TRENDING:

Ahaana Krishna: 'ഈ ഐഡിയ അവർക്ക് ആരോ പറഞ്ഞു നൽകിയതായിരിക്കാം'; ദിയ നേരിട്ട ചതിയെക്കുറിച്ച് അഹാന

Last Updated:
അത്രമേൽ വിശ്വസിച്ചതിനാലാണ് ഓസി സ്ഥാപനം അവരെ ഏൽപ്പിച്ചത്. എന്നാൽ അവർ അത് മുതലെടുക്കുകയായിരുന്നു
advertisement
1/7
Ahaana Krishna: 'ഈ ഐഡിയ അവർക്ക് ആരോ പറഞ്ഞു നൽകിയതായിരിക്കാം'; ദിയ നേരിട്ട ചതിയെക്കുറിച്ച് അഹാന
സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന ലക്ഷങ്ങളുടെ ചതിയെക്കുറിച്ച് വിശദീകരണവുമായി നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ(Ahaana Krishna). വിഷയവുമായി ബന്ധപ്പെട്ട് ആളുകൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾ തീർക്കുന്നതിനു വേണ്ടിയാണ് ഈ വലിയ തട്ടിപ്പ് കഥ ചുരുക്കത്തിൽ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്നും അഹാന.
advertisement
2/7
തന്റെ സഹോദരിയായ ദിയ കൃഷ്ണയ്ക്ക് ഓ ബൈ ഓസി എന്ന പേരിൽ ഒരു ആഭരണ ബ്രാൻഡ് ഉണ്ട്. നാലുവർഷം മുമ്പാണ് ഇത് ആരംഭിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികൾ ചേർന്ന് പണം അപഹരിച്ചു. കൃത്രിമ ക്യു ആർ കോഡ് ഉപയോഗിച്ചാണ് ഇവർ പണം തട്ടിച്ചത്. അല്ലാതെയും സ്ഥാപനത്തിൽ നിന്ന് പണം അപഹരിച്ചുവെന്നും അഹാന.
advertisement
3/7
കൂടാതെ കടയിലെ ആഭരണങ്ങൾ ഇവരുടെ അറിവ് കൂടാതെ പുറത്ത് വില്പന നടത്തിയതായും അഹാന പറയുന്നു. പ്രധാനമായും തന്റെ സഹോദരിയായ ദിയകൃഷ്ണ ഗർഭിണിയായതിനുശേഷമാണ് ഇവർ കൂടുതലായി തട്ടിപ്പ് നടത്തിയത്. കാരണം പ്രഗ്നൻസിയുടെ ഭാഗമായി ഉണ്ടായ ശർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും കൊണ്ട് കുറച്ചു മാസം കടയിലേക്ക് പോകുവാനും അവിടുത്തെ കാര്യങ്ങൾ ശ്രദ്ധിക്കുവാനും സാധിച്ചിരുന്നില്ല.
advertisement
4/7
ഇതു മുതലെടുത്താണ് അവർ തട്ടിപ്പ് നടത്തിയത്. അത്രമേൽ വിശ്വസിച്ചതിനാലാണ് ഓസി സ്ഥാപനം അവരെ ഏൽപ്പിച്ചത്. മെയ് 29നാണ് ഈ വലിയ തട്ടത്തിനെ കുറിച്ച് ഞങ്ങൾ മനസ്സിലാക്കിയത്. ഇതിന് പിന്നാലെ മെയ് 30ന് ഈ മൂന്ന് പെൺകുട്ടികളും അവരുടെ കുടുംബവുമായി എത്തി തട്ടിപ്പ് നടത്തിയതായി സമ്മതിച്ചു.
advertisement
5/7
ഇവരുടെ ബാങ്ക് ട്രാൻസാക്ഷൻസ് പരിശോധിച്ചപ്പോൾ ഏതാണ്ട് 70 ലക്ഷത്തോളം രൂപ കൈക്കൽ മനസ്സിലാക്കാൻ സാധിച്ചു. മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷം ആർക്കാ ആരോ പറഞ്ഞു നൽകിയ മോശം ഐഡിയ ഉപയോഗിച്ച് ഇവർ എന്റെ കുടുംബത്തിനെതിരെ ഒരു കള്ള പരാതി നൽകി. തങ്ങൾ അവരെ കിഡ്നാപ്പ് ചെയ്തു എന്നും ശാരീരികമായി ഉപദ്രവിച്ചു കുറ്റമേൽക്കാൻ നിർബന്ധിച്ചതായും ആരോപിച്ചു.
advertisement
6/7
യഥാർത്ഥത്തിൽ അവരാണ് ഒത്തുതീർപ്പിനായി ഞങ്ങൾക്ക് അടുത്തേക്ക് വന്നത്. ഞങ്ങൾ അവരോട് ഇരുന്ന് മര്യാദയോടെയാണ് സംസാരിച്ചത്.  രണ്ടാം തീയതിയാണ് അവർ കള്ള പരാതി നൽകിയത്. എന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താനാണ് ഇങ്ങനെയൊരു കള്ള പരാതി നൽകിയിരിക്കുന്നത്.
advertisement
7/7
മറ്റു വഴികൾ ഇല്ലാതെയാണ് അവർ കുറ്റസമ്മതം നടത്തുന്ന വീഡിയോ ഞങ്ങൾ പുറത്തുവിട്ടത്. ഇപ്പോൾ കാര്യങ്ങളെല്ലാം ഒക്കെയായി വരുന്നു.. ഈ മൂന്ന് ഫ്രോഡുകൾക്കെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് ഞങ്ങളുടെ ഉറച്ച തീരുമാനം എന്നും അഹാന കൃഷ്ണ. അതേസമയം കടയുടെ QR കോഡിന് പകരം, സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ കോഡ് വെച്ചാണ് 69 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna: 'ഈ ഐഡിയ അവർക്ക് ആരോ പറഞ്ഞു നൽകിയതായിരിക്കാം'; ദിയ നേരിട്ട ചതിയെക്കുറിച്ച് അഹാന
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories