സ്വീഡനിൽ മറ്റേ 'ഗോമ്പറ്റിഷനു' പോയി ഗപ്പ് എടുക്കാൻ വിസ എടുക്കുന്നവരോട്; നിങ്ങൾ ഉദ്ദേശിക്കുന്ന ഐറ്റം നടക്കുന്നത് എവിടെയാണ് എന്നറിയാമോ?
- Published by:user_57
- news18-malayalam
Last Updated:
ജൂൺ എട്ടിന് തുടങ്ങുന്ന മത്സരത്തിന് വിസ അന്വേഷിച്ചവർ പോലുമുണ്ട്
advertisement
1/9

ചില കാര്യങ്ങൾ മാത്രം നോക്കി കണ്ണിൽ എണ്ണ ഒഴിച്ച് ഇരിക്കുന്നവർക്ക് വരുന്നത് എന്തും അത് തന്നെ എന്ന് തോന്നും. അത്തരമൊരു വാർത്തയാണ് കഴിഞ്ഞ ആഴ്ച കുറച്ചു മലയാളികൾ ആഘോഷിച്ചത്. സ്വീഡനിൽ പോയാൽ അവിടെ ഒരു പുത്തൻ 'കോമ്പറ്റീഷൻ' ആരംഭിച്ചു എന്നതായിരുന്നു അത്. ലോകത്താദ്യമായി ലൈംഗികത ഒരു കായിക ഇനമാക്കുന്ന രാജ്യമാകും സ്വീഡൻ എന്ന വാലും തുമ്പും ഇല്ലാത്ത വാർത്ത കേട്ട് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കണ്ണുതള്ളിയിട്ട് അധിക ദിവസം ആയില്ല
advertisement
2/9
ട്രോൾ ലോകം പിന്നെ എണ്ണയിട്ട യന്ത്രം പോലെയായി. ട്രോൾ മഴ തോർന്നില്ല. ജൂൺ എട്ടാം തിയതി ഗോഥെൻബർഗിൽ യൂറോപ്പിലെ തന്നെ ആദ്യ ചാമ്പ്യൻഷിപ്പ് അരങ്ങേറും എന്നും വാർത്തയുണ്ടായിരുന്നു. ട്വിറ്ററിലാണ് വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത് (തുടർന്ന് വായിക്കുക)
advertisement
3/9
സ്വീഡിഷ് ഫെഡറേഷൻ ഓഫ് സെക്‌സിന്റെ ചെയർമാൻ ഡ്രാഗൻ ബ്രാറ്റിച്ച് നൽകിയ അപേക്ഷ സ്വീഡനിലെ നാഷണൽ സ്പോർട്സ് കോൺഫെഡറേഷൻ നിരസിച്ചത് മുതലാണ് കാര്യങ്ങളുടെ തുടക്കം. ഈ വർഷം ഏപ്രിൽ മാസത്തിലാണ് ഇതേക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവരുന്നത്
advertisement
4/9
സ്വീഡിഷ് മാധ്യമ റിപോർട്ടുകൾ അനുസരിച്ച്, തെക്കൻ സ്വീഡനിൽ നിരവധി സ്ട്രിപ്പ് ക്ലബ്ബുകൾ നടത്തുന്ന ബ്രാറ്റിച്ച് നാഷണൽ സ്‌പോർട്‌സ് കോൺഫെഡറേഷനിൽ അംഗമാകാൻ അപേക്ഷ സമർപ്പിക്കുകയും, തങ്ങൾക്കും ഒരു സംഘടനാ നമ്പറുണ്ടെന്നും മറ്റേതൊരു കായിക വിനോദവും പോലെയാണ് സെക്‌സും എന്ന് ഇദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു
advertisement
5/9
എന്നാൽ, സെക്സ് ഫെഡറേഷന്റേതുൾപ്പെടെ നാല് സംഘടനകളുടെ അപേക്ഷ 'അപൂർണം' എന്ന പേരിൽ നിരസിക്കപ്പെട്ടു. ഇതാണ് വ്യാജ വാർത്തയുടെ ഹേതു
advertisement
6/9
യൂറോപ്യൻ സെക്‌സ് ചാമ്പ്യൻഷിപ്പ് ജൂൺ 8ന് ആരംഭിച്ച്, ആറ് ആഴ്‌ച നീണ്ടുനിൽക്കുമെനന്നായിരുന്നു റിപ്പോർട്ട്. പങ്കെടുക്കുന്നവർ മത്സരങ്ങൾ അല്ലെങ്കിൽ പ്രവർത്തനങ്ങളുമായി ഓരോ ദിവസവും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടണം എന്നായിരുന്നത്രെ മാനദണ്ഡം. മത്സരങ്ങൾ ദിവസത്തിൽ ആറ് മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് ചില റിപ്പോർട്ടുകൾ പരാമർശിച്ചു
advertisement
7/9
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 പേരുടെ പങ്കാളിത്തത്തിന് മത്സരം സാക്ഷ്യം വഹിക്കും എന്ന് റിപ്പോർട്ടുണ്ടായി. മൂന്ന് ജഡ്ജുമാരുടെ പാനലും പ്രേക്ഷക റേറ്റിംഗും ചേർത്താകും വിജയിയെ തീരുമാനിക്കുക എന്നായിരുന്നു മറ്റൊരു വാദം
advertisement
8/9
എന്തായാലും തൽക്കാലം സ്വീഡനിൽ ഇത്തരം 'ഗോമ്പറ്റിഷനും' ഇല്ല അതിന് ഗപ്പും ഇല്ല. പക്ഷെ ഇത്തരത്തിൽ ആഗ്രഹം ഉള്ളവരുടെ മനസിൽ നിന്ന് അത് പുറത്തു വരാൻ ഇടയാക്കി എന്നത് മാത്രമാണ് ഈ വാർത്ത കൊണ്ട് ഉണ്ടായ ഏക ഗുണം. ഇതിനു വേണ്ടി വിസയ്ക്ക് കാശ് കളയണ്ട
advertisement
9/9
Heads turned after news broke that Sweden is hosting a championship, exclusively for sex, at the start of June. The report turned out to be hoax. Here we take a look at how things transpired
മലയാളം വാർത്തകൾ/Photogallery/Buzz/
സ്വീഡനിൽ മറ്റേ 'ഗോമ്പറ്റിഷനു' പോയി ഗപ്പ് എടുക്കാൻ വിസ എടുക്കുന്നവരോട്; നിങ്ങൾ ഉദ്ദേശിക്കുന്ന ഐറ്റം നടക്കുന്നത് എവിടെയാണ് എന്നറിയാമോ?