15-ാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം: വിവാഹിതനായ ഇന്ത്യൻ ക്രിക്കറ്റ് താരവുമായുള്ള പ്രണയം തകർന്നു; 50-ാം വയസ്സിലും അവിവാഹിതയായി തുടരുന്ന നടി!
- Published by:Sarika N
- news18-malayalam
Last Updated:
1999 ൽ ലോകകപ്പ് സമയത്താണ് നടിയും ക്രിക്കറ്റ് താരവും തമ്മിൽ പ്രണയത്തിലാവുന്നത്
advertisement
1/8

സിനിമ നടിമാരും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള നിരവധി പ്രണയ കഥകൾ നാം കേട്ടിട്ടുണ്ട്. പ്രണയം മാത്രമല്ല വിവാഹം കഴിച്ച് സന്തുഷ്ട ദാമ്പത്യം നയിക്കുന്ന പല ഹിറ്റ് ദമ്പതിമാരും നമ്മുക്ക് ചുറ്റിലും ഉണ്ട്. എന്നാൽ സോഷ്യൽ മീഡിയ പ്രചാരത്തിൽ വരുന്നതിന് മുൻപ് ഒരു പ്രമുഖ നടി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ പ്രണയം വിവാഹത്തിൽ എത്തിയില്ലന്ന് മാത്രമല്ല ആ നടി ഇപ്പോഴും അവിവാഹിതയായി തുടരുകയും ചെയുന്നു.
advertisement
2/8
നടി നഗ്മയെ (Nagma) അറിയാത്തവർ ചുരുക്കമായിരിക്കും. ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന നടിയാണ് നഗ്മ. മലയാളത്തിൽ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിൽ യമുന റാണിയായി എത്തിയ സുന്ദരി. എന്നാൽ സിനിമ പോലെ അത്ര സുഖമുള്ളതായിരുന്നില്ല നടിയുടെ പ്രണയ ജീവിതം. നഗ്മ എന്നറിയപ്പെടുന്ന നടിയുടെ പൂർണ പേര് നന്ദിത മൊറാർജി എന്നായിരുന്നു. സിനിമയിൽ എത്തിയ ശേഷമാണ് നടി പേര് മാറ്റുന്നത്. 'കാതലൻ', 'ബാദ്ഷാ', 'മെട്ടുക്കുടി', 'ലവ് ബേറ്റ്സ്', 'വെട്ടിയ മടിച്ചുക്കട്ട്', 'ദീന', 'സിറ്റിസൺ' തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച താരം തമിഴിയിലെ ഹിറ്റ് നടിയാണ്. തെലുങ്കിൽ, ചിരഞ്ജീവിയ്‌ക്കൊപ്പം ഖരണ മൊഗുഡു (1992), റിക്ഷവോഡു (1995) തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അശ്വമേധം (1992) ബാലകൃഷ്ണയ്‌ക്കൊപ്പം കില്ലർ (1992), അല്ലരി അല്ലുഡു (1993) നാഗാർജുനയ്‌ക്കൊപ്പം വെങ്കിടേഷിനൊപ്പം കൊണ്ടപ്പള്ളി രാജ (1993), മോഹൻ ബാബുവിനൊപ്പം മേജർ ചന്ദ്രകാന്ത് എന്നിവയെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. എന്നിങ്ങനെ അക്കാലത്തെ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി നഗ്മ വേഷമിട്ടിട്ടുണ്ട്. 2008 ൽ പുറത്തിറങ്ങിയ 'സിറ്റിസൺ' എന്ന ചിത്രത്തിലാണ് നഗ്മ അവസാനമായി അഭിനയിച്ചത്.
advertisement
3/8
നഗ്മയുടെ പിതാവ് ഒരു ഹിന്ദുവും മാതാവ് ഒരു മുസ്ലിമുമാണ്. പിതാവ് ശ്രീ അരവിന്ദ് പ്രതാപ് സിങ് മൊറാർജി ഒരു വസ്ത്രവ്യാപാരിയായിരുന്നു. മാതാവ് സീമ സാധന 1972 ലാണ് മൊറാർജിയെ വിവാഹം ചെയ്തത്. തമിഴിലെ ഹിറ്റ് നടി ജ്യോതികയാണ് നഗ്മയുടെ സഹോദരി. നഗ്മ തന്റെ സിനിമ ജീവിതം തുടങ്ങുന്നത് ഹിന്ദി ചിത്രത്തിലൂടെയായിരുന്നു. 1990 ൽ പൂര്ത്തിറങ്ങിയ സൽമാൻ ഖാൻ നായകനായ ബാഗി എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് നടി വെള്ളിത്തിരയിൽ എത്തിയത്. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ താരത്തിന് 15 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് ശ്രദ്ധേയമാണ്.
advertisement
4/8
തൊണ്ണൂറുകളുടെ മധ്യത്തിൽ, ഹിറ്റ് നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് നഗ്മ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുമായി (Sourav Ganguly) പ്രണയത്തിലാവുന്നത്.1999 ലെ ക്രിക്കറ്റ് ലോകകപ്പിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അതിനുശേഷം, ഇരുവരും പലതവണ പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് കണ്ടതോടെയാണ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
advertisement
5/8
ഇരുവരും തങ്ങളുടെ ബന്ധം രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒന്നിച്ച് പലസ്ഥലത്തും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ അതിവേഗം പടർന്നു. പിന്നീട്, ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചു. ഈ സമയങ്ങളിലെല്ലാം സൗരവ് വിവാഹിതനായിരുന്നു എന്നത് ശ്രദ്ധേയമാണ്. 1997 ൽ ഗാംഗുലി തന്റെ ബാല്യകാല സുഹൃത്തായ ഡോണയെ വിവാഹം കഴിച്ചു. വാർത്തകൾ പ്രചരിക്കുമ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ.
advertisement
6/8
ആ സമയത്ത്, ഗാംഗുലി നഗ്മയെ വിവാഹം കഴിക്കാൻ ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നദിയും താനും തമ്മിൽ അത്തരത്തിൽ യാതൊരു ബന്ധവുമില്ലെന്ന് ഗാംഗലി നേരിട്ട് പറഞ്ഞതോടെ കിംവദന്തികൾ അവസാനിച്ചു. തുടർന്ന് ഈ വിഷയത്തിൽ പ്രതികരണവുമായി താരത്തിന്റെ ഭാര്യ ഡോണയും രംഗത്തെത്തി. ഗാംഗുലിയും നഗ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ സത്യമില്ലെന്ന് ഡോണ പറഞ്ഞു.
advertisement
7/8
എന്നാൽ ഗാംഗുലിയുടെ പേര് പരാമർശിക്കാതെ ഒരു അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നടി പറഞ്ഞ മറുപടി ശ്രദ്ധ നേടിയിരുന്നു. "വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള, അവരുടെ മേഖലകളിൽ അറിയപ്പെടുന്ന രണ്ട് ആളുകൾ പരസ്പരം ഇഷ്ടപ്പെടുമ്പോൾ, ആളുകൾ അതിനെക്കുറിച്ച് സംസാരിക്കും. ആരൊക്കെ എന്ത് പറഞ്ഞാലും, കാരണങ്ങളും സാഹചര്യങ്ങളുമാണ് വേർപിരിയലിനെ നിർബന്ധിതമാക്കിയത്," നഗ്മ വ്യക്തമാക്കി.
advertisement
8/8
നിലവിൽ തന്റെ 50-ാം വയസ്സിലും അവിവാഹിതയായി തുടരുകയാണ് നഗ്മ. അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്ത നടിപിന്നീട് രാഷ്ട്രിയത്തിൽ സജീവമായിരുന്നു. 2004 ലാണ് താരം കോൺഗ്രസ് പാർട്ടിയിൽ ചേരുന്നത്. തുടർന്ന് 2014 ൽ മീററ്റ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും താരം പരാജയപ്പെട്ടു.
മലയാളം വാർത്തകൾ/Photogallery/Buzz/
15-ാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം: വിവാഹിതനായ ഇന്ത്യൻ ക്രിക്കറ്റ് താരവുമായുള്ള പ്രണയം തകർന്നു; 50-ാം വയസ്സിലും അവിവാഹിതയായി തുടരുന്ന നടി!