TRENDING:

Anusree | 'അന്നെന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് ദിലീപേട്ടൻ'; ശസ്ത്രക്രിയ കഴിഞ്ഞ ശേഷം സിനിമയിലഭിനയിച്ച ഓർമയുമായി അനുശ്രീ

Last Updated:
തനിക്ക് സഹായമായി കൂടെ നിന്ന ദിലീപ് എന്ന മനുഷ്യസ്നേഹിയെപ്പറ്റി അനുശ്രീ
advertisement
1/8
'അന്നെന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് ദിലീപേട്ടൻ'; ശസ്ത്രക്രിയ കഴിഞ്ഞ ശേഷം സിനിമയിലഭിനയിച്ച ഓർമയുമായി അനുശ്രീ
ദിലീപും (Dileep) അനുശ്രീയും (Anusree) മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ടഭിനേതാക്കളാണ്. ഇവർ ഒന്നിച്ചഭിനയിച്ച ചിത്രങ്ങളും പ്രേക്ഷകർ കണ്ടു കഴിഞ്ഞു. 'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമയിൽ ദിലീപിന്റെ നായികാ വേഷത്തിലാണ് അനുശ്രീയെക്കണ്ടത്. ശാലീനത തുളുമ്പുന്ന വേഷങ്ങൾ ചെയ്യാൻ അനുശ്രീക്ക് ഒരു പ്രത്യേക കഴിവുണ്ട്
advertisement
2/8
'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിൽ അനുശ്രീ ഒരു ഗാനരംഗത്തിൽ മാത്രം വന്നുപോകുന്ന വേഷമാണ് ചെയ്തത്. ലീല എന്നാണ് ഈ കഥാപാത്രത്തിന് പേര്. ഈ രംഗത്തിലും ദിലീപിന്റെ ജോഡിയായാണ് അനുശ്രീ അഭിനയിച്ചത്. എന്നാൽ ദിലീപ് എന്ന മനുഷ്യസ്നേഹിയെക്കുറിച്ച് അനുശ്രീ വാതോരാതെ സംസാരിക്കും (തുടർന്ന് വായിക്കുക)
advertisement
3/8
അനുശ്രീയുടെ പുതിയ വീടായ 'എന്റെ വീടിന്റെ' പാലുകാച്ചൽ ചടങ്ങിൽ എല്ലാ താരങ്ങൾക്കുമൊപ്പം പങ്കെടുത്ത ഒരേയൊരു സൂപ്പർ താരമാണ് ദിലീപ്. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു
advertisement
4/8
'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അനുശ്രീക്ക് ഒരു ശസ്ത്രക്രിയ കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. അതിന്റേതായ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായി. ഭാരം എടുക്കുന്നതിനു പോലും പരിമിതി ഉണ്ടായിരുന്നു. പക്ഷേ അപ്പോഴും തന്റെ അവശതകൾ സിനിമക്ക് വിലങ്ങുതടിയാവാൻ അനുശ്രീ അനുവദിച്ചില്ല
advertisement
5/8
ആ സാഹചര്യത്തെക്കുറിച്ചുള്ള ഒരു വീഡിയോ അഭിമുഖത്തിൽ അനുശ്രീ അക്കാര്യം പറയുകയുണ്ടായി. സിനിമയിൽ ഒരിടത്തു അനുശ്രീയും ദിലീപും നാഡീജ്യോത്സ്യം നോക്കുന്ന സ്ഥലത്തു പോകുന്ന രംഗമുണ്ട്. നിലത്തിരുന്നു വേണമായിരുന്നു അഭിനയിക്കാൻ
advertisement
6/8
ഷൂട്ടിംഗ് കഴിഞ്ഞതും എല്ലാപേരും പിരിഞ്ഞു പോയി. പക്ഷേ ദിലീപ് അപ്പോഴും അവിടെയുണ്ടായി. അനുശ്രീയെ നിലത്തു നിന്നും പിടിച്ചെഴുന്നേല്പിച്ചത് ദിലീപായിരുന്നു
advertisement
7/8
ആ സ്നേഹം ഇന്നും തനിക്ക് ദിലീപുമായി ഉണ്ടെന്ന് അനുശ്രീ. ദിലീപിന്റെ ഫോൺ നമ്പർ അനുശ്രീ ഇപ്പോഴും സേവ് ചെയ്തിട്ടുള്ളത് 'ചന്ദ്രേട്ടൻ' എന്ന് തന്നെയാണ്. അനുശ്രീയെ ദിലീപ് വിളിക്കുന്നത് സുഷമ എന്ന കഥാപാത്രത്തിന്റെ ചുരുക്കരൂപമായ സുഷൂ എന്നും
advertisement
8/8
അനുശ്രീയുടെ പുതിയ വീട്ടിൽ ദിലീപ് എത്തിയപ്പോൾ. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്താണ് അനുശ്രീ പുത്തൻ വീട് സ്വന്തമാക്കിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Anusree | 'അന്നെന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് ദിലീപേട്ടൻ'; ശസ്ത്രക്രിയ കഴിഞ്ഞ ശേഷം സിനിമയിലഭിനയിച്ച ഓർമയുമായി അനുശ്രീ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories