TRENDING:

'ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; ഉടമസ്ഥർ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു'; നടൻ ഇന്ദ്രജിത്തിന്റെ പോസ്റ്റ് വൈറൽ

Last Updated:
'ഈ തങ്കകുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു!!" എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
advertisement
1/8
'ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; ഉടമസ്ഥർ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു'
ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. താരവും കുടുംബവും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇന്ദ്രജിത്ത് എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
advertisement
2/8
ഇപ്പോഴിതാ ഇന്ദ്രജിത്ത് പങ്കുവച്ചിരിക്കുന്ന ഒരു പുതിയ പോസ്റ്റ് ആണ് ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്.
advertisement
3/8
'ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പാണ് താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെ പത്രവാർത്തയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. സ്വർണ നിറത്തിലുള്ള കുടത്തിന്റെ ചിത്രവും പത്രകുറിപ്പിലുണ്ട്.
advertisement
4/8
"ഈ തങ്കകുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു!!" എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. അപ്രതീക്ഷിതമായി താരങ്ങളുടെ പോസ്റ്റിൽ വിചിത്രമായ പത്രവാർത്ത കണ്ട കൗതുകത്തിലാണ് ആരാധകർ.
advertisement
5/8
 നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിൽ ലഭിക്കുന്നത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷനാകാം ഇതെന്നാണ് പലരുടെയും അനുമാനം.
advertisement
6/8
ആകാശത്ത് നിന്ന് വീണുകിട്ടിയ കുടത്തെ പറ്റിയുള്ള വാർത്ത​ ഇങ്ങനെ, "കാലാവസ്ഥ വ്യതിയാനം മൂലം ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഓർക്കാട്ടേരിയിലേക്ക് സ്വർണ്ണ നിറത്തിലുള്ള ഒരു കുടം വീണത്.
advertisement
7/8
എവിടെ നിന്നാണ് ഇത് വന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഫോടക വസ്തുവല്ലെന്ന് ബോംബ് സ്ക്വാഡ് സ്ഥ‌ിതീകരിച്ചതിന് പിന്നാലെയാണ് പുരാവസ്തു വകുപ്പ് കുടം പരിശോധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കുടമാണ് ഇതെന്ന് കണ്ടെത്തിയത്.
advertisement
8/8
വാർത്ത അറിഞ്ഞ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. അന്വേഷണത്തിൻ്റെ ഭാഗമായി നാളെ വൈകുന്നേരം 6 മണിക്കുള്ളിൽ ഉടമസ്ഥർ കുടം തങ്ങളുടേതാണെന്ന് തെളിയിക്കുന്ന മതിയായ രേഖകളോടെ ഓർക്കാട്ടേരി പോലീസ് ‌സ്റ്റേഷനിൽ എത്തേണ്ടതാണ്. ഇല്ലാത്തപക്ഷം പുരാവസ്‌തു വകുപ്പ് കുടത്തിന്റെ മൂല്യം നിശ്ചയിച്ചു സർക്കാരിലേക്ക് കണ്ടുകെട്ടുന്നതായിരിക്കും." .
മലയാളം വാർത്തകൾ/Photogallery/Buzz/
'ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; ഉടമസ്ഥർ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു'; നടൻ ഇന്ദ്രജിത്തിന്റെ പോസ്റ്റ് വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories