Ahaana Krishna | 'നരകത്തിൽ പോലും മാന്യത ആവശ്യമായി വരും'; മുത്തച്ഛന്റെ ഓർമയ്ക്ക് മോശമായി പ്രതികരിച്ചയാളെ നേരിട്ട് അഹാന കൃഷ്ണ
- Published by:meera_57
- news18-malayalam
Last Updated:
ഇക്കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥന്റെ വിയോഗം
advertisement
1/6

സന്തോഷക്കാഴ്ചകൾ മാത്രം കാണാൻ ഒരുപക്ഷേ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കയറുന്ന പ്രൊഫൈലുകളാണ് കൃഷ്ണകുമാർ (Krishnakumar) കുടുംബത്തിന്റേത്. കഴിഞ്ഞ വർഷം മുതൽ സകലരെയും രസിപ്പിക്കാനായി ഇവിടെ ദിയ കൃഷ്ണയുടെ മകൻ, ഓമി എന്ന കുഞ്ഞുവാവ കൂടിയുണ്ട്. പക്ഷേ ഇക്കഴിഞ്ഞ ദിവസം മുതൽ അവിടേയ്ക്ക് ഒരു ചെറിയ ദുഃഖം കൂടി കടന്നുവന്നു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥന്റെ വിയോഗം കുടുംബത്തെ വലിയ രീതിയിൽ ബാധിച്ചു. മൂത്തമകളുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയായിരുന്നു ഈ മുത്തച്ഛൻ
advertisement
2/6
ദുബായിൽ ജോലി നോക്കിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. രംഗനാഥനും ഭാര്യക്കും രണ്ട് പെണ്മക്കൾ; സിന്ധുവും സിമിയും. ഇരുവർക്കും മികച്ച വിദ്യാഭ്യാസം നൽകാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുപോലെ തന്നെ മകൾ സിന്ധു, കൃഷ്ണകുമാറിനെ ജീവിതപങ്കാളിയാക്കാൻ ആഗ്രഹിച്ചപ്പോഴും കുടുംബം കൂടെ നിന്നു. സിന്ധുവിന്റെ പിതാവ് മകളുടെ മൂത്ത കുഞ്ഞിന് സമ്മാനിച്ച കുട്ടിക്കുപ്പായം അവരുടെ നാല് പെൺമക്കളും, രണ്ടാമത്തെ മകൾ ദിയയുടെ മകൻ ഓമി എന്ന നിയോം അശ്വിൻ കൃഷ്ണ വരെ ധരിച്ച് ഏതാണ്ട് ഒരേ പോസിൽ ഫോട്ടോയും എടുത്തു (തുടർന്ന് വായിക്കുക)
advertisement
3/6
കുറച്ചു നാളുകൾക്ക് മുൻപേ പിതാവിന് സ്‌ട്രോക് ബാധിച്ച വിവരം സിന്ധു പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം സിന്ധുവും കൃഷ്ണകുമാറും അവരുടെ മക്കളും സദാ സമയവും കൂടെയുണ്ടായി. പിതാവിനെ ചികിത്സിച്ച ആശുപത്രി അദ്ദേഹത്തിന് മികച്ച പരിചരണം കൊടുത്ത വിവരവും സിന്ധു പങ്കിട്ടിരുന്നു. തിരിച്ച് വീട്ടിലെത്തി, മെല്ലെ മെല്ലെ ആരോഗ്യവാനായി അദ്ദേഹം തിരികെ വരികയായിരുന്നു. തന്റെ രണ്ട് മക്കളെയും, കൊച്ചുമക്കളെയും, പേരക്കുട്ടികളുടെ കുഞ്ഞുങ്ങളെയും താലോലിക്കാനുള്ള ഭാഗ്യമുണ്ടായ മുത്തച്ഛനാണ് രംഗനാഥൻ
advertisement
4/6
ദിയ കൃഷ്ണയുടെ വിവാഹവേളയിലാണ് മുത്തച്ഛനും മുത്തശ്ശിയും അവരുടെ ഏറ്റവും മികച്ച ഫോമിൽ എത്തിയത്. നാളുകളോളം ട്രെയിനിങ് കൊടുത്താണ് ദിയ, അശ്വിൻ വിവാഹത്തിന്റെ സംഗീത് ചടങ്ങിൽ അവരെക്കൂടി നൃത്തം ചെയ്യിച്ചത്. മൂന്നു തലമുറകളുടെ സംഗമമായിരുന്നു ഈ സംഗീത് രാവ്. സിന്ധുവിനും കൃഷ്ണകുമാറിനും മുൻപുള്ള തലമുറയിൽ നിന്നും സിന്ധുവിന്റെ അച്ഛനും അമ്മയും അപ്പച്ചിയും വേദിയിലെത്തി. സ്റ്റെപ്പുകളിൽ പ്രൊഫഷണലുകളെ പോലെയെന്ന് പറയാൻ കഴിയില്ല എങ്കിൽ പോലും, തങ്ങളാലാവും വിധം മറ്റൊരു തലമുറയുടെ ആഘോഷത്തിൽ അവരും പങ്കെടുത്തു
advertisement
5/6
സിന്ധുവിന്റെ സഹോദരിയുടെ മകൾ തൻവി സുധീർ ഘോഷിന്റെ പോസ്റ്റിലൂടെയാണ് മുത്തച്ഛൻ ഈ ലോകം വിട്ടുപോയ വിവരം സോഷ്യൽ മീഡിയയിലൂടെ ഏവരും അറിഞ്ഞത്. പ്രസവം അടുത്തിരിക്കുന്ന സമയമായതിനാൽ, വിദേശത്ത് നിന്നും നാട്ടിലേക്ക് വരാൻ തൻവിക്കും കുടുംബത്തിനും സാധിക്കാതെ പോയി. അപ്പൂപ്പനെ മിസ് ചെയ്യുന്നു ഏന് ദിയ കൃഷ്ണയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ഒറ്റവരിയിൽ ദുഃഖം കടിച്ചമർത്തി. ശേഷം, തന്റെ കൊച്ചുമകൻ ഓമിയെ പിതാവ് താലോലിക്കുന്ന ഒരു ചെറിയ വീഡിയോ ശകലം സിന്ധു കൃഷ്ണ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത്. കുഞ്ഞ് ഓമി മുതുമുത്തച്ഛന്റെ മടിയിൽ ഇരുന്ന് കളിക്കുന്ന ദൃശ്യമാണിത്
advertisement
6/6
'വീഡിയോ ഉണ്ടാക്കാൻ ഒരു കൊണ്ടെന്റ് കൂടി. അച്ഛൻ മരിച്ചു എന്ന് പറഞ്ഞ് ഒരാൾ 56 മില്യൺ വ്യൂസ് നേടുമ്പോൾ, മറ്റൊരാൾ മിസ് യു ഗ്രാൻഡ്പാ എന്ന് ഒരു മില്യൺ വ്യൂസ് ഉള്ള മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യും. നാണമില്ലേ' എന്നാണ് മുഖം പ്രൊഫൈൽ ചിത്രമാക്കാത്ത ഒരാളുടെ പ്രതികരണം. ഇതിനു കമന്റ് ബോക്സിൽ പ്രതികരിച്ചത് അദ്ദേഹത്തിന്റെ ആദ്യത്തെ കൊച്ചുമകളായ അഹാന കൃഷ്ണയും. ഇങ്ങനെ കമന്റ് ചെയ്തയാളോട് 'തന്നോട് നരകത്തിൽ പോകാൻ പറയുന്നില്ല. അവിടെ എത്തേണ്ടവർക്ക് പോലും അൽപ്പമെങ്കിലും മാന്യത വേണ്ടിവരും' എന്നാണ് അഹാനയുടെ റിപ്ലൈ
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | 'നരകത്തിൽ പോലും മാന്യത ആവശ്യമായി വരും'; മുത്തച്ഛന്റെ ഓർമയ്ക്ക് മോശമായി പ്രതികരിച്ചയാളെ നേരിട്ട് അഹാന കൃഷ്ണ