Ansiba Hassan | ആറ് മക്കളിൽ രണ്ടാമത്തെ കുട്ടിയായ അൻസിബ ഹസൻ; വാടക വീടുകളിൽ ജീവിച്ച ശേഷം വീടുകൾ സ്വന്തമാക്കിയ താരം
- Published by:meera_57
- news18-malayalam
Last Updated:
ഇന്ന് അമ്മ സംഘടനയുടെ ഭരണസംവിധാനത്തിന്റെ ഭാഗമായ അൻസിബ വളർന്ന കാലം ഏറെയും വാടക വീടുകളിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്
advertisement
1/6

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയെ നാല് പെണ്ണുങ്ങൾ ചേർന്ന് ഭരിക്കുന്ന വിശേഷം ആഘോഷിക്കപ്പെട്ടു കഴിഞ്ഞു. ഇനി ശ്വേതാ മേനോന്റെ നേതൃത്വത്തിലെ പടയാകും അമ്മ (AMMA) സംഘടനയെ നയിക്കുക. ശ്വേതാ മേനോൻ മാത്രമല്ല, കുക്കു പരമേശ്വരൻ, അൻസിബ ഹസൻ (Ansiba Hassan), ലക്ഷ്മിപ്രിയ എന്നിവരാണ് താക്കോൽസ്ഥാനങ്ങളിലെ മറ്റു സ്ത്രീകൾ. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അംഗങ്ങളായ വനിതകൾ വേറെ. അൻസിബയെ മലയാളികൾക്ക് ഇപ്പോഴും ദൃശ്യം സിനിമയിലെ അഞ്ചു എന്ന് വിളിക്കാനാകും ഇഷ്‌ടം. ജോർജ് കുട്ടിയുടെ മൂത്തമകൾ. ഇന്ന് അമ്മ സംഘടനയുടെ തലപ്പത്തിരിക്കുന്ന അൻസിബ എന്ന പെൺകുട്ടിയുടെ ജീവിതം അത്ര എളുപ്പമായിരുന്നില്ല
advertisement
2/6
'ദൃശ്യം' സിനിമയിലെ മോഹൻലാലിന്റെ മകളായാണ് അൻസിബയെ പ്രേക്ഷകർക്ക് പരിചയമെങ്കിലും, അദ്ദേഹം നായകനായ 'ഇന്നത്തെ ചിന്താവിഷയം' സിനിമയിൽ ബാലതാരമായാണ് അൻസിബയുടെ തുടക്കം. ആറ് മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയായാണ് അൻസിബയുടെ ജനനം. അതിൽ നാലുപേരും ആൺമക്കൾ. സിനിമയിൽ വന്നശേഷം ജീവിതവിജയം നേടിയ യുവതിയാണ് അൻസിബ. പഠനം പൂർത്തിയാക്കിയതും, വീടുകൾ സ്വന്തമാക്കിയതും, ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തതും സിനിമയിൽ എത്തിയശേഷം മാത്രം (തുടർന്നു വായിക്കുക)
advertisement
3/6
മലപ്പുറം കൊണ്ടോട്ടിയിലാണ് അൻസിബ ഹസന്റെ ജനനം. ഇവിടെയുള്ള പിതാവിന്റെ തറവാട് വീട്ടിലായിരുന്നു അൻസിബയുടെ പിറവി. അമ്മ റസിയ കോഴിക്കോട് സ്വദേശിയും. അൻസിബയ്ക്ക് രണ്ടു വയസു പ്രായമുള്ളപ്പോൾ കുടുംബം കോഴിക്കോടേക്ക് താമസം മാറ്റി. പിതാവി നിസാർ ഫോട്ടോഗ്രാഫറാണ്. അദ്ദേഹത്തിന് സ്വന്തമായി ഒരു സ്റ്റുഡിയോ ഉണ്ട്. അൻസിബ വളർന്ന കാലം ഏറെയും വാടക വീടുകളിൽ ആയിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഇന്നിപ്പോൾ അൻസിബയ്ക്ക് കോഴിക്കോട് ഒരു വീടുണ്ട്
advertisement
4/6
വാടക വീടുകളിലെ താമസം അവസാനിച്ചത് അൻസിബ സിനിമയിൽ വന്ന ശേഷമായിരുന്നു. സിനിമകളുടെ എണ്ണം കൂടിയതും, ഒരു വില്ലയും ഫ്ലാറ്റും അൻസിബ സ്വന്തമാക്കി. എന്നാലും ആഗ്രഹപ്രകാരം ഒരു വീടുവേണമെന്ന് അൻസിബ ഏറെക്കാലം കിനാവ് കണ്ടു. ഒടുവിൽ 'മന്നത്ത്' സാക്ഷാത്കരിക്കപ്പെട്ടു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീടിനും 'മന്നത്ത്' എന്ന് തന്നെയാണ് പേര്. ഈ വീടിന്റെ പണികൾ നടക്കുന്നതിനാൽ ഷാരൂഖ് മറ്റൊരിടത്തേക്ക് മാറി എന്ന് വാർത്ത വന്നിരുന്നു. കോഴിക്കോട്ടെ നടക്കാവിലാണ് അൻസിബയുടെ വീട് സ്ഥിതി ചെയ്യുന്നത്
advertisement
5/6
നടക്കാവിലെ വീടിന് അഞ്ചു മുറികളുണ്ട്. കൺടെംപററി സ്റ്റൈലിൽ വേണം വീട് എന്ന് അൻസിബയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അഞ്ചു സെന്റ് സ്ഥലത്തിൽ 2550 സ്‌ക്വയർ ഫീറ്റിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത് എന്ന് അഞ്ചു വർഷങ്ങൾക്ക് മുൻപ് മനോരമയിൽ നൽകിയ ഒരഭിമുഖത്തിൽ അൻസിബ ഹസൻ പറഞ്ഞു. 'ദൃശ്യം' സിനിമയ്ക്കും മുൻപ് മലയാളത്തിൽ മാത്രമായിരുന്നില്ല, തമിഴിലെ ഏതാനും സിനിമകളിലും അൻസിബ ഹസൻ അഭിനയിച്ചിരുന്നു. തമിഴ് സിനിമയിൽ ഗീതിക എന്ന പേരിലാണ് അൻസിബ അഭിനയിക്കുന്നത്
advertisement
6/6
സിനിമ കഴിഞ്ഞാൽ, അൻസിബ ഹാസനെ പ്രേക്ഷകർ കൂടുതലും അടുത്തു മനസിലാക്കിയിരിക്കുക ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാകും. 2024ലെ മലയാളം ബിഗ് ബോസ് ഷോയിലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളായിരുന്നു അൻസിബ ഹസൻ. ബിഗ് ബോസ് വീട്ടിൽ 77 ദിവസങ്ങൾ മത്സരിച്ച ശേഷം മാത്രമാണ് അൻസിബ ഹസൻ എവിക്റ്റഡ് ആയത്. ഒട്ടേറെ ടി.വി. പരിപാടികളിൽ അവതാരകയായും അൻസിബ ഹസൻ പങ്കെടുത്തിട്ടുണ്ട്. അമ്മ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിന് ശേഷം അൻസിബയും ശ്വേതയും സംഘവും ഫോട്ടോയ്ക്കായി പോസ് ചെയ്തപ്പോൾ
മലയാളം വാർത്തകൾ/Photogallery/Buzz/
Ansiba Hassan | ആറ് മക്കളിൽ രണ്ടാമത്തെ കുട്ടിയായ അൻസിബ ഹസൻ; വാടക വീടുകളിൽ ജീവിച്ച ശേഷം വീടുകൾ സ്വന്തമാക്കിയ താരം