TRENDING:

Actor Rahman | നടൻ റഹ്മാൻ അപ്പൂപ്പനായി; പേരക്കുട്ടിക്കൊപ്പം ആഘോഷ നിമിഷങ്ങളുമായി താരം

Last Updated:
പേരക്കുട്ടിക്കൊപ്പമുള്ള റഹ്മാന്റെ ആദ്യ പെരുന്നാളാണിത്
advertisement
1/7
Actor Rahman | നടൻ റഹ്മാൻ അപ്പൂപ്പനായി; പേരക്കുട്ടിക്കൊപ്പം ആഘോഷ നിമിഷങ്ങളുമായി താരം
നടൻ റഹ്മാൻ (Actor Rahman) എന്നാൽ ഓരോ മലയാളി പ്രേക്ഷകന്റെയും മനസ്സിൽ 'ഒരു മധുരക്കിനാവിൻ ലഹരിയിൽ...' ഗാനത്തിന് മതിമറന്ന് നൃത്തം ചെയ്യുന്ന പയ്യനായാണ്. ആ റഹ്മാൻ ഇതാ അപ്പൂപ്പനായിരിക്കുന്നു എന്ന് പറഞ്ഞാൽ പലർക്കും അത്ഭുതം അടക്കാൻ കഴിഞ്ഞെന്നു വരില്ല. മമ്മൂട്ടി കഴിഞ്ഞാൽ, മലയാള സിനിമയിൽ പ്രായം റിവേഴ്‌സ് ഗിയറിൽ ഓടുന്ന മറ്റൊരു നടന്റെ പേര് പറയാൻ പറഞ്ഞാൽ ഉത്തരം റഹ്മാൻ എന്ന് തന്നെയാണ്
advertisement
2/7
പൊന്നിയിൻ സെൽവനിൽ വളരെ തെളിഞ്ഞു നിന്ന 'ചുള്ളൻ അപ്പൂപ്പൻ' തന്റെ പേരക്കിടാവിനൊപ്പമുള്ള ചില ചിത്രങ്ങളുമായി എത്തുന്നു. മൂത്ത മകൾ റുഷ്‌ദ റഹ്മാന്റെ കടിഞ്ഞൂൽകണ്മണിയാണിത്.  പേരക്കുട്ടിക്കൊപ്പമുള്ള റഹ്മാന്റെ ആദ്യ പെരുന്നാളാണിത് (തുടർന്ന് വായിക്കുക)
advertisement
3/7
അയാൻ റഹ്മാൻ നവാബ് എന്നാണ് ഈ സുന്ദരക്കുട്ടന്റെ പേര്. രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ് റഹ്മാനും ഭാര്യയും. 2021 ഡിസംബർ മാസത്തിലായിരുന്നു റുഷ്‌ദയുടെ വിവാഹം
advertisement
4/7
പോയ വർഷം ഓഗസ്റ്റിൽ റുഷ്‌ദ തനിക്കൊരു കുഞ്ഞ് പിറന്ന വിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. അൽത്താഫ് നവാബ് ആണ് റുഷ്‌ദയുടെ ഭർത്താവ്. അയാന്റെ ഹാഫ് ബർത്ത്ഡേ കഴിഞ്ഞിരിക്കുന്നു
advertisement
5/7
റഹ്മാനും ഭാര്യ മെഹറുന്നിസയും മക്കളായ റുഷ്‌ദ, അലീഷ, മരുമകൻ അൽത്താഫ് കൊച്ചുമകൻ അയാൻ എന്നിവർക്കൊപ്പം
advertisement
6/7
സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ ഭാര്യയുടെ സഹോദരിയാണ് നടൻ റഹ്മാന്റെ ഭാര്യ മെഹ്റുന്നിസ. റുഷിൻ റഹ്‌മാൻ എന്നാണ് നടൻ റഹ്മാന്റെ പൂർണ്ണനാമം
advertisement
7/7
സഹോദരിക്കും മകനുമൊപ്പം റുഷ്‌ദ റഹ്മാൻ
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Rahman | നടൻ റഹ്മാൻ അപ്പൂപ്പനായി; പേരക്കുട്ടിക്കൊപ്പം ആഘോഷ നിമിഷങ്ങളുമായി താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories