TRENDING:

'ആ നടന്മാർ എന്നെ ആട്ടിപായിച്ചിട്ടുണ്ട്, എന്നോട് മോശമായി പെരുമാറി'; നേരിട്ട അവ​ഗണനയെ കുറിച്ച് തുറന്നുപറഞ്ഞ് രൺബീർ കപൂർ

Last Updated:
ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ താൻ നേരിട്ടുള്ള അവ​ഗണനകളെ കുറിച്ച് മനസുതുറക്കുകയാണ് രൺബീർ കപൂർ
advertisement
1/5
'ആ നടന്മാർ എന്നെ ആട്ടിപായിച്ചിട്ടുണ്ട്, എന്നോട് മോശമായി പെരുമാറി'; നേരിട്ട അവ​ഗണനയെ കുറിച്ച് തുറന്നുപറഞ് രൺബീർ കപ
ബോളിവുഡ് നടന്മാരിൽ ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള താരമാണ് രൺബീർ സിം​ഗ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രാമായണത്തിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഈ മാസം രണ്ടിന് പുറത്തിറങ്ങിയിരുന്നു. പുറത്തെത്തി നിമിഷങ്ങൾക്കകം തന്നെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സിനിമയിൽ വരുന്നതിന് മുമ്പ് താൻ നേരിട്ടുള്ള അവ​ഗണനകളെ കുറിച്ച് മനസുതുറക്കുകയാണ് രൺബീർ കപൂർ.
advertisement
2/5
ഓട്ടോഗ്രാഫിനായി ഒരുപാട് നടന്മാരുടെ അടുത്ത് പോയിട്ടുണ്ടെന്നും പലരും തന്നെ ആട്ടിപായിച്ചിട്ടുണ്ടെന്നും രൺബീർ കപൂർ പറഞ്ഞു. ഹോളിവുഡിലെ ഇതിഹാസ താരങ്ങളായ ക്വന്റിൻ ടാരന്റിനോ, അൽ പസീനോ, നറ്റാലി പോർട്ട്മാൻ തുടങ്ങിയ താരങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് രൺബീർ പങ്കുവെച്ചത്.
advertisement
3/5
സിനിമകളുടെ വലിയ ആരാധകനാണ് ഞാൻ. കഴിഞ്ഞ 35 വർഷമായി ദിവസവും ഒരു സിനിമ വീതം കാണാറുണ്ട്. വിദേശത്തേക്ക് പോയപ്പോൾ ചില മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓട്ടോഗ്രാഫിനായി പോയപ്പോൾ ഹോളിവുഡ് നടിയായ നറ്റാലി പോർട്ട്മാൻ എന്നെ അകറ്റിനിർത്തി. ക്വന്റിൻ ടാരന്റിനോ എന്നോട് മോശമായി പെരുമാറി. അൽ പസീനോയിൽ നിന്നുണ്ടായത് വ്യത്യസ്ത അനുഭവമായിരുന്നു. അന്ന് ഞാൻ വിദ്യാർത്ഥിയായിരുന്നു. അൽ പസീനോയെ കാണാൻ മൂന്ന് മണിക്കൂർ കാത്തുനിന്നു. പക്ഷേ കാണാൻ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
4/5
രാമായണ സിനിമയെ കുറിച്ചും രൺബീർ കപൂർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മഹത്തായ ഇതിഹാസമാണ് രാമായണം. വിനോദത്തിനപ്പുറം ജീവിത പാഠങ്ങൾ നൽകുന്ന കഥയാണിത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഈ കഥയും അതിന്റെ വ്യാപ്തിയും അനുഭവിക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രൺബീർ പറഞ്ഞു.
advertisement
5/5
ദീപാവലി റിലീസായാണ് രാമായണ തിയേറ്ററിലെത്തുന്നത്. രൺബീറിനൊപ്പം സായ് പല്ലവി, രവി ദുബെ, യാഷ്, സണ്ണി ദിയോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ആ നടന്മാർ എന്നെ ആട്ടിപായിച്ചിട്ടുണ്ട്, എന്നോട് മോശമായി പെരുമാറി'; നേരിട്ട അവ​ഗണനയെ കുറിച്ച് തുറന്നുപറഞ്ഞ് രൺബീർ കപൂർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories