TRENDING:

നിഗൂഢമായ കുറിപ്പുമായി പാര്‍വതിയും സുഷിനും; സംഭവം എന്താണെന്ന് ചോദിച്ചവരോട് ഉടൻ അറിയുമെന്ന് പാർവതി തിരുവോത്ത്

Last Updated:
എന്തായിരിക്കും പാർവതിയുടെയും സുഷിന്റെയും പോസ്റ്റിന് പിന്നിലെ രഹസ്യമെന്നാണ് ആരാധകർ ചോദിക്കുന്നത്.
advertisement
1/6
നിഗൂഢമായ കുറിപ്പുമായി പാര്‍വതിയും സുഷിനും; സംഭവം എന്താണെന്ന്  ചോദിച്ചവരോട് ഉടൻ അറിയുമെന്ന് പാർവതി തിരുവോത്ത്
നടി പാർവതി തിരുവോത്തും സംഗീത സംവിധായകൻ സുഷിൻ ശ്യാമും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ‘നിങ്ങള്‍ ഒരു രഹസ്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും’ എന്ന പോസ്റ്റ് ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്.
advertisement
2/6
ഒരു ഇമോജി മാത്രമാണ് ക്യാപ്ഷനായി ഇരുവരും നല്‍കിയിരിക്കുന്നത്. ഇതോടെ സിനിമാ പ്രേമികളെയും ആരാധകരെയും ആശയക്കുഴപ്പത്തിലാണ്. എന്താണ് സംഭവം എന്നാണ് ആരാധകർ തിരക്കുന്നത്.
advertisement
3/6
സംഭവം എന്താണെന്ന് മെസേജ് അയച്ച് ചോദിച്ചവരോട് ഇന്ന് അറിയാം എന്ന് പാര്‍വതി മറുപടിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പാര്‍വതി തന്റെ സ്റ്റോറിയില്‍ പങ്കുവച്ചിട്ടുമുണ്ട്.
advertisement
4/6
പാര്‍വതിയും സുഷിനും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് പോസ്റ്റിലൂടെ പറയുന്നത് എന്ന കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.രസകരമായ മറുപടികളുമായി ഇരുവരെയുടെയും കമന്റ് സെക്ഷനിൽ ഊഹാപോഹങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
advertisement
5/6
ആവേശം, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് സുഷിൻ ശ്യാമിന് വളരെയധികം അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. മലയാളത്തില്‍ ‘പുഴു’ എന്ന ചിത്രത്തിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്.
advertisement
6/6
ഇതിന് ശേഷം അഞ്ജലി മേനോന്റെ ഇംഗ്ലീഷ് ചിത്രം ‘വണ്ടര്‍ വിമെനി’ല്‍ ആണ് നടി അഭിനയിച്ചത്. ‘കടക് സിംഗ്’ എന്ന ഹിന്ദി ചിത്രമാണ് പാര്‍വതിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്. വിക്രം നായകനാകുന്ന തങ്കലാനാണ് പാർവ്വതിയുടെ അടുത്ത ചിത്രം.
മലയാളം വാർത്തകൾ/Photogallery/Buzz/
നിഗൂഢമായ കുറിപ്പുമായി പാര്‍വതിയും സുഷിനും; സംഭവം എന്താണെന്ന് ചോദിച്ചവരോട് ഉടൻ അറിയുമെന്ന് പാർവതി തിരുവോത്ത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories