TRENDING:

4-ാം ക്ലാസ് വിദ്യാഭ്യാസം; നാടകത്തിൽ നിന്ന് സിനിമയിലേക്ക്; 1000 ഏക്കർ സ്ഥലവും 124 വീടുകളും വാങ്ങിയ പ്രമുഖ നടൻ; കുടുംബം ഇപ്പോൾ കടക്കെണിയിൽ!

Last Updated:
36-ാം വയസ്സിൽ കൂട്ടുകാരുമായി സംസാരിച്ചിരിക്കെ കുഴഞ്ഞുവീണ് മരിച്ച നടൻ
advertisement
1/7
4-ാം ക്ലാസ് വിദ്യാഭ്യാസം;1000 ഏക്കർ സ്ഥലവും 124 വീടുകളും വാങ്ങിയ പ്രമുഖ നടൻ; കുടുംബം ഇപ്പോൾ കടക്കെണിയിൽ!
തമിഴ് സിനിമാ ചരിത്രത്തിൽ എം.ജി.ആർ-ശിവാജി, രജനി-കമൽ, വിജയ്-അജിത്ത് കാലത്തിന് മുൻപേ ആഘോഷിക്കപ്പെട്ട താരജോഡിയായിരുന്നു എം.കെ. ത്യാഗരാജ ഭാഗവതർ - പി.യു. ചിന്നപ്പ. എം.കെ.ടി.യെ തമിഴ് സിനിമയുടെ ആദ്യ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുമ്പോൾ പി.യു. ചിന്നപ്പയെ (P. U. Chinnappa)  'ആദ്യ സൂപ്പർ ആക്ടർ' ആയാണ് കണക്കാക്കുന്നത്. നാടകരംഗത്തുനിന്ന് സിനിമയിലെത്തി പിന്നീട് തമിഴകത്തെ മഹാ നടനായി വാഴ്ത്തപ്പെട്ട പി.യു. ചിന്നപ്പയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ചർച്ചയാവുന്നത്.
advertisement
2/7
പുതുക്കോട്ട സ്വദേശികളായ ലോകനാഥപ്പിള്ളയുടെയും മീനാക്ഷി അമ്മാളിന്റെയും മകനായി ജനിച്ച ചിന്നപ്പ അഞ്ചാം വയസ്സിൽ തന്നെ നാടകത്തിൽ അരങ്ങേറ്റം കുറിച്ചു. 12-ാം വയസ്സിൽ വെറും 15 രൂപ മാസശമ്പളത്തിൽ മധുര ഒറിജിനൽ ബോയ്സ് കമ്പനിയിൽ ചേർന്നു. പാടാനുള്ള അദ്ദേഹത്തിന്റെ അസാധാരണ കഴിവ് തിരിച്ചറിഞ്ഞ കമ്പനി മുതലാളി അദ്ദേഹത്തിന്റെ ശമ്പളം 15 രൂപയിൽ നിന്ന് ഒറ്റയടിക്ക് 75 രൂപയായി ഉയർത്തി. ഇതാണ് ചിന്നപ്പയുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ്.
advertisement
3/7
ഇതിനുശേഷം നാടകരംഗത്ത് രാജപാർട്ട് നായകനായി ഉയർന്ന ചിന്നപ്പ ഗുസ്തിയിലും ചിലമ്പത്തിലും പരിശീലനം നേടി. 190 പൗണ്ട് വരെ ഭാരം ഉയർത്തി ശക്തിയിൽ റെക്കോർഡിട്ടു. 'ചന്ദ്രകാന്ത' എന്ന നാടകം സിനിമയാക്കിയപ്പോൾ അതിലെ സുണ്ടൂർ രാജകുമാരനായി അദ്ദേഹം സിനിമയിലെത്തി. പാടാനും അഭിനയിക്കാനും അതോടൊപ്പം സംഘട്ടനരംഗങ്ങളിൽ മികവ് പുലർത്താനും കഴിവുള്ള തമിഴ് സിനിമയിലെ ആദ്യ സകല കലാ നായകനായിരുന്നു അദ്ദേഹം.
advertisement
4/7
'ഉത്തമപുത്രൻ', 'കണ്ണകി', 'ജഗതല പ്രതാപൻ' തുടങ്ങിയ തുടർച്ചയായ സൂപ്പർഹിറ്റുകളിലൂടെ അദ്ദേഹം ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി. നടൻ എം.ജി.ആർ അദ്ദേഹത്തെ തന്റെ ഗുരുനാഥനായി കണക്കാക്കിയിരുന്നു. 'പൃഥ്വിരാജൻ' എന്ന സിനിമയിൽ ഒപ്പം അഭിനയിച്ച എ. ശകുന്തളയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. സിനിമയിൽ കത്തിനിൽക്കുന്ന കാലയളവിൽ തനിക്കുണ്ടായ വരുമാനം കൊണ്ട് ചിന്നപ്പ സ്വന്തം നാടായ പുതുക്കോട്ടയിൽ 124 വീടുകളും 1000 ഏക്കർ സ്ഥലവും വാങ്ങിക്കൂട്ടി. അദ്ദേഹം തുടർച്ചയായി വീടുകൾ വാങ്ങുന്നത് കാരണം ഇനി വീടുകൾ വാങ്ങരുത് എന്ന് പുതുക്കോട്ട രാജാവ് അദ്ദേഹത്തോട് വിലക്കിയതായി വരെ പറയപ്പെടുന്നുണ്ട്.
advertisement
5/7
36-ാം വയസ്സിൽ കൂട്ടുകാരുമായി സംസാരിച്ചിരിക്കെ രക്തം ഛർദ്ദിച്ച് ചിന്നപ്പ അപ്രതീക്ഷിതമായി മരിച്ചു. മക്കൾ രാജാക്കന്മാരെപ്പോലെ ജീവിക്കാൻ വേണ്ടി അദ്ദേഹം കഷ്ടപ്പെട്ട് സമ്പാദിച്ച കോടികളുടെ സ്വത്തുക്കൾ കുടുംബത്തിന് നഷ്ടമായി. ചിന്നപ്പയുടെ മരണശേഷം ഭാര്യ സ്വന്തം പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ വിറ്റ് ചെന്നൈയിലേക്ക് താമസം മാറ്റി. എന്നാൽ ചിന്നപ്പ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിൽ വാങ്ങിയിരുന്ന മറ്റ് സ്വത്തുക്കൾ ഒന്നും പിന്നീട് കുടുംബത്തിന് തിരിച്ചുകിട്ടിയില്ല. പലരും വഞ്ചിച്ചു.
advertisement
6/7
തന്റെ മകൻ ഒരു രാജാവിനെപ്പോലെ ജീവിക്കണം എന്നാഗ്രഹിച്ച ചിന്നപ്പ മകന് രാജാ ബഹദൂർ എന്ന് പേരും നൽകി. അച്ഛന്റെ പാത പിന്തുടർന്ന് മകനും സിനിമയിലെത്തി. എന്നാൽ അച്ഛനു ലഭിച്ച സ്വീകാര്യത മകന് ലഭിച്ചില്ല. തുടർന്ന്, ബാക്കിയുണ്ടായിരുന്ന സ്വത്തുക്കൾ കൂടി വിറ്റുതീർത്ത് ആ മഹാ നടന്റെ കുടുംബം കടത്തിലായി.
advertisement
7/7
പ്രശസ്ത ചിത്രം 'കരകാട്ടക്കാരനിൽ' കറിക്കടക്കാരനായി വന്ന് ഗാന്ധിമതിക്കും രാമരാജനുമൊപ്പം വഴക്കുണ്ടാക്കുന്ന ചെറിയ വേഷം ചെയ്ത നടനാണ് പി.യു. ചിന്നപ്പയുടെ മകൻ രാജാ ബഹദൂർ. അതാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഇന്ന് കോടിക്കണക്കിന് സ്വത്തുക്കൾ ഉണ്ടായിരുന്ന പുതുക്കോട്ടയിൽ, ചിന്നപ്പയുടെ ഓർമ്മയ്ക്കായി ഒരു സ്മാരകം മാത്രമാണുള്ളത്. അതും പരിപാലിക്കപ്പെടാതെ ശോച്യാവസ്ഥയിലാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
4-ാം ക്ലാസ് വിദ്യാഭ്യാസം; നാടകത്തിൽ നിന്ന് സിനിമയിലേക്ക്; 1000 ഏക്കർ സ്ഥലവും 124 വീടുകളും വാങ്ങിയ പ്രമുഖ നടൻ; കുടുംബം ഇപ്പോൾ കടക്കെണിയിൽ!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories