'ഒരുമിച്ചുള്ള യാത്ര തുടരുന്നു'; നാല്പത്തിനാലാം വിവാഹവാർഷികം ആഘോഷിച്ച് നടൻ ജഗതി ശ്രീകുമാർ
- Published by:Vishnupriya S
- news18-malayalam
Last Updated:
1979 സെപ്റ്റംബര്‍ 13ന് ആയിരുന്നു നടൻ ജഗതി ശ്രീകുമാറും ശോഭയും വിവാഹിതരായത്
advertisement
1/5

ഹാസ്യത്തിലൂടെ മലയാള സിനിമയെ മറ്റൊരു തലത്തിലെത്തിച്ച താരമാണ് ജഗതി ശ്രീകുമാർ. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
advertisement
2/5
ഇപ്പോൾ നാല്പത്തിനാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് നടൻ ജഗതി ശ്രീകുമാർ. 1979 സെപ്റ്റംബര്‍ 13ന് ആയിരുന്നു നടൻ ജഗതി ശ്രീകുമാറും ശോഭയും വിവാഹിതരായത്.
advertisement
3/5
'ഒരുമിച്ചുള്ള യാത്ര തുടരുന്നു' എന്ന അടിക്കുറിപ്പോടെ നടൻ ജഗതി തന്നെയാണ് വിവാഹവാര്‍ഷികാഘോഷം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
advertisement
4/5
2012 മാർച്ചിൽ മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
advertisement
5/5
ഈയിടെ സി.ബി.ഐ 5 എന്ന ചിത്രത്തിൽ തന്റെ പ്രശസ്തമായ വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഒരുമിച്ചുള്ള യാത്ര തുടരുന്നു'; നാല്പത്തിനാലാം വിവാഹവാർഷികം ആഘോഷിച്ച് നടൻ ജഗതി ശ്രീകുമാർ