Actor Bala | ബുദ്ധിയാണ് മെയിൻ; അച്ഛൻ പറഞ്ഞിട്ട് പഠനം ഉപേക്ഷിച്ചതിനെ കുറിച്ച് നടൻ ബാല
- Published by:meera_57
- news18-malayalam
Last Updated:
വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നടൻ ബാല തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് പറയുന്നു
advertisement
1/6

തമിഴകം വിട്ട് വർഷങ്ങളായി കേരളത്തിൽ താമസമാക്കിയ നടൻ ബാല (Actor Bala). സിനിമാ കുടുംബത്തിലാണ് ജനനം എങ്കിലും ബാല എന്തുവന്നാലും കേരളം വിട്ടുപോകില്ല. ചെന്നൈയിലെ അരുണാചലം സ്റ്റുഡിയോസ് ഉടമയായ എ.കെ. വേലൻ എന്ന നിർമാതാവിന്റെ കൊച്ചുമകനാണ് ബാല. അച്ഛനും ജ്യേഷ്‌ഠനും എല്ലാം തമിഴ് സിനിമയിൽ തങ്ങളുടേതായ ഇടം നേടിയ പ്രതിഭകളും. ബാല അടുത്തിടെ വീണ്ടും വിവാഹിതനായ ശേഷം വാർത്തകൾ അണമുറിയാത്ത നിറയുകയാണ്. കോകിലയാണ് ബാലയുടെ ഭാര്യ. സോഷ്യൽ മീഡിയയിൽ തന്റെ ജീവിതത്തിലെ പ്രധാന വിഷയങ്ങൾ എല്ലാം തന്നെ ബാല പോസ്റ്റ് രൂപത്തിൽ എത്തിക്കാറുണ്ട്
advertisement
2/6
കഴിഞ്ഞ ദിവസം നടി ആനി അവതരിപ്പിക്കുന്ന ടി.വി. ഷോയിൽ നടൻ ബാല അതിഥിയായി എത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ ആനി, തന്റെ നാട്ടിലേക്ക് താമസം ആരംഭിച്ച ബാലയ്ക്ക് സ്വീകരണം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് തന്റെ കുക്കറി ഷോയിൽ ക്ഷണിച്ചു വരുത്തിയത്. നടൻ ബാല പറഞ്ഞ വിഭവം ഉണ്ടാക്കിയാണ് ആനി നടനെ ഗസ്റ്റ് ആയി വിളിച്ചതും. ഇതിൽ ബാല തന്റെ സിനിമയ്ക്ക് മുൻപുള്ള ജീവിതത്തിന്റെ ചില വിശേഷങ്ങൾ അവതരിപ്പിച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
പ്രേം നസീറിന്റെ ആദ്യ സിനിമയിൽ അവസരം നൽകിയ മുത്തച്ഛൻ വേലന്റെ കർമഫലമെന്നോണമാണ് താൻ കേരളത്തിലേക്ക് വന്നത് എന്നാണ് ബാലയുടെ ഭാഷ്യം. അല്ലായിരുന്നെങ്കിൽ, തമിഴിലോ തെലുങ്കിലോ സജീവമാകേണ്ട ആളാണ് നടൻ ബാല. ഇവിടെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള തീരുമാനത്തിലാണ് നടൻ. ബാലയുടെ ജ്യേഷ്‌ഠൻ സിരുത്തി ശിവ, തമിഴിലെ പ്രശസ്ത സംവിധായകനാണ്. അടുത്തിടെ പുറത്തിറങ്ങിയ കങ്കുവയാണ് ശിവയുടെ ഏറ്റവും ഒടുവിലെ സംവിധാന ചിത്രം
advertisement
4/6
പഠിക്കുന്ന നാളുകളിലെ തന്നെക്കുറിച്ചും ബാല അൽപ്പം നുറുങ്ങുവെട്ടം നൽകുന്നു. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ, എന്താകാനായിരുന്നു ആഗ്രഹം എന്ന ചോദ്യത്തിന് ബാല നൽകിയ മറുപടിയിലാണ് തന്റെ പഠനകാലത്തെ ചില വിശേഷങ്ങളും ബാല ആനിയോട് പങ്കുവച്ചത്. പഠിക്കുന്ന കാലം മുതലേ സിനിമയിൽ തന്നെ വരും എന്ന് ഏകദേശം ഉറപ്പിച്ച വിദ്യാർത്ഥിയായിരുന്നു ബാല. പരീക്ഷയുടെ തലേദിവസം പഠിക്കുന്ന കൂട്ടത്തിലായിരുന്നു താൻ എന്ന് ബാല പറയുന്നു
advertisement
5/6
പക്ഷേ, എന്ത് പഠിച്ചാലും പിറ്റേ ദിവസത്തെ പരീക്ഷയിൽ അതുമുഴുവൻ ഓർത്തെഴുതാനുള്ള കഴിവ് തനിക്കുണ്ടായിരുന്നു എന്നും ബാല അവകാശപ്പെടുന്നു. കുത്തിയിരുന്ന് സീരിയസ് ആയി പഠിക്കുന്നവർ ഓരോ കാര്യവും എങ്ങനെ, എന്ത് എന്ന് മനസിലാക്കി പഠിക്കുമ്പോൾ, താൻ എല്ലാ വിവരവും വെറുതെ കാണാപ്പാഠമാക്കി പേപ്പറിലേക്ക് പകർത്തുന്ന കൂട്ടത്തിലായിരുന്നു എന്നാണ് ബാലയുടെ ഭാഷ്യം. എന്നിരുന്നാലും എല്ലാ പരീക്ഷയ്ക്കും 80 മുതൽ 90 ശതമാനം വരെ മാർക്കും നേടുമായിരുന്നു എന്ന് ബാല
advertisement
6/6
അത്തരത്തിൽ പഠിച്ച് എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ തനിക്ക് ലഭിച്ചത്രേ. അന്നാളുകളിൽ മെഡിസിന് കിട്ടുന്ന അഡ്മിഷനോളം വിലയുണ്ടായിരുന്ന ഡിഗ്രി ആയിരുന്നു ബി.ടെക്. ബാല അഡ്മിഷൻ നേടി ബി.ടെക് പഠിക്കാൻ ആരംഭിച്ചു. എന്നാൽ, ക്‌ളാസുകൾ തുടങ്ങി കുറച്ചു ദിവസങ്ങൾ പിന്നിട്ടതും ബാലയ്ക്ക് മനസ്സിൽ പിരിമുറുക്കം. ഈ വിവരം അച്ഛനോട് പറയുകയും ചെയ്‌തു. എന്നാൽ, പിതാവ് ജയകുമാർ ദേഷ്യപ്പെടാതെ മറ്റൊരു തരത്തിൽ പ്രതികരിക്കുകയായിരുന്നു. അച്ഛനും സിനിമയിൽ തന്നെ നിലകൊണ്ട വ്യക്തിയാണ്. മകനോട് ആ കോഴ്സ് പറ്റുന്നില്ലെങ്കിൽ ഉപേക്ഷിച്ചു വരാനായിരുന്നു ഉപദേശം. ബാല പഠനം ഉപേക്ഷിക്കുകയും, പിന്നീട് സിനിമയിലേക്ക് തിരിയുകയുമായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | ബുദ്ധിയാണ് മെയിൻ; അച്ഛൻ പറഞ്ഞിട്ട് പഠനം ഉപേക്ഷിച്ചതിനെ കുറിച്ച് നടൻ ബാല