Arbaaz Khan | 56-ാം വയസിൽ അർബാസ് ഖാന് വീണ്ടും വിവാഹം; മലൈകയുടെ മുൻ ഭർത്താവ് പുനർവിവാഹം ചെയ്യുന്നതാരെ?
- Published by:user_57
- news18-malayalam
Last Updated:
മലൈകയുമായി വിവാഹമോചിതനായ അർബാസ്, ക്രിസ്തുമസിന് മുന്നോടിയായി വിവാഹിതനാകും എന്നാണ് വിവരം
advertisement
1/7

ഒന്നും രണ്ടുമല്ല, രണ്ടു പതിറ്റാണ്ടിനോടടുത്ത വേളയിലാണ് നടൻ അർബാസ് ഖാനും (Arbaaz Khan) മുൻഭാര്യ മലൈക അറോറയും വിവാഹമോചിതരാവുന്നത്. വിവാഹമോചനത്തിന് പിന്നാലെ ഇരുവരും മറ്റു പ്രണയം കണ്ടെത്തുകയും ചെയ്തു. നടൻ അർജുൻ കപൂറുമായി മലൈക ഡേറ്റിംഗ് ആരംഭിച്ചപ്പോൾ, അർബാസ് നടി ജോർജിയ ആൻഡ്രിയാനിയുമായി ഏറെക്കാലം അടുപ്പത്തിലായി
advertisement
2/7
എന്നാൽ മലൈകയുടെ വെബ് സീരീസ് പുറത്തുവന്നപ്പോൾ അതിൽ അർബാസിന്റെ പ്രണയം തകർന്നതുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ഉയർന്നതോടു കൂടി അർബാസ് ജോർജിയയുമായി പിരിഞ്ഞു എന്ന കാര്യം പരസ്യമായി. അതുകൊണ്ടു എല്ലാം അവസാനിച്ചു എന്ന് അർബാസ് കരുതിയില്ല. നടൻ 56-ാം വയസിൽ വിവാഹം ചെയ്യാനൊരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ (തുടർന്ന് വായിക്കുക)
advertisement
3/7
ക്രിസ്തുമസിന് മുന്നോടിയായി അർബാസ് വിവാഹിതനാകും എന്നാണ് റിപ്പോർട്ടുകളിൽ സൂചന. മുംബൈ വച്ച് നടക്കുന്ന വിവാഹത്തിൽ വളരെ വേണ്ടപ്പെട്ടവർ മാത്രമേ പങ്കെടുക്കൂ എന്നും വിവരമുണ്ട്. മലൈക അറോറയ്ക്ക് ക്ഷണമുണ്ടോ എന്ന കാര്യവും വ്യക്തമല്ല
advertisement
4/7
പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് അർബാസ് ഖാന്റെ വധു. വാർത്ത പ്രചരിച്ചതോടു കൂടി ഉയർന്നു കേട്ട പേരിന്റെ ഉടമയായ വ്യക്തി അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പ്രൈവറ്റ് ആക്കി പൂട്ടികെട്ടി. അതിനാൽ കൂടുതൽ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല
advertisement
5/7
ഷുറാ ഖാനെയാണ് അർബാസ് വിവാഹം ചെയ്യുക എന്നാണ് റിപ്പോർട്ടുകളിലെ പരാമർശം. 'പട്ന ശുക്ല' എന്ന സിനിമയുടെ സെറ്റിൽ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുന്നു എന്നാണ് ലഭ്യമായ വിവരം
advertisement
6/7
നടി രവീണ ടണ്ഠന്റെ മേക്കപ്പ് ആർട്ടിസ്റ്റാണ് ഷുറാ ഖാൻ. അർബാസുമായി ബ്രേക്ക്അപ്പ് ഉണ്ടായി എന്ന വിവരം പുറത്തുവിട്ടത് ജോർജിയയാണ്. തങ്ങൾ വളരെ വേണ്ടപ്പെട്ട സുഹൃത്തുക്കളായിരുന്നു എന്നാണ് അവർ പറഞ്ഞത്. അത് വീണ്ടും തുടരും എന്നും ജോർജിയ വെളിപ്പെടുത്തി
advertisement
7/7
മലൈക അറോറ- അർബാസ് ഖാൻ ബന്ധത്തിൽ അർഹാൻ ഖാൻ എന്നൊരു മകനുണ്ട്. എന്തായാലും അർബാസ് വീണ്ടും വിവാഹം ചെയ്യുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Arbaaz Khan | 56-ാം വയസിൽ അർബാസ് ഖാന് വീണ്ടും വിവാഹം; മലൈകയുടെ മുൻ ഭർത്താവ് പുനർവിവാഹം ചെയ്യുന്നതാരെ?