TRENDING:

'ഹര്‍ ഹര്‍ മഹാദേവ്'; കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തമന്ന ഭാട്ടിയ; ചിത്രങ്ങളുമായി താരം

Last Updated:
പ്രതേക പൂജകള്‍ തമന്ന ക്ഷേത്രത്തില്‍ എത്തി നടത്തുകയും ചെയ്തു.
advertisement
1/5
'ഹര്‍ ഹര്‍ മഹാദേവ്'; കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തമന്ന ഭാട്ടിയ;  ചിത്രങ്ങളുമായി താരം
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡ് ചിത്രങ്ങളിലും ഇന്ന് ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ് തമന്ന. എന്നും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാൻ താരത്തിനു കഴിയാറുണ്ട്.
advertisement
2/5
സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പോസ്റ്റുകൾ എന്നും വൈറലാകാറുണ്ട്. ഇരുപത് വര്‍ഷത്തിന് അടുത്ത് സിനിമയില്‍ സജീവമായി നില്‍ക്കുന്ന തമന്ന ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുളള നടിമാരില്‍ ഒരാളാണ്.
advertisement
3/5
ഇപ്പോഴിതാ വാരാണസി കാശിയില്‍ ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ താരം. ''ഹര്‍ ഹര്‍ മഹാദേവ്'' എന്ന ക്യാപ്ഷന്‍ എഴുതിയാണ് അവിടെ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പ്രതേക പൂജകള്‍ തമന്ന ക്ഷേത്രത്തില്‍ എത്തി നടത്തുകയും ചെയ്തു.സിംപിള്‍ ലുക്കിലായിരുന്നു തമന്നയുടെ ക്ഷേത്രദര്‍ശനം.
advertisement
4/5
കുറച്ച് നാളുകള്‍ക്ക് മുൻപ് പ്രശസ്തമായ കാമാഖ്യ ക്ഷേത്ര ദര്‍ശനത്തിനായി നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ താരം തന്റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.കുടുംബത്തോടൊപ്പമായിരുന്നു തമന്നയുടെ കാമാഖ്യ ക്ഷേത്ര ദര്‍ശനം.അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിലായിരുന്നു താരം ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
advertisement
5/5
ഇരുപത് വര്‍ഷത്തിന് ഇടയില്‍ ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ബാന്ദ്രയാണ് തമന്നയുടെ അവസാനമായി തിയേറ്ററുകളില്‍ എത്തിയത്. അരണ്‍മനൈ 4 എന്ന തമിഴ് ചിത്രമാണ് ഇനി തമന്നയുടെ വരാനുള്ളത്. ഇത് കൂടാതെ ഹിന്ദിയില്‍ സ്ത്രീ 2, വേദ എന്നീ സിനിമകളും ഇറങ്ങാനുണ്ട്. ‌
മലയാളം വാർത്തകൾ/Photogallery/Buzz/
'ഹര്‍ ഹര്‍ മഹാദേവ്'; കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തമന്ന ഭാട്ടിയ; ചിത്രങ്ങളുമായി താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories