Malavika Jayaram | ജയറാം കണ്ണീരോടെ മാളവികയെ ഗുരുവായൂരിൽ നവനീതിന് കൈ പിടിച്ചു നൽകി
- Published by:Vishnupriya S
- news18-malayalam
Last Updated:
നിറകണ്ണുകളോടെ ചക്കിയെ നവനീതിനെ ഏൽപ്പിച്ച് ജയറാം
advertisement
1/7

നിറകണ്ണുകളോടെ ചക്കിയെ നവനീതിനെ ഏൽപ്പിച്ച് ജയറാം. നടൻ ജയറാമിന്റെയും(Jayaram) പാർവതിയുടെയും(Parvathy Jayaram) മകൾ മാളവിക ജയറാം(Malavika Jayaram) ഗുരുവായൂരിൽ വിവാഹിതയായി. നവനീത് ഗിരീഷാണ്(Navneeth Girish) വരൻ.
advertisement
2/7
ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു മുഹൂർത്തം.
advertisement
3/7
താലികെട്ടിന് ശേഷം നിറകണ്ണുകളോടെ മകളെ നോക്കുന്ന ജയറാമിനെ കാണാമായിരുന്നു. സിംപിൾ ലുക്കിലാണ് താരപുത്രി തന്റെ വിവാഹത്തിനായി ഒരുങ്ങിയത്.
advertisement
4/7
തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്‍റെ വേഷം.
advertisement
5/7
ഇരുവരുടെയും വിവാഹ നിശ്ചയവും സേവ് ദ ഡേറ്റ് ഷൂട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിരുന്നു.
advertisement
6/7
പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. നവനീത് യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്.
advertisement
7/7
താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്‍റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Malavika Jayaram | ജയറാം കണ്ണീരോടെ മാളവികയെ ഗുരുവായൂരിൽ നവനീതിന് കൈ പിടിച്ചു നൽകി