TRENDING:

രാധികയെ മുന്നിലിരുത്തി ശരത്കുമാറിന്റെ ആദ്യഭാര്യ പറഞ്ഞ വാക്കുകൾ; കയ്യടിച്ച് മകൾ വരലക്ഷ്മി

Last Updated:
മാധ്യമപ്രവർത്തകയായ ഛായാ ദേവിയുമായുള്ള വിവാഹമോചന ശേഷം നടൻ ശരത്കുമാർ വിവാഹം ചെയ്ത ആളാണ് നടി രാധിക ശരത്കുമാർ
advertisement
1/6
രാധികയെ മുന്നിലിരുത്തി ശരത്കുമാറിന്റെ ആദ്യഭാര്യ പറഞ്ഞ വാക്കുകൾ; കയ്യടിച്ച് മകൾ വരലക്ഷ്മി
മാധ്യമപ്രവർത്തകയായ ഛായാ ദേവിയുമായുള്ള വിവാഹമോചന ശേഷം നടൻ ശരത്കുമാർ വിവാഹം ചെയ്ത ആളാണ് നടി രാധിക ശരത്കുമാർ (Radikaa Sarathkumar). ശരത്കുമാറിന് ഇത് വിവാഹജീവിതത്തിലെ രണ്ടാമൂഴം ആയിരുന്നുവെങ്കിൽ, രാധിക അതിനോടകം രണ്ട് വിവാഹബന്ധങ്ങളിൽ നിന്നും പുറത്തുകടന്നിരുന്നു. രണ്ട് പെണ്മക്കളുടെ പിതാവായ ശരത്കുമാറും, ഒരു മകളുടെ അമ്മയായ രാധികയും ജീവിതത്തിന്റെ വൈകിയവേളയിൽ ഒന്നിച്ചുവെങ്കിലും, ഇന്നും സന്തോഷത്തോടു കൂടി കഴിഞ്ഞു വരികയാണ്. രണ്ടാനമ്മ എന്ന കണ്ണിലൂടെ കാണാതെ, രാധികയുമായി വളരെ ഊഷ്മളമായ ബന്ധം പുലർത്തുന്ന വ്യക്തിയാണ് ശരത്കുമാറിന്റെ മകൾ വരലക്ഷ്മി
advertisement
2/6
ഛായാ ദേവിയിൽ നിന്നും ശരത്കുമാർ വിവാഹമോചനം നേടുന്നത് അദ്ദേഹത്തിന് ഒരു നടിയുമായുള്ള ബന്ധത്തെ തുടർന്നെന്നാണ് റിപോർട്ടുകൾ. പക്ഷെ ആ നടി രാധിക അല്ല. മലയാളികൾക്കും പരിചിതയായ മറ്റൊരു അന്യഭാഷാ നടിയാണ് അതിനും മുൻപ് തന്നെ നല്ല സുഹൃത്തുക്കളായിരുന്ന ശരത്കുമാർ രാധികയെ വിവാഹം ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു. 2001ലായിരുന്നു രാധിക, ശരത്കുമാർ വിവാഹം. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിലെ പോരിനെക്കാൾ, ക്യാമറകൾക്ക് മുന്നിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് രാധികയും ഛായയും. വരലക്ഷ്മിയുടെ വിവാഹവേളയിൽ അച്ഛനും രണ്ടമ്മമാരും ഒരേ ഫ്രയിമിൽ വന്ന അപൂർവ നിമിഷം കാണാമായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
വരലക്ഷ്മിയെ കൂടാതെ പൂജ എന്ന ഒരു മകളുടെ കൂടി മാതാപിതാക്കളാണ് നടൻ ശരത്കുമാറും ഛായാ ദേവിയും. എന്നിരുന്നാലും വരലക്ഷ്മിയുടെ വിവാഹവേളയിൽ നയൻ‌താര ഉൾപ്പെടെയുള്ള താരങ്ങളെ ക്ഷണിക്കാൻ വധുവിനൊപ്പം പോയത് പെറ്റമ്മയല്ല, രാധികയായിരുന്നു. പരസ്പര ബഹുമാനം ഒന്നുമാത്രമാണ് ഈ കുടുംബത്തെ ചേർത്ത് നിർത്തുന്ന പ്രധാന ഘടകം എന്ന് പറയാതിരിക്കാനാവില്ല. മാതൃദിനം വരുമ്പോൾ, വരലക്ഷ്മി ഛായാ ദേവിക്കും രാധികാ ശരത്കുമാറിനും ആശംസ അറിയിക്കും
advertisement
4/6
രാധികയുടെ മകൾ റയാനും, രാധിക-ശരത്കുമാർ ദമ്പതികളുടെ മകൻ രാഹുലും എല്ലാപേരും വരലക്ഷ്മിക്ക് സഹോദരങ്ങൾ തന്നെ. അടുത്തിടെ രാധിക തന്റെ പ്രായത്തേക്കാൾ പക്വത ആവശ്യമുള്ള തായ്കിഴവി എന്ന സിനിമയിലെ പ്രധാനവേഷം ചെയ്തിരുന്നു. വളരെ നല്ല അഭിപ്രായം നേടി ഈ സിനിമ മുന്നേറുകയാണ്. സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സ്റ്റേജിൽ ഛായയും വേദിയിൽ രാധികയും ഒത്തുചേർന്ന ഒരപൂർവ നിമിഷം ഉണ്ടായി
advertisement
5/6
ഛായാ ദേവി സ്റ്റേജിൽ സംസാരിക്കുമ്പോൾ, അരികിൽ അവരുടെ മകൾ വരലക്ഷ്മിയും നടി സിമ്രനും ഉണ്ടായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിലുമെത്തി. ഒരു വ്യക്തിയുടെ ഭാര്യയും മുൻഭാര്യയും എന്ന നിലയ്ക്കുപരി, രണ്ട് പ്രൊഫഷണലുകൾ അല്ലെങ്കിൽ രണ്ട് സുഹൃത്തുക്കൾ, അതുമല്ലെങ്കിൽ പരസ്പരം ബഹുമാനിക്കുന്ന രണ്ട് വ്യക്തികൾ എന്ന നിലയ്ക്കാണ് അവർ തമ്മിലെ ആശയവിനിമയം നടന്നത്. രാധികയെ കുറിച്ച് ഛായ പറഞ്ഞ കാര്യങ്ങൾ കേൾക്കാം:
advertisement
6/6
രാധികയുടെ കഴിവും പ്രതിഭയും ആദരവോടു കൂടി കാണുന്നു എന്ന് ഛായ. "നിങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങൾ നിങ്ങളെ തന്നെ മറികടന്നുകൊണ്ടുള്ള മികച്ച പ്രകടനം കാഴ്ചവച്ചു കഴിഞ്ഞു. ദൂരദർശനിൽ അവതാരകയായിരുന്ന കാലത്ത് എനിക്ക് രാധിക മാമിനെ അഭിമുഖം ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ദയവായി എഴുന്നേറ്റു നിന്ന് ഇത് സ്വീകരിക്കണം. ഞങ്ങൾക്ക് ദീപാവലി സ്പെഷലായി വളരെ മനോഹരമായ ഒരഭിമുഖം ഉണ്ടായിരുന്നു. വളരെ മനോഹരമായ കുടുംബമാണ്. എല്ലാവിധ സ്നേഹത്തിനും പരിചരണത്തിനും, പിന്തുണയ്ക്കും നന്ദി. ഇവിടെ നിന്നുകൊണ്ട് തായ്കിഴവിക്ക് (രാധികയുടെ ഏറ്റവും പുതിയ ചിത്രം) ഞാൻ ഒരു പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു." നന്ദി സൂചകമായ പുഞ്ചിരിയോട് കൂടിയാണ് രാധിക ഈ വാക്കുകൾ സ്വീകരിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
രാധികയെ മുന്നിലിരുത്തി ശരത്കുമാറിന്റെ ആദ്യഭാര്യ പറഞ്ഞ വാക്കുകൾ; കയ്യടിച്ച് മകൾ വരലക്ഷ്മി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories