Ileana Dcruz | ഋതുമതിയായതിന് പിന്നാലെ നേരിടേണ്ടിവന്ന കമന്‍റുകളെക്കുറിച്ച് വെളിപ്പെടുത്തി നടി ഇല്യാന
- Published by:Anuraj GR
- news18-malayalam
Last Updated:
പന്ത്രണ്ടാമത്തെ വയസുമുതൽ താൻ ബോഡി ഷെയ്മിങ് നേരിടുന്നുണ്ടെന്ന് ഇല്യാന പറയുന്നു
advertisement
1/7

ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധ നേടിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യയിലും ബോളിവുഡിലും ബോക്സോഫീസ് വിജയങ്ങൾ നേടിയ ചിത്രത്തിൽ ഇല്യാന നായികയായി എത്തി. അടുത്തിടെ ഇല്യാന അമ്മയായതും അവരുട പ്രണയവും വിവാഹവുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
advertisement
2/7
ഇപ്പോഴിതാ, ബോഡി ഷെയ്മിങുമായി ബന്ധപ്പെട്ട് നേരിടേണ്ടിവന്ന അവഹേളനങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് ഋതുമതിയായതിന് പിന്നാലെ കേൾക്കേണ്ടി വന്ന മോശം കമന്‍റുകളെക്കുറിച്ച് ഇല്യാന പറയുന്നത്
advertisement
3/7
പന്ത്രണ്ടാമത്തെ വയസുമുതൽ താൻ ബോഡി ഷെയ്മിങ് നേരിടുന്നുണ്ടെന്ന് ഇല്യാന പറയുന്നു. വളരെ ആഴത്തിൽ പതിഞ്ഞ മുറിവുകളാണത്. ഇന്നലത്തെ പോലെ അതെല്ലാം ഓർമയിലുണ്ട്.
advertisement
4/7
തന്‍റെ ശരീരത്തെക്കുറിച്ച് എത്രത്തോളം മോശം കമന്‍റകളാണ് അന്നേ കേട്ടുതുടങ്ങിയതെന്ന് ഇല്യാന പറയുന്നു. നിതംബത്തിന്‍റെ വലുപ്പത്തെക്കുറിച്ചുള്ള കമന്‍റുകളായിരുന്നു കൂടുതലും.
advertisement
5/7
ആദ്യം അതൊന്നും തനിക്കമ മനസിലായില്ലെന്നും ഇല്യാന പറയുന്നു. അവർ അങ്ങനെ പറയുന്നത് എന്തിനാണെന്ന് അത്ഭുതപ്പെട്ടു.
advertisement
6/7
ബോഡി ഷെയ്മിങുകൾ മൂലം തനിക്ക് ബോഡി ഡിസ്മോർഫിയ എന്ന രോഗാവസ്ഥയെ നേരിടേണ്ടി വന്നതായും ഇല്യാന ഡിക്രൂസ് പറയുന്നു. ഏറെക്കാലമെടുത്താണ് ആ പ്രശ്നത്തിൽ നിന്ന് കരകയറിയതെന്നും അവർ പറഞ്ഞു.
advertisement
7/7
ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് ഇല്യാന നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Ileana Dcruz | ഋതുമതിയായതിന് പിന്നാലെ നേരിടേണ്ടിവന്ന കമന്‍റുകളെക്കുറിച്ച് വെളിപ്പെടുത്തി നടി ഇല്യാന