TRENDING:

Karthika Nair | രേവതിയുടെ കുഞ്ഞാണോ? അനുജത്തിയുടെ മകൾ കാർത്തികയുടെ വിവാഹത്തിന് അംബികയും കൂട്ടുകാരികളും

Last Updated:
അതിഥികളായി രാധയുടെ മൂത്ത സഹോദരി അംബിക, താരങ്ങളായ സുഹാസിനി മണിരത്നം, രേവതി, രാധിക തുടങ്ങിയവർ
advertisement
1/8
Karthika Nair | രേവതിയുടെ കുഞ്ഞാണോ? അനുജത്തിയുടെ മകൾ കാർത്തികയുടെ വിവാഹത്തിന് അംബികയും കൂട്ടുകാരികളും
മുൻകാല നടി രാധയുടെ (Radha) മകളും ചലച്ചിത്ര താരവുമായ കാർത്തികയുടെ (Karthika Nair wedding) വിവാഹത്തലേന്ന് ഒത്തുകൂടി കൂട്ടുകാരികൾ. രാധയുടെ മൂത്ത സഹോദരി അംബിക, താരങ്ങളായ സുഹാസിനി മണിരത്നം, രേവതി, രാധിക എന്നിവർ പങ്കെടുത്ത ചിത്രങ്ങൾ രാധ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ടു. തിരുവനന്തപുരത്തെ സ്വന്തം റിസോർട്ടിലാണ് സംഗീത് ചടങ്ങുകൾ നടന്നത്
advertisement
2/8
രോഹിത് മേനോൻ ആണ് വരൻ എന്നാണ് കാർത്തികയുടെ പോസ്റ്റിൽ നിന്നും അറിയാൻ കഴിയുന്നത്. ഹൽദിയിൽ മുങ്ങിയ വധൂവരന്മാരാണ് ഈ ചിത്രത്തിൽ. കൂട്ടത്തിൽ പങ്കെടുത്ത കുട്ടി രേവതിയുടെ കുഞ്ഞാവാനാണ് സാധ്യത (തുടർന്ന് വായിക്കുക)
advertisement
3/8
വിവാഹചിത്രങ്ങൾ വരുന്നതേയുള്ളൂ. 'ഹാപ്പി വെഡിങ്' എന്ന പേരിൽ സുഹാസിനി ചിത്രങ്ങൾ പോസ്റ്റ് ചെതിരുന്നു. ഏതു വിവാഹമാണിതെന്ന് സുഹാസിനി പരാമർശിച്ചിട്ടില്ല
advertisement
4/8
വിവാഹശേഷം സിനിമയിൽ നിന്നും രാധ പൂർണമായും പിന്മാറിയിരുന്നു. പിന്നീട് മക്കളെ പരിപാലിച്ചും, കുടുംബിനിയുടെ റോളിലും, ബിസിനസിലും രാധ ശ്രദ്ധ കേന്ദ്രീകരിച്ചു. പെണ്മക്കളായ കാർത്തികയും തുളസിയും സിനിമയിലുമെത്തി
advertisement
5/8
മലയാളത്തിൽ മകരമഞ്ഞ്, കമ്മത്ത് ആൻഡ് കമ്മത്ത് തുടങ്ങിയ സിനിമകളിൽ കാർത്തിക നായികാവേഷം ചെയ്തിരുന്നു. ശേഷം അന്യഭാഷകളിലും തിളങ്ങി. എന്നാൽ അധിക നാൾ സിനിമയിൽ സജീവമായില്ല
advertisement
6/8
പിതാവ് രാജശേഖരന്റെ പാതയിൽ കാർത്തിക തിരുവനന്തപുരത്തെ അവരുടെ ബിസിനസ് നടത്തിപ്പിൽ സജീവമായി മാറുകയായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപാണ് അവർ വിവാഹനിശ്ചയത്തിന്റെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത്
advertisement
7/8
2015ലാണ് കാർത്തിക നായർ അവസാനമായി ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചത്. അതിനു ശേഷം സിനിമാ ജീവിതത്തിലെ സജീവമായില്ല. വരൻ രോഹിത് മേനോനെ കുറിച്ചും കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല
advertisement
8/8
വിവാഹനിശ്ചയ വേളയിൽ മകൾ കാർത്തികയെ ആശ്ലേഷിക്കുന്ന രാധ
മലയാളം വാർത്തകൾ/Photogallery/Buzz/
Karthika Nair | രേവതിയുടെ കുഞ്ഞാണോ? അനുജത്തിയുടെ മകൾ കാർത്തികയുടെ വിവാഹത്തിന് അംബികയും കൂട്ടുകാരികളും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories