'ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് അല്ലേ ഇത്'; പുതുവർഷത്തിലെ ഹണി റോസിന്റെ ലുക്കിനെ ട്രോളി ആരാധകർ
- Published by:Sarika KP
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം വിനയ് ഫോർട്ടിന്റെ ആട്ടം സിനിമ കാണാൻ വന്നപ്പോൾ ഉള്ള താരത്തിന്റെ ലുക്കിനെ ട്രോളി ആരാധകർ.
advertisement
1/6

ചുരുങ്ങിയ കാലംകൊണ്ട് ആരാധകരുടെ മനംകവർന്ന നടിയാണ് ഹണിറോസ്. സിനിമയേക്കാൾ ഉപരി ഉദ്ഘാടന ചടങ്ങുകളും തകർപ്പൻ ഫോട്ടോഷൂട്ടുകളുമാണ് ഹണിറോസിനെ തരംഗമാക്കി മാറ്റുന്നത്. ഗംഭീര ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെ ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും ഹണിറോസ് എന്നും തരംഗമാണ്.
advertisement
2/6
വ്യത്യസ്തമായ ലുക്കില്‍ എത്തി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരം പുതുവർഷത്തിൽ എത്തിയത്. പുത്തൻ ലുക്കിൽ ആണ്. വസ്ത്രത്തിലും മേക്കപ്പ് ലുക്കിലും വ്യത്യസ്തത കൊണ്ടുവരുന്ന താരം ഇത്തവണ പരീക്ഷണം നടത്തിയത് ഇതിലൊന്നുമല്ല.
advertisement
3/6
മുടിയിലായിരുന്നു അത്. ഇത്രയും നാൾ നീളത്തിൽ സ്ട്രെയ്റ്റൻ ചെയ്തിട്ടിരുന്ന തലമുടി ചുരുട്ടിയാണ് താരം എത്തിയത്. നെറ്റിയിലേക്ക് പാറിക്കിടക്കുന്ന ഫ്രിൻജസ് കൂടിയുള്ളതാണ് ഈ ഹെയർസ്റ്റൈൽ.
advertisement
4/6
താരം ഇതിന്റെ ചിത്രം മുൻപ് തന്നെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അന്ന് തനിക്ക് ഈ മേക്കോവർ സമ്മാനിച്ച സലൂണിനെയും ഹണി റോസ് ലിങ്ക് ചെയ്തിട്ടുണ്ടായിരുന്നു.
advertisement
5/6
ഇനി എപ്പോഴാണ് ഹണി ഈ ലുക്കിൽ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുക എന്ന് ആരാധകരുടെ ആകാംഷയ്ക്ക് ആവസാനമായിരിക്കുകയാണ്.
advertisement
6/6
കഴിഞ്ഞ ദിവസം വിനയ് ഫോർട്ടിന്റെ ആട്ടം സിനിമ കാണാൻ വന്നപ്പോൾ ഉള്ള താരത്തിന്റെ ലുക്കിനെ ട്രോളി ആരാധകർ. ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് അല്ലേ ഇത് എന്നാണ് പലരും ചോദിക്കുന്നത്. പഴയ ലുക്കായിരുന്നു നല്ലത് എന്നാണ് പലരും പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് അല്ലേ ഇത്'; പുതുവർഷത്തിലെ ഹണി റോസിന്റെ ലുക്കിനെ ട്രോളി ആരാധകർ