Actor Bala | എലിസബത്തിനൊപ്പം സന്തോഷവാനായ ബാല; പെരുന്നാളിന് സ്‌പെഷൽ പോസ്റ്റുമായി താരവും പത്നിയും
- Published by:user_57
- news18-malayalam
Last Updated:
ബാല ജീവിതത്തിലേക്ക് മടങ്ങിവരുന്നു. ഒപ്പം താങ്ങും തണലുമായി എലിസബത്ത്
advertisement
1/7

ജീവിതത്തിലേക്കുള്ള ഒരു വലിയ തിരിച്ചുവരവിന്റെ പാതയിലാണ് നടൻ ബാല (Actor Bala). കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ബാല സുഖം പ്രാപിച്ചു വരികയാണ്. ഈ കഠിനപരീക്ഷയിൽ ബാലയ്‌ക്കൊപ്പം താങ്ങും തണലുമായി ഭാര്യ എലിസബത്ത് ഉദയനുമുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആശുപത്രിയിൽ നിന്നും ഒരു ചിത്രം ബാല പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും സന്തോഷം നിറഞ്ഞ പോസ്റ്റുമായി ബാലയും എലിസബത്തും എത്തിച്ചേർന്നിരിക്കുന്നു
advertisement
2/7
ഭാര്യക്കൊപ്പം ഒന്നിച്ചിരുന്ന് ജ്യൂസ് കുടിക്കുന്ന പുഞ്ചിരി തൂകിയ മുഖത്തോടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് ബാല ഈദ് ആശംസിച്ചത്. എലിസബത്ത് തന്റെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകളിൽ ഇതിന്റെ വിശാലമായ ചിത്രങ്ങൾ ഉൾപ്പെടുത്തി വീഡിയോ രൂപത്തിലെ പോസ്റ്റും ഇട്ടിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
ജ്യൂസ് കുടിക്കുന്ന ചിത്രം ശസ്ത്രക്രിയയ്ക്ക് മുൻപാണോ ശേഷമാണോ പകർത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷെ കാട്ടിലൂടെ നടക്കുന്ന വീഡിയോ ശകലം അതിനു മുൻപെടുത്തതാണ് എന്ന് വ്യക്തം
advertisement
4/7
ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ബാല ആദ്യമായി പോസ്റ്റ് ചെയ്ത ഫോട്ടോ ഇതാണ്. ആശുപത്രിയുടെ ഉള്ളിൽ നിന്നുള്ളതാണ് ഇത്. ബാല ജീവിതത്തിലേക്ക് ആരോഗ്യത്തോടെ മടങ്ങിവരുന്നു എന്ന് ആരാധകർക്ക് ഉറപ്പു ലഭിച്ച ചിത്രമായിരുന്നു ഇത്
advertisement
5/7
രണ്ടാം വിവാഹവാർഷികം ആശുപത്രിയിൽ വച്ചായിരുന്നു നടൻ ആഘോഷിച്ചത്. ബാലയും ഭാര്യയും ചിറ്റപ്പനും ചിറ്റമ്മയും ചേർന്ന് കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഹൃദയസ്പർശിയായ വീഡിയോ പോസ്റ്റ് ചെയ്താണ് ബാല അന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിയത്
advertisement
6/7
അടുത്ത വിവാഹവാർഷികത്തിന് ബാലയുമൊന്നിച്ച് ഡാൻസ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യുമെന്നാണ് എലിസബത്ത് പറഞ്ഞത്
advertisement
7/7
നടനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം വാർത്തായതില്പിന്നെയാണ് താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പുറംലോകം അറിഞ്ഞത്. കൊച്ചിയിൽ ആശുപത്രിയിലാണ് ബാല ചികിത്സ തേടിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | എലിസബത്തിനൊപ്പം സന്തോഷവാനായ ബാല; പെരുന്നാളിന് സ്‌പെഷൽ പോസ്റ്റുമായി താരവും പത്നിയും