'ബിരിയാണിയിലെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും ചെയ്തത് പണമില്ലാതിരുന്നത് കൊണ്ട്: അന്ന് കുറെ കരഞ്ഞു:' നടി കനി കുസൃതി
- Published by:Rajesh V
- news18-malayalam
Last Updated:
രാഷ്ട്രീയപരമായി യോജിപ്പില്ലാത്തതിനാൽ തനിക്ക് ചെയ്യാൻ പറ്റില്ലെന്നും വേറെ നടിമാരെ നോക്കൂവെന്നും ആരെയും കിട്ടിയില്ലെങ്കിൽ മാത്രം ചെയ്യാം എന്നും സംവിധായകൻ സജിൻ ബാബുവിനെ അറിയിച്ചിരുന്നതായും കനി അഭിമുഖത്തില്‍ പറയുന്നു
advertisement
1/9

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി കനി കുസൃതിയാണ് സിനിമാ ലോകത്തെ താരം. പാലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ആകൃതിയുള്ള ബാഗുമായി എത്തിയ കനിയെ തേടി നിരവധി പേർ അഭിനന്ദനങ്ങളുമായെത്തി.
advertisement
2/9
ഇതിനു പിന്നാലെ കനി കുസൃതി അഭിനയിച്ച ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതു കേരളത്തിനും അഭിമാനനിമിഷമായി. (image: facebook/kani kusruti)
advertisement
3/9
ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും 'ബിരിയാണി' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയതോടെയാണ് കനി ശ്രദ്ധിക്കപ്പെട്ടത്. വളരെ ബോൾഡായ കഥാപാത്രത്തെയാണ് കനി സിനിമയിൽ അവതരിപ്പിച്ചത്. സിനിമ പുറത്തിറങ്ങിയ സമയം സിനിമ പറയുന്ന രാഷ്ട്രീയത്തിനെതിരെയും കനിക്കെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു. (image: facebook/kani kusruti)
advertisement
4/9
ഇപ്പോൾ കാനിലെ നേട്ടത്തിനു പിന്നാലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ, ബിരിയാണിയിൽ അഭിനയിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. അന്ന് കയ്യില്‍ പണമില്ലാത്തതിനാലാണ് ബിരിയാണിയിൽ അഭിനയിക്കേണ്ടിവന്നതെന്നാണ് കനി വെളിപ്പെടുത്തിയത്. (image: facebook/kani kusruti)
advertisement
5/9
ഇപ്പോൾ കാനിലെ നേട്ടത്തിനു പിന്നാലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ, ബിരിയാണിയിൽ അഭിനയിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. അന്ന് കയ്യില്‍ പണമില്ലാത്തതിനാലാണ് ബിരിയാണിയിൽ അഭിനയിക്കേണ്ടിവന്നതെന്നാണ് കനി വെളിപ്പെടുത്തിയത്. (image: facebook/kani kusruti)
advertisement
6/9
എന്നാൽ സിനിമയിലെ നഗ്ന രംഗങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ആരും ചെയ്‌തില്ല. ഒടുവിൽ സജിൻ വീണ്ടും തന്റെയടുത്ത് വരികയായിരുന്നു. അന്ന് 70,000 രൂപയോ മറ്റോ ആണ് അത്രയും ദിവസം വർക്ക് ചെയ്‌തപ്പോൾ കിട്ടിയത്. അതെനിക്ക് വലിയ പൈസയാണ് - കനി പറയുന്നു. (image: facebook/kani kusruti)
advertisement
7/9
'എന്റെ അക്കൗണ്ടിൽ അന്ന് 3000 രൂപയോ മറ്റോ ഉള്ളു. 70,000 കിട്ടിയാൽ അത്രയും നല്ലത് എന്നാണ് ഞാൻ വിചാരിച്ചത്. ഇഷ്‌ടമല്ലാതെ ചെയ്‌തതുകൊണ്ട് കൂട്ടുകാരിയെ വിളിച്ച് ഒരുപാട് കരഞ്ഞു'- അഭിമുഖത്തിൽ കനി പറഞ്ഞു. (image: facebook/kani kusruti)
advertisement
8/9
മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' 30 വർഷത്തിന് ശേഷം കാനിലെ മത്സരവിഭാഗത്തിൽ എത്തുന്ന ഇന്ത്യൻ ചിത്രമാണ്. ചിത്രത്തിന്റെ പ്രദർശനം പൂർത്തിയായ ശേഷം എട്ടുമിനിട്ടോളം കാണികൾ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. (image: facebook/kani kusruti)
advertisement
9/9
കനിയ്‌ക്കൊപ്പം മലയാളി നടി ദിവ്യ പ്രഭയും അഭിനയിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം സംവിധാനം ചെയ്തത് പായൽ കപാഡിയ ആണ്. നടൻ അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. (image: facebook/kani kusruti)
മലയാളം വാർത്തകൾ/Photogallery/Buzz/
'ബിരിയാണിയിലെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും ചെയ്തത് പണമില്ലാതിരുന്നത് കൊണ്ട്: അന്ന് കുറെ കരഞ്ഞു:' നടി കനി കുസൃതി