TRENDING:

ബിസിനസ് കുടുംബത്തിൽ ജനിച്ച് 14-ാം വയസ്സിൽ സിനിമയിൽ; അച്ഛനെയും മകനെയും ഒരേസമയം പ്രണയിച്ച പ്രമുഖ നടി!

Last Updated:
വിവാഹശേഷം 12 വർഷം സിനിമയിൽ നിന്ന് വിട്ട് നിന്ന നടി 25-ാം വയസ്സിൽ വിവാഹമോചിതയായി
advertisement
1/9
ബിസിനസ് കുടുംബത്തിൽ ജനിച്ച് 14-ാം വയസ്സിൽ സിനിമയിൽ; അച്ഛനെയും മകനെയും ഒരേസമയം പ്രണയിച്ച പ്രമുഖ നടി!
ബോളിവുഡിൽ 70 കളിലെ സുന്ദരന്മാരായ നടന്മാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ അതിൽ തീർച്ചയായും വിനോദ് ഖന്നയുടെ (vinod khanna) പേര് ഉണ്ടാവും. ഒരു കാലത്ത് നിരവധി ആരാധികമാരുണ്ടായിരുന്ന താരം നിരവധി നായികമാരുമായി പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. എന്നാൽ വിനോദ് ഖന്നയുടെയും അദ്ദേഹത്തിന്റെ മകൻ അക്ഷയ് ഖന്നയുടെയും (akshaye khanna) ജോഡിയായി അഭിനയിച്ച ഒരു പ്രമുഖ നടിയെ പരിചയപ്പെടാം.
advertisement
2/9
ഒരേ കുടുംബത്തിലെ രണ്ട് തലമുറകളിലെ നായകന്മാർക്കൊപ്പം പ്രവർത്തിച്ച ഒരു സൂപ്പർഹിറ്റ് നായിക ബോളിവുഡിലുണ്ട്. ഇരുവരും ജോഡിയായി അഭിനയിച്ച രണ്ട് ചിത്രങ്ങളും സാമ്പത്തികമായി തീയേറ്ററുകളിൽ വിജയം കൈവരിച്ചു.
advertisement
3/9
വിനോദ് ഖന്നയ്ക്കും അക്ഷയ് ഖന്നയ്ക്കുമൊപ്പം അഭിനയിച്ച നടി ബോളിവുഡിന്റെ സ്വന്തം ഡിംപിൾ കപാഡിയയാണ് (Dimple Kapadia) . വിനോദ് ഖന്നയ്‌ക്കൊപ്പം ഇൻസാഫ്, പ്രേം ധർമ്മ് എന്നീ ചിത്രങ്ങളിലും അക്ഷയ് ഖന്നയ്‌ക്കൊപ്പം ദിൽ ചാഹ്താ ഹേയിലും നടി അഭിനയിച്ചു.
advertisement
4/9
തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് വിനോദ് ഖന്ന സിനിമയിൽ നിന്ന് വിരമിച്ച് രാഷ്ട്രിയത്തിൽ ഇറങ്ങുന്നത്. പിന്നീട് സ്വകാര്യ ആവശ്യങ്ങൾക്കായി അമേരിക്കയിൽ താമസം തുടങ്ങിയ നടൻ കുറച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തി.
advertisement
5/9
ഇടവേളയ്ക്ക് ശേഷം അദ്ദേഹം അഭിനയിച്ച ചിത്രമാണ് പ്രേം ധർമ്മ്. ഈ ചിത്രത്തിൽ നായികയായി എത്തിയത് ഡിംപിൾ കപാഡിയ ആണ്. ഈ ചിത്രത്തിൽ ഇരുവരും ഇഴുകി ചേർന്ന് അഭിനയിക്കുന്ന നിരവധി രംഗങ്ങൾ ഉണ്ടായിരുന്നു. ഇത് പ്രേക്ഷർക്കിടയിൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിക്കാൻ കാരണമായി.
advertisement
6/9
പ്രേം ധർമ്മ് എന്ന ചിത്രത്തിലെ ഒരു സീൻ വളരെ അധികം വൈറലായിരുന്നു. ആ ബോൾഡ് രംഗം സ്‌ക്രീനിൽ കണ്ട് ഡിംപിൾ കപാഡിയ ഞെട്ടിയതായി കരുതപ്പെടുന്നു. പ്രേം ധർമ്മ് നിർമ്മിച്ചത് മഹേഷ് ഭട്ട് ആണ്. സിനിമയിൽ ഒരു കിടപ്പറ രംഗത്തിന്റെ ചിത്രീകരണത്തിനായി വിനോദ് ഖന്ന ഡിംപിൾ കപാഡിയയെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. എന്നാൽ സംവിധായകൻ കട്ട് പറഞ്ഞതിനു ശേഷവും അദ്ദേഹം നടിയെ ചുംബിക്കുന്നത് നിർത്തിയില്ല.
advertisement
7/9
ആ രംഗത്തിൽ അഭിനയിച്ചതിന് ഡിംപിൾ വളരെ അധികം വിഷമിച്ചു. നടി ഉടൻ തന്നെ മേക്കപ്പ് റൂമിലേക്ക് തിരികെ പോയി. തുടർന്ന് മഹേഷ് ഭട്ട് സാഹചര്യം തന്ത്രപരമായി കൈകാര്യം ചെയ്തു. വിനോദ് ഖന്നയോട് നടിയോട് ക്ഷമ ചോദിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. വിനോദ് ഖന്ന മദ്യപിച്ചിരുന്നതിനാലാണ് അത്തരത്തിൽ പെരുമാറിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താൻ ചെയ്ത തെറ്റ് മനസിലാക്കിയ അദ്ദേഹം നടിയോട് ക്ഷമ ചോദിക്കുകയും ചെയ്തു.
advertisement
8/9
പിന്നീട് ഈ ചിത്രത്തിന്റെ പേര് പ്രേം ധർമ്മിൽ നിന്ന് മാർഗ് (1992) എന്നാക്കി മാറ്റി. അതുപോലെ, ഡിംപിൾ കപാഡിയയും വിനോദ് ഖന്നയും 1987 ൽ മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത ഇൻസാഫിൽ ഒരുമിച്ച് പ്രവർത്തിച്ചു.
advertisement
9/9
അതേസമയം, വിവാഹമോചനത്തിന് ശേഷം സാഗർ എന്ന ചിത്രത്തിലൂടെയായിരുന്നു ഡിംപിളിന്റെ സിനിമയിലേക്കുള്ള രണ്ടാമത്തെ തിരിച്ചുവരവ്. താരത്തിന് രുദ്ദാലി (1993) എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണൽ അവാർഡും, ബോബി(1973), സാഗർ (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും, ക്രാന്തിവീർ (1994) എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. 2006 ൽ നടി ഒരു ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചു. നടിയുടെ മകളായ ട്വിങ്കിൾ ഖന്ന നടനായ അക്ഷയ് കുമാറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ബിസിനസ് കുടുംബത്തിൽ ജനിച്ച് 14-ാം വയസ്സിൽ സിനിമയിൽ; അച്ഛനെയും മകനെയും ഒരേസമയം പ്രണയിച്ച പ്രമുഖ നടി!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories