നടി ഐശ്വര്യ സെറ്റിൽ തലചുറ്റി വീണു; വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം ഗർഭിണിയെന്ന് പ്രചാരണം; സത്യാവസ്ഥയുമായി താരം
- Published by:meera_57
- news18-malayalam
Last Updated:
സെറ്റിൽ വെച്ച് ഐശ്വര്യ ബോധരഹിതയായതിനെ തുടർന്ന് ഗർഭിണിയെന്ന തരത്തിൽ റിപോർട്ടുകൾ ഉണ്ടായിരുന്നു
advertisement
1/7

സെറ്റിൽ തലചുറ്റി വീണ ശേഷം ഉണ്ടായ ഗർഭിണിയാണെന്ന പ്രചാരണം വാസ്തവമാണോ അല്ലയോ എന്ന് സീരിയൽ നടി ഐശ്വര്യ ശർമ്മ (Aishwarya Sharma). ബിഗ് ബോസ് 17 ഉൾപ്പെടെ വിവിധ ഷോകളിലെ വേഷങ്ങളിലൂടെ പ്രശസ്തരായ ടെലിവിഷൻ താരങ്ങളായ ഐശ്വര്യ ശർമ്മയും നീൽ ഭട്ടും ഐശ്വര്യയുടെ ഗർഭധാരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ സ്വയം വിശദീകരണവുമായി രംഗത്തെത്തി. സെറ്റിൽ വെച്ച് ഐശ്വര്യ ബോധരഹിതയായതിനെ തുടർന്നാണ് ഊഹാപോഹങ്ങൾ ഉയർന്നത്
advertisement
2/7
ഇത് നിരവധി അനുമാനങ്ങൾക്കും അവകാശവാദങ്ങൾക്കും കാരണമായി മാറി. കിംവദന്തികൾക്ക് മറുപടിയായി ഐശ്വര്യ ശർമ്മ തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നേരിട്ട് വിഷയം അവതരിപ്പിച്ചു. മാർച്ച് 16 ന് കളേഴ്‌സ് ടിവി സംഘടിപ്പിച്ച ഹോളി പരിപാടിക്കിടെ നടി ബോധരഹിതയായതിനെ തുടർന്ന് ഗർഭാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
താൻ ബോധരഹിതയായത് ഗർഭധാരണം കൊണ്ടല്ലെന്നും രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണെന്നും അവർ വ്യക്തമാക്കി. ഊഹാപോഹങ്ങളിൽ നിരാശ പ്രകടിപ്പിച്ച ഐശ്വര്യ, തൻ്റെ വ്യക്തിജീവിതത്തെക്കുറിച്ച് അനുമാനങ്ങൾ നടത്തുന്നത് അവസാനിപ്പിക്കാൻ ആളുകളോട് അഭ്യർത്ഥിച്ചു
advertisement
4/7
'ഇത് മൂന്നാം തവണയാണ് ഞാൻ ഇക്കാര്യം ഉറക്കെ പറയുന്നത്. മെസേജുകൾ കണ്ടു ഞാൻ മടുത്തു. അനുമാനങ്ങൾ ദയവായി നിർത്തൂ. ഞാൻ ഒരു മനുഷ്യനാണ്. ചിലപ്പോൾ എൻ്റെ രക്തസമ്മർദ്ദം കുറയും...
advertisement
5/7
എൻ്റെ ബിപി 60-80 ആയി ഇടിഞ്ഞു. അതുകൊണ്ടാണ് ഞാൻ സെറ്റിൽ വച്ച് കുഴഞ്ഞുവീണത്. ഞാൻ ഗർഭിണിയല്ല, ഇത് നിർത്തൂ. നന്ദി,' അവർ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലൊന്നിൽ എഴുതി
advertisement
6/7
താനും ഭർത്താവ് നീൽ ഭട്ടും തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നപ്പോൾ 2023-ൽ ഐശ്വര്യ സമാനമായ ഒരു സാഹചര്യം നേരിട്ടിരുന്നു. ആ സമയത്തും ഐശ്വര്യ ശർമ്മ സോഷ്യൽ മീഡിയയിൽ ഗർഭധാരണ റിപോർട്ടുകൾ തള്ളിക്കളഞ്ഞിരുന്നു
advertisement
7/7
2021 നവംബറിൽ വിവാഹിതരായ ദമ്പതികൾ ബിഗ് ബോസ് 17ൽ പ്രത്യക്ഷപ്പെട്ടതുമുതൽ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. അവരുടെ ബന്ധം, പ്രത്യേകിച്ച് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷം, ചർച്ചാ വിഷയമാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
നടി ഐശ്വര്യ സെറ്റിൽ തലചുറ്റി വീണു; വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം ഗർഭിണിയെന്ന് പ്രചാരണം; സത്യാവസ്ഥയുമായി താരം