TRENDING:

Padmapriya | പ്രായം 45 തന്നെയാണോ? ​ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

Last Updated:
കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്നും അകന്നു കഴിയുകയാണ് പത്മപ്രിയ
advertisement
1/6
Padmapriya | പ്രായം 45 തന്നെയാണോ? ​ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ
മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അഭിനയം ആരംഭിച്ച നടിയാണ് പത്മപ്രിയ. ചുരുക്കം ചില സിനിമകൾ മാത്രമാണ് മലയാളത്തിൽ നടി ചെയ്തിട്ടുള്ളതെങ്കിലും എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ അഭിനയജീവിതിത്തിൽ നിന്നും ഇടവേള എടുത്തിട്ടുണ്ടെങ്കിലും താരം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
advertisement
2/6
പത്മപ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ ഗ്ലാമർ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് നിറയുന്നത്.
advertisement
3/6
'കറുപ്പ് ഒരിക്കലും വെറുമൊരു നിറമല്ല. സഹനശക്തിയുടെയും അചഞ്ചലമായ ശക്തിയുടെയും ശക്തമായൊരു കഥയാണ് കറുപ്പ്. നമ്മുടെ ശരീരവും ആത്മാവുമെല്ലാം നമ്മുടെ ഇഷ്ടമാണ്. എന്നേക്കും നമ്മളുടേതായിരിക്കണം.'- എന്നാണ് നടി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
advertisement
4/6
45 വയസ്സ് കഴി‍ഞ്ഞിട്ടും നടിയുടെ ഗ്ലാമറിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് കൂടുതൽ പേരും കുറിച്ചിരിക്കുന്ന കമന്റ്. പാർവതി തിരുവോത്ത് ഉൾപ്പടെയുള്ള സഹപ്രവർത്തകരും ഫോട്ടോഷൂട്ടിനെ പ്രശംസിച്ചിട്ടുണ്ട്. പത്മപ്രിയ ജാനകിരാമൻ എന്ന പത്മപ്രിയ ‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്കു വരുന്നത്. അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിളങ്ങി.
advertisement
5/6
കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ മലയാളം ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.നാട്യ ബ്രഹ്മ ശ്രീ രാമമൂർത്തിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച പത്മപ്രിയ 200ൽ അധികം വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്.
advertisement
6/6
കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്നും അകന്നു കഴിയുകയാണ് താരം. 2022ൽ റിലീസ് ചെയ്ത ബിജു മേനോൻ നായകനായെത്തിയ ഒരു തെക്കൻ തല്ലുകേസിലാണ് നടി അവസാനം അഭിനയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Padmapriya | പ്രായം 45 തന്നെയാണോ? ​ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories