TRENDING:

മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച താരം വിവാഹം കഴിച്ചത് 5 തവണ; 57-ാം വയസിൽ മദ്യകുപ്പിയുമായി മരിച്ച നിലയിൽ കണ്ടെത്തിയ പ്രമുഖ നടൻ!

Last Updated:
വില്ലൻ വേഷങ്ങളിൽ തിളങ്ങിയിരുന്ന നടന്റെ മൃതദേഹം മരണപ്പെട്ട് മൂന്നാം ദിവസം ദുർഗന്ധം വമിക്കുന്ന നിലയിലാണ് പോലീസ് കണ്ടെത്തിയത്
advertisement
1/6
മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച താരം വിവാഹം കഴിച്ചത് 5 തവണ; മദ്യകുപ്പിയുമായി മരിച്ച നിലയിൽ കണ്ടെത്തിയ നടൻ!
സിനിമയിൽ നിന്നും വിജയം നേടുമ്പോഴും വ്യക്തിജീവിതത്തിൽ പരാജയം നേരിട്ട നിരവധി നടിനടന്മാരെ നാം കണ്ടിട്ടുണ്ട്. പ്രശസ്തിയുടെ നെറുകയിൽ നിൽകുമ്പോൾ വില്ലനായി മരണം എത്തിയ നിരവധി താരങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് ബോളിവുഡിലെ തിരക്കേറിയ നടന്മാരിൽ ഒരാളുടെ ജീവിതകഥയാണ് നാം ഇന്ന് പരിശോധിക്കുന്നത്. ഈ നടൻ 5 തവണ വിവാഹം കഴിച്ചു എന്നാൽ തന്റെ അവസാന നാളുകളിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നു.
advertisement
2/6
പ്രമുഖ ബോളിവുഡ് നടൻ മഹേഷ് ആനന്ദ് (Mahesh Anand) ആണ് ആ താരം. അഭിനയത്തിന് പുറമെ അദ്ദേഹം നല്ലൊരു നർത്തകനും, ആയോധന കലാകാരനുമായിരുന്നു. പ്രധാനമായും ഹിന്ദി, തെലുങ്ക് സിനിമകളിൽ ആണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഹിന്ദി സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ഇന്നും ഓർമിക്കപ്പെടുന്നത്. 'സനം തേരി കസം', 'കരീഷ്മ', 'ഭവാനി ജംഗ്ഷൻ', 'ഇൻസാഫ്', 'ഗംഗാ യമുന സരസ്വതി', 'തൂഫാൻ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നർത്തകനായി കരിയർ ആരംഭിച്ച നടൻ 1982 ലാണ് ആദ്യ സിനിമ ലഭിക്കുന്നത്.
advertisement
3/6
2019 ൽ പുറത്തിറങ്ങിയ 'രംഗീല രാജ' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയ മുൻനിര നടന്മാർ അഭിനയിച്ച ചിത്രങ്ങളിൽ മഹേഷ് ആനന്ദ് വില്ലൻ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. 300 ഓളം സിനിമകളിൽ അഭിനയിച്ച താരം തന്റെ അവസാന നാളുകളിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായി കരുതപ്പെടുന്നു. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുള്ള അദ്ദേഹം വെള്ളിത്തിരയിൽ എത്തുന്നതിന് മുൻപ് മോഡലിംഗ് ചെയ്തിരുന്നു.
advertisement
4/6
അദ്ദേഹത്തിന്റെ അവസാനനാളുകളിൽ സിനിമയിൽ അവസരം കുറഞ്ഞിരുന്നു. അഞ്ച് വിവാഹം കഴിച്ച താരത്തിന് ത്രിശൂൽ ആനന്ദ് എന്ന മകനുണ്ട്. ബർഖ റോയിയെ ആണ് അദ്ദേഹം ആദ്യം വിവാഹം ചെയുന്നത്. ഇരുവരും 1987 ൽ വിവാഹമോചനം നേടി. ശേഷം അദ്ദേഹം എറിക്ക ഡിസൂസയെ വിവാഹം ചെയ്തു. ആ ബന്ധവും പിരിഞ്ഞ ശേഷം മധു മൽഹോത്രയെ വിവാഹം കഴിച്ചു. ഇരുവരും 1992 ൽ വിവാഹമോചനം നേടി.
advertisement
5/6
തുടർന്ന് ഉഷ ബച്ചാനിയെയും ലാനയെയും വിവാഹം കഴിച്ചു. ലാനയുമായി വേർപിരിയുന്നത് 2015 ആണ്. 2019 ഫെബ്രുവരി 9 നാണു നടനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീട്ടുജോലിക്കാരി നിരവധി തവണ വീടിന്റെ ബെൽ അടിച്ചിട്ടും ഒരു പ്രതികരണവും ലഭിച്ചിരുന്നില്ല. തുടർന്ന് ജോലിക്കാരി പോലീസിനെ വിവരം അറിയിച്ചു. ഉടൻ സഥലത്തെത്തിയ വെർസോവ പോലീസ് അദ്ദേഹത്തിന്റെ സഹോദരിയെ വിവരമറിയിച്ചു . വീടിന്റെ ഡോർ തകർത്ത് അകത്ത് പ്രവേശിച്ച പോലീസ് കാണുന്നത് സോഫയിൽ മദ്യക്കുപ്പിയുമായി ഇരിക്കുന്ന ആനന്ദിനെയാണ്.
advertisement
6/6
കൂടാതെ, ഭക്ഷണത്തോടുകൂടിയ ഒരു പ്ലേറ്റ് അദ്ദേഹത്തിന്റെ സമീപത്ത് നിന്നും കണ്ടെത്തി. അന്വേഷണത്തിൽ, അദ്ദേഹം മൂന്ന് ദിവസം മുൻപാണ് മരിച്ചിരുന്നത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നതിനാൽ ആരും മരണവിവരം അറിഞ്ഞിരുന്നില്ല. പോലീസ് എത്തുമ്പോൾ ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നടൻ മലയാളത്തിൽ മോഹൻലാൽ നായകനായ അഭിമന്യു , ഊട്ടിപ്പട്ടണം, ദി ഗോഡ്‌സ്മാൻ, പ്രജാ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച താരം വിവാഹം കഴിച്ചത് 5 തവണ; 57-ാം വയസിൽ മദ്യകുപ്പിയുമായി മരിച്ച നിലയിൽ കണ്ടെത്തിയ പ്രമുഖ നടൻ!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories