TRENDING:

Bhavana: 'ജീവിതത്തിൽ ശരിയായി എന്തോ ചെയ്തുവെന്ന ആത്മവിശ്വാസം കൂടുന്നു'! ഭാവനയുടെ വാക്കുകൾ ശ്രദ്ധ‌യാകുന്നു

Last Updated:
മഞ്ജുവാര്യർ, ഷഫ്ന, ശിൽപ ബാല തുടങ്ങിയ താരങ്ങളും ഭാവനയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്
advertisement
1/7
Bhavana: 'ജീവിതത്തിൽ ശരിയായി എന്തോ ചെയ്തുവെന്ന ആത്മവിശ്വാസം കൂടുന്നു'! ഭാവനയുടെ വാക്കുകൾ ശ്രദ്ധ‌യാകുന്നു
മലയാളികളെന്നും നെഞ്ചോട് ചേർത്ത നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഭാവന ഇന്നും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന നിരവധി സിനിമകളാണ് ആരാധകർക്ക് സ‌മ്മാനിച്ചത്.
advertisement
2/7
തൃശ്ശൂർ പെരിങ്ങാവ് സ്വദേശിനിയാണ് ഭാവന. യഥാർത്ഥ പേര് കാർത്തിക എന്നാണ്. 2017ൽ ആണ് ഭാവന വിവാഹതിയായത്. കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീൻ ആണ് ഭാവനയുടെ ജീവിതപങ്കാളി.
advertisement
3/7
വിവാഹശേഷം സിനിമയിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരുന്നു താരം. ഒരു ​ഗ്യാപ്പിനു ശേഷം സിനിമയിലെത്തിയ ഭാവനയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്.
advertisement
4/7
ഇപ്പോഴിതാ തന്റെ പിറന്നാൾ‌ ദിനത്തോടനുബന്ധിച്ച് ഭാവന പങ്കുവെച്ച് കുറിപ്പാണ് ശ്രദ്ധയാകുന്നത്. 1986 ജൂൺ 6നാണ് ഭാവന ജനിച്ചത്. താൻ തന്റെ പിറന്നാളിന്റെ ഒരു ആരാധികയായിരുന്നില്ലെന്നാണ് ഭാവന പറയുന്നത്.
advertisement
5/7
പക്ഷേ എല്ലാ വർഷവും ഇത്രയും സ്നേഹം ലഭിക്കാൻ വേണ്ടി ഏതോ ഒരു ജീവിതത്തിൽ ഞാൻ എന്തെങ്കിലും ശരിയായി ചെയ്തു എന്ന ആത്മവിശ്വാസം വർദ്ധിക്കുകയാണെന്നും ഭാവന.
advertisement
6/7
താരത്തിന് പിറന്നാൾ ആശംസകളുമായി മഞ്ജുവാര്യർ അടക്കം നിരവധി താരങ്ങളാണ് എത്തിയത്. പിന്നെ ഷഫ്ന, ശിൽപ ബാല തുടങ്ങിയ ഭാവനയുടെ സ്വന്തം ​ഗ്യാങും താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
advertisement
7/7
കൂടാതെ ഭാവനയുടെ ആരാധകക്കൂട്ടവും ആശംസകളുമായി എത്തിയിട്ടുണ്ട്. മലയാളത്തിലെന്നോണം തമിഴിലും തെലുങ്കിലും എല്ലാം സജീവമായിരുന്ന ഭാവനയക്ക് ആരാധകർ ഏറെയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
Bhavana: 'ജീവിതത്തിൽ ശരിയായി എന്തോ ചെയ്തുവെന്ന ആത്മവിശ്വാസം കൂടുന്നു'! ഭാവനയുടെ വാക്കുകൾ ശ്രദ്ധ‌യാകുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories