'മോളെ ആര് പുഴുങ്ങിയ മുട്ട കാണിച്ചാലും കൂടെ പോവരുത്'; നടി മഹിമ നമ്പ്യാരുടെ കുട്ടിക്കാലം കേട്ട് പൊട്ടിച്ചിരിച്ച് RDX ടീം
- Published by:Arun krishna
- news18-malayalam
Last Updated:
ചിത്രത്തില്‍ ഷെയ്ന്‍ നീഗമിന്‍റെ നായികയായ മഹിമ സിനിമയുടെ പ്രമൊഷന്‍ പരിപാടികളിലും സജീവമായിരുന്നു.
advertisement
1/8

മലയാളത്തില്‍ അഭിനയിച്ച് തുടങ്ങി പിന്നീട് മറ്റ് ഭാഷകളില്‍ മുന്‍നിര നായികമാരായ നിരവധി പേര്‍ തെന്നിന്ത്യന്‍ സിനിമാലോകത്തുണ്ട്. സോഷ്യല്‍ മീഡിയ സജീവമായതോടെ ഭാഷാഭേദമില്ലാതെ ഇവരെ ഫോളോ ചെയ്യുന്നവരും ആരാധിക്കുന്നവരും ഇവരാണ്.
advertisement
2/8
മലയാളത്തില്‍ ദിലീപിന്‍റെ കാര്യസ്ഥന്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന് ഇപ്പോള്‍ തമിഴില്‍ അറിയപ്പെടുന്ന നായികയായി മാറിയ നടിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥനില്‍ ദിലീപിന്‍റെ അനിയത്തിയായെത്തിയ മഹിമയുടെ ടിക് ടോക് വീഡിയോ വൈറലായിരുന്നു.
advertisement
3/8
2012ല്‍ സാട്ടൈ എന്ന സിനിമയിലൂടെ തമിഴിലെത്തിയ മഹിമയ്ക്ക് പിന്നാലെ കൈനിറയെ സിനിമകളെത്തി.ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ മഹിമ തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തി ഓണം ഹിറ്റ് നേടിയ ആര്‍ഡിഎക്സിലും ഒരു പ്രധാന വേഷത്തിലെത്തുന്നു.
advertisement
4/8
ചിത്രത്തില്‍ ഷെയ്ന്‍ നീഗമിന്‍റെ നായികയായ മഹിമ സിനിമയുടെ പ്രമൊഷന്‍ പരിപാടികളിലും സജീവമായിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ തന്‍റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം മഹിമ പങ്കുവെക്കുകയുണ്ടായി.
advertisement
5/8
'കുട്ടിക്കാലത്തും ഇപ്പോഴും എനിക്ക് ബോയില്‍ഡ് എഗ്സ് അതായത് പുഴുങ്ങിയ മുട്ട എനിക്കിഷ്ടമാണ്. എല്ലാ കുട്ടികളെയും സ്കൂളില്‍ പറഞ്ഞുവിടുമ്പോള്‍ അമ്മമാര്‍ പലകാര്യങ്ങളും പറഞ്ഞുകൊടുക്കാറുണ്ട്. അതുമിതുമൊന്നും വാങ്ങിക്കഴിക്കരുത്.. ആരെങ്കിലും എന്തെങ്കിലുമൊക്കെ തന്നാല്‍ വാങ്ങരുത് എന്നൊക്കെ..ചില നല്ല കാര്യങ്ങളൊക്കെ പറഞ്ഞ് പഠിപ്പിച്ച് വിടുമല്ലോ.
advertisement
6/8
എന്നെ എന്‍റമ്മ സ്കൂളില്‍ പഠിക്കുമ്പോള്‍ പറഞ്ഞുവിടുന്നത് എന്തൊണെന്നുവച്ചാല്‍ ആര് കോഴിമുട്ട കാണിച്ച് വിളിച്ചാലും കൂടെ പോകരുത് എന്നായിരുന്നു...അത് ഇപ്പോഴും പറയാറുണ്ട്. പക്ഷെ ഇതുവരെ ആരും അങ്ങനെ കോഴിമുട്ട കാണിച്ച് വിളിച്ചിട്ടില്ല'- മഹിമ പറഞ്ഞു.
advertisement
7/8
മഹിമയുടെ കുട്ടിക്കഥ കേട്ടതും ആര്‍ഡിഎക്സിലെ സഹതാരങ്ങളായ ഷെയ്ന്‍ നിഗമിനും ആന്‍റണി വര്‍ഗീസിനും ബാബു ആന്‍റണിക്കും ചിരി അടക്കാനായില്ല.
advertisement
8/8
മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍പീസ്, മധുര രാജ എന്നീ സിനിമകളില്‍ അഭിനയിച്ച മഹിമ തമിഴില്‍ കങ്കണക്കൊപ്പം ചന്ദ്രമുഖി 2ല്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'മോളെ ആര് പുഴുങ്ങിയ മുട്ട കാണിച്ചാലും കൂടെ പോവരുത്'; നടി മഹിമ നമ്പ്യാരുടെ കുട്ടിക്കാലം കേട്ട് പൊട്ടിച്ചിരിച്ച് RDX ടീം