TRENDING:

Nadiya Moidu: 'അടുത്ത വീട്ടിലെ പയ്യൻ...പ്രണയത്തിന് അനിയത്തിയുടെ പൂർണപിന്തുണ'; പ്രണയകഥയുമായി നടി നദിയ മൊയ്തു

Last Updated:
പങ്കാളി വിദേശത്തേക്ക് പോയപ്പോൾ കത്തുകളിലൂടെ പ്രണയം തുടർന്നുവെന്ന് നടി പറയുന്നു
advertisement
1/5
Nadiya Moidu: 'അടുത്ത വീട്ടിലെ പയ്യൻ...പ്രണയത്തിന് അനിയത്തിയുടെ പൂർണപിന്തുണ'; പ്രണയകഥയുമായി നടി നദിയ മൊയ്തു
'നോക്കാത്താദൂരത്ത് കണ്ണും നട്ട്' എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന നടി നദിയ മൊയ്തു (Nadiya Moidu), തൻ്റെ കരിയറിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ്സുതുറക്കുന്നു. അരങ്ങേറ്റ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. 1985 ൽ ഈ ചിത്രം പൂവേ പൂചൂടവാ എന്ന പേരിൽ തമിഴിൽ പുനർഃനിർമ്മിച്ചതോടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നടി,കരിയറിൻ്റെ തിളക്കത്തിൽ നിൽക്കുമ്പോഴായിരുന്നു വിവാഹിതയായത്.
advertisement
2/5
ജെഎഫ്ഡബ്ല്യുവിന് നൽകിയ അഭിമുഖത്തിലാണ് നദിയ മൊയ്തു തൻ്റെ പ്രണയകഥ വെളിപ്പെടുത്തിയത്. അയൽവാസിയായ ശിരീഷ് ഗോഡ്‌ബോളെയാണ് നദിയയുടെ ജീവിതപങ്കാളി. 'ചെറുപ്പം മുതലേ ഞങ്ങൾ പരസ്പരം അറിയാം. ഒരു ഘട്ടത്തിൽ അത് സ്വാഭാവികമായി പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു,' നടി പറഞ്ഞു.
advertisement
3/5
പഠനത്തിനായി ശിരീഷ് വിദേശത്തേക്ക് പോയപ്പോൾ ഇരുവരും കത്തുകളിലൂടെയായിരുന്നു പ്രണയം പങ്കുവെച്ചത്. കത്തുകൾ അധികമായതോടെയാണ് നദിയയുടെ അച്ഛനും അമ്മയ്ക്കും സംശയം തോന്നിയത്. എന്നാൽ, ശിരീഷാണ് മകളുടെ പ്രണയനായകൻ എന്ന് അറിഞ്ഞപ്പോൾ വീട്ടുകാർക്ക് എതിർപ്പൊന്നുമുണ്ടായില്ല. ഈ പ്രണയത്തിന് അനിയത്തിയുടെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു എന്നും നദിയ മൊയ്തു കൂട്ടിച്ചേർത്തു.
advertisement
4/5
സിനിമയിലേക്കുള്ള തൻ്റെ പ്രവേശനത്തെക്കുറിച്ച് ശിരീഷ് നൽകിയ ഉപദേശത്തെക്കുറിച്ചും നദിയ അഭിമുഖത്തിൽ ഓർത്തെടുത്തു. ഒരു സിനിമാ ഓഫർ വന്നപ്പോൾ ശിരീഷ്നോട് അഭിപ്രായം ചോദിച്ചിരുന്നു. അപ്പോൾ ലഭിച്ച മറുപടി ഇങ്ങനെ, "ഇതിൽ എൻ്റെ സമ്മതത്തിന് പ്രാധാന്യമില്ല. നമ്മുടെ ബന്ധം വളരെ നേരത്തെയാണ്. അതുകൊണ്ട് തന്നെ നീ എന്തു ചെയ്യണം, ചെയ്യരുത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും പക്വതയും എനിക്കില്ല. മാതാപിതാക്കൾ എല്ലാം ശരിയായ തീരുമാനമാണ് എടുക്കുന്നത്, അതിനൊപ്പം മുന്നോട്ടു പോകുക."
advertisement
5/5
വിവാഹശേഷം സിനിമയിൽ ചെറിയൊരു ഇടവേളയെടുത്ത നദിയ മൊയ്തുവിന് കരിയറിലേക്ക് ശക്തമായി തിരിച്ചുവരാൻ ഏറ്റവും കൂടുതൽ പിന്തുണ നൽകിയതും ഭർത്താവാണെന്ന് നടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും മികച്ച വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ സജീവമാണ് നദിയ മൊയ്തു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. വിവാഹശേഷം ഭർത്താവിനും പെൺമക്കൾക്കുമൊപ്പം അമേരിക്കയിൽ ആയിരുന്നു നടി. 2000 ൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിലേക്ക് താമസം മാറുകയും 2007 വരെ അവിടെ താമസിക്കുകയും ചെയ്തു. നിലവിൽ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം.
മലയാളം വാർത്തകൾ/Photogallery/Buzz/
Nadiya Moidu: 'അടുത്ത വീട്ടിലെ പയ്യൻ...പ്രണയത്തിന് അനിയത്തിയുടെ പൂർണപിന്തുണ'; പ്രണയകഥയുമായി നടി നദിയ മൊയ്തു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories