Ahaana Krishna | ദുൽഖർ പഠിപ്പിച്ചത് മറക്കാതെ അഹാന കൃഷ്ണ റോഡിലിറങ്ങി; ഒടുവിൽ അഭിനന്ദനവുമായി ഡി.ക്യൂ.
- Published by:user_57
- news18-malayalam
Last Updated:
നിർമാതാവായിരിക്കെ തന്നെ അഹാന ദുൽഖർ സൽമാന്റെ പക്കൽ നിന്നും ചില പാഠങ്ങൾ കൂടി പഠിച്ചു എന്നതിന് തെളിവായിക്കഴിഞ്ഞു
advertisement
1/7

ദുൽഖർ സൽമാൻ (Dulquer Salmaan) നിർമാതാവായ 'അടി' (Adi) എന്ന സിനിമയിൽ നായികയായത് അഹാന കൃഷ്ണയാണ് (Ahaana Krishna). ഗീതിക എന്ന കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയ വേഷം കൂടിയാണ്. നടൻ ഷൈൻ ടോം ചാക്കോയാണ് അഹാന കൃഷ്ണയുടെ നായകനായി വേഷമിട്ടത്. ഇവർ തമ്മിൽ ഈ സിനിമയോട് കൂടി നല്ലൊരു സൗഹൃദവും ഉണ്ടായി
advertisement
2/7
നിർമാതാവായിരിക്കെ തന്നെ അഹാന ദുൽഖർ സൽമാന്റെ പക്കൽ നിന്നും ചില പാഠങ്ങൾ കൂടി പഠിച്ചു എന്നതിന് ഇപ്പോൾ തെളിവായിക്കഴിഞ്ഞു. വിദേശത്തേക്ക് പോയപ്പോഴാണ് അഹാനയ്ക്ക് അതുകൊണ്ട് പ്രയോജനമുണ്ടായത്. അതിന് ദുൽഖറിന് അഹാന നന്ദി അറിയിക്കുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/7
അടുത്തിടെ അഹാന കൃഷ്ണയും കുടുംബവും ലണ്ടനിൽ ടൂർ നടത്തിയാണ് അവരുടെ ക്രിസ്മസ് ദിനങ്ങൾ കൊണ്ടാടിയത്. യാത്രയ്ക്ക് ശേഷം കൃഷ്ണകുമാറുംഭാര്യയും മക്കളും നാട്ടിൽ തിരികെ വരികയും ചെയ്തു. അവിടെ ചില പരീക്ഷണങ്ങൾ നടത്താൻ അഹാനയ്ക്ക് അവസരം ലഭിച്ചിരുന്നു
advertisement
4/7
അതിൽ ഒരെണ്ണം കഞ്ഞി ഉണ്ടാക്കൽ ആയിരുന്നു എങ്കിൽ, മറ്റൊന്ന് നല്ല അസ്സലായി തെരുവിൽ കാർ ഓടിക്കുന്നതായിരുന്നു. വിദേശരാജ്യത്തു കാർ ഓടിക്കുക എന്നത് തന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു എന്ന് അഹാന വീഡിയോ പോസ്റ്റ് ചെയ്ത് ക്യാപ്‌ഷൻ നൽകി
advertisement
5/7
വീഡിയോയുടെ താഴെ 'വെൽ ഡൺ എ.കെ., പ്രൗഡ് ഓഫ് യു' എന്ന് ദുൽഖർ സൽമാൻ കമന്റ് ചെയ്യാൻ അധികം വൈകിയില്ല. അഹാന മറുപടിയും നൽകിയിട്ടുണ്ട്. രണ്ടിനും ലൈക്കും കമന്റുകളുമായി അവരുടെ ആരാധകരും കൂടെക്കൂടി
advertisement
6/7
താങ്കളുടെ പാഠങ്ങൾ എന്റെ മനസിന്റെ പിന്നിൽ ഉണ്ടായിരുന്നു എന്ന് അഹാന കൃഷ്ണ മറുപടി നൽകി. നിരവധി ആഡംബര കാറുകളുടെ ഉടമയായ ദുൽഖർ സൽമാൻ നല്ല രീതിയിൽ അത് നിരത്തിലിറക്കാനും പ്രാവീണ്യമുള്ളയാളാണ്
advertisement
7/7
അഹാന കൃഷ്ണയുടെ പോസ്റ്റും അതിലെ ദുൽഖർ സൽമാന്റെ കമന്റും
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | ദുൽഖർ പഠിപ്പിച്ചത് മറക്കാതെ അഹാന കൃഷ്ണ റോഡിലിറങ്ങി; ഒടുവിൽ അഭിനന്ദനവുമായി ഡി.ക്യൂ.