TRENDING:

Arbaaz Khan | എന്നാലും അഞ്ച് ദിവസം കൊണ്ട് സംഭവിക്കുമോ, ഇത്രയും ഫാസ്‌റ്റോ; അർബാസ് ഖാൻ, ഷൂറാ ഖാൻ വിവാഹത്തിന് പിന്നാലെ വന്ന വിശേഷം

Last Updated:
ഡിസംബർ 24ന് വിവാഹിതരായ അർബാസിന്റെയും ഷൂറയുടെയും ഒരു പുതിയ വിശേഷം പുറത്തുവന്നിരിക്കുന്നു
advertisement
1/7
എന്നാലും അഞ്ച് ദിവസം കൊണ്ട് സംഭവിക്കുമോ, ഇത്രയും ഫാസ്‌റ്റോ; അർബാസ് ഖാൻ, ഷൂറാ ഖാൻ വിവാഹത്തിന് പിന്നാലെ വന്ന വിശേഷം
ആർക്കും ഒരു സംശയത്തിനും ഇടവരുത്താതെയാണ് നടൻ അർബാസ് ഖാൻ (Arbaaz Khan) അതുവരെ ഒരുപാട് പേർ അറിഞ്ഞിട്ടില്ലാത്ത ഷൂറാ ഖാനെ (Shura Khan) വിവാഹം ചെയ്തത്. രണ്ടു പതിറ്റാണ്ടോളമെടുത്ത വിവാഹ ജീവിതത്തിനും, അതിനു പിന്നാലെ ഏതാനും വർഷങ്ങൾ നീണ്ട പ്രണയത്തിനും ഒടുവിലാണ് അർബാസ് മറ്റൊരാളെ വിവാഹം ചെയ്‌തത്‌. വിവാഹത്തലേന്ന് വരെ ഇക്കാര്യങ്ങൾ ഒന്നും തന്നെ പുറംലോകം അറിഞ്ഞിരുന്നില്ല
advertisement
2/7
ഷൂറാ ഖാൻ ആരെന്നു പോലും മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് അപ്പോഴാണ്. മലൈകയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ശേഷം നടി ജോർജിയ ആന്ദ്രിയാനിയെ അർബാസ് ഏറെക്കാലം പ്രണയിച്ചിരുന്നു. ഇവർ വേർപിരിഞ്ഞ വിവരം കഴിഞ്ഞ വർഷമാണ് പുറത്തായത്. ഇപ്പോൾ അർബാസിന്റെയും ഷൂറയുടെയും ഒരു പുതിയ വിശേഷം പുറത്തുവന്നിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
വിവാഹ ദിനത്തിൽ അർബാസിന്റെയും മലൈകയുടെയും പുത്രൻ അർഹാൻ ഖാൻ പങ്കെടുത്തിരുന്നു. വിവാഹത്തിന് മാത്രമല്ല, വധുവിനെ പ്രപ്പോസ് ചെയ്തത് പോലും കുടുംബസമേതം ആയിരുന്നു. അവിടെയും മകൻ അർഹാനും സഹോദരി അർപ്പിതയും അർബാസിന്റെ ഒപ്പമുണ്ടായി
advertisement
4/7
2023ലെ ക്രിസ്മസ് തലേന്നാണ് അർബാസ് ഖാൻ ഷൂറാ ഖാനെ ഭാര്യയാക്കിയത്. വീട്ടുകാരും വളരെ വേണ്ടപ്പെട്ടവരും ചേർന്നൊരു ചെറിയ ചടങ്ങിലായിരുന്നു വിവാഹം. അതിനു ശേഷമാണ് മറ്റൊരു രഹസ്യം പുറത്തുവന്നിരിക്കുന്നത്
advertisement
5/7
ഇവർ എപ്പോൾ പ്രണയത്തിലായി, എങ്ങനെ പ്രണയം തുടങ്ങി എന്നെല്ലാം ചിന്തിക്കുന്നവർക്കുള്ള മറുപടി കൂടിയുണ്ട് ഇവിടെ. അർബാസിന്റെ പത്നി ഷൂറാ ഖാനാണ് ആ മറുപടി നൽകിയത്. അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അക്കാര്യം ഷൂറാ ഖാൻ വെളിപ്പെടുത്തിയത്
advertisement
6/7
ഒരു സിനിമാ സെറ്റിൽ വച്ചാണ് പ്രണയം ആരംഭിച്ചത് എന്ന് റിപോർട്ടുകൾ ഉണ്ടായെങ്കിലും, അതെങ്ങനെ വിവാഹത്തിൽ കലാശിച്ചു എന്നാരും അറിഞ്ഞില്ല. ശരിക്കും വെറും അഞ്ച് ദിവസത്തിനിടെയാണ് ഷൂറാ ഖാൻ 'യെസ്' പറയുന്നതും, അർബാസ് ഷൂറയെ വിവാഹം ചെയ്യുന്നതും
advertisement
7/7
ഡിസംബർ മാസം 19നാണ് ഒരു വലിയ ഫ്‌ളവർ ബൊക്കെ നൽകി, ഒരു കാൽമുട്ട് കുത്തി, അർബാസ് ഷൂറയോട് പ്രണയം വെളിപ്പെടുത്തിയത്. അവിടെ വച്ച് തന്നെ മോതിരം അണിയിക്കുകയും ഉണ്ടായി. ശേഷം, ഡിസംബർ 24നായിരുന്നു കേവലം അഞ്ച് ദിവസം കൊണ്ട് പ്ലാൻ ചെയ്ത വിവാഹം നടന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Arbaaz Khan | എന്നാലും അഞ്ച് ദിവസം കൊണ്ട് സംഭവിക്കുമോ, ഇത്രയും ഫാസ്‌റ്റോ; അർബാസ് ഖാൻ, ഷൂറാ ഖാൻ വിവാഹത്തിന് പിന്നാലെ വന്ന വിശേഷം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories