TRENDING:

Arbaaz Khan | ഭാര്യക്ക് 35 വയസ്, മൂത്ത മകന് 22, ഇളയമകൾക്ക് ദിവസങ്ങളുടെ പ്രായം; നടൻ അർബാസ് ഖാന്റെ കുടുംബം വളരുന്നു

Last Updated:
നടൻ സൽമാൻ ഖാന്റെ അനുജൻ അർബാസ് ഖാന്റെ കുടുംബം വളരുന്നു. നടനും ഭാര്യക്കും പെൺകുഞ്ഞ്
advertisement
1/6
Arbaaz Khan | ഭാര്യക്ക് 35 വയസ്, മൂത്ത മകന് 22, ഇളയമകൾക്ക് ദിവസങ്ങളുടെ പ്രായം; നടൻ അർബാസ് ഖാന്റെ കുടുംബം വളരുന്നു
നടൻ അർബാസ് ഖാന്റെ കുടുംബം വളരുകയാണ്. വളരെ വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഒരു മകളുടെ പിതാവായി. മൂത്ത മകൻ അർഹാൻ ഖാന് 22 വയസുണ്ട്. ഭാര്യ ഷൂറാ ഖാന് പ്രായം 35 വയസും. മുംബൈയിലെ പി.ഡി. ഹിന്ദുജ ഹോസ്പിറ്റലിൽ ഷൂറാ ഖാൻ ഒക്ടോബർ നാലിന് ഷൂറ പെൺകുഞ്ഞിന് ജന്മം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞനുജത്തിയെ കാണാൻ ജ്യേഷ്‌ഠൻ അർഹാൻ ഖാൻ ആശുപത്രിയിൽ വരുന്നതും പോകുന്നതുമായ വീഡിയോകൾ പാപ്പരാസികളുടെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തുവന്നിരുന്നു. മുംബൈ പൻവേലിൽ നിന്നും സഹോദരന്റെ മകളെ കാണാൻ നടൻ സൽമാൻ ഖാൻ പുറപ്പെട്ട വിവരവും സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു
advertisement
2/6
 ഷൂറാ ഖാന്റെ ബേബി ഷവർ ആഘോഷങ്ങൾ കുടുംബം വിപുലമായ രീതിയിൽ കൊണ്ടാടിയിരുന്നു. 'ബിഗ് ബോസ് 19', ബാറ്റിൽ ഓഫ് ഗാൽവാൻ എന്നിവയുടെ ഷൂട്ടിംഗ് തിരക്കിലായ സൽമാൻ ഖാൻ ഈ ചടങ്ങുകൾക്കായി തിരക്ക് മാറ്റിവച്ച് എത്തിച്ചേർന്നതും ശ്രദ്ധേയമായി. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത പരിപാടിയിൽ കനത്ത സുരക്ഷാ വലയത്തിൽ നിന്നുകൊണ്ടാണ് സൽമാൻ ഇവിടെ വന്നുചേർന്നത്. ഈ ചടങ്ങൾ പങ്കെടുത്ത സൽമാൻ ഖാന്റെ വീഡിയോ വൈറലായി മാറിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
 വിവാഹജീവിതത്തിന് രണ്ടാമൂഴം നൽകിയ വ്യക്തിയാണ് നടൻ അർബാസ് ഖാൻ. മുൻപ് നടി മലൈക അറോറ ഖാനുമായി ഇദ്ദേഹം വിവാഹിതനായിരുന്നു. അതിനു ശേഷം ബോളിവുഡ് നടി ജോർജിയ ആൻഡ്രിയാനിയുമായി ഏറെക്കാലം പ്രണയത്തിലായിരുന്നു. മലൈകയുടെയും അർബാസിന്റെയും മകനാണ് മകൻ അർഹാൻ ഖാൻ. നീണ്ട 19 വർഷത്തെ വിവാഹജീവിതത്തിനൊടുവിലാണ് അർബാസും മലൈകയും 2017ൽ വേർപിരിഞ്ഞത്. എന്നിരുന്നാലും മകന്റെ കാര്യങ്ങൾക്ക് ഒന്നിച്ചുണ്ടാകും എന്ന തരത്തിൽ അവർ ഒരു തീരുമാനം കൈക്കൊണ്ടിരുന്നു. മലൈക നടൻ അർജുൻ കപൂറുമായി പ്രണയത്തിലാവുകയും, പിന്നീട് ഈ പ്രണയബന്ധം അവസാനിക്കുകയുമായിരുന്നു. 2023 ഡിസംബർ മാസത്തിൽ അർബാസും ഷൂറാ ഖാനും വിവാഹിതരായി
advertisement
4/6
ബേബി ഷവർ ചടങ്ങുകളിൽ അർബാസ് ഖാനും ഷൂറാ ഖാനും മഞ്ഞനിറമുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പങ്കെടുത്തത്. ഒഴുകികിടക്കുന്ന നിലയിലെ നീളൻ ഗൗൺ ആയിരുന്നു ഷൂറാ ഖാന്റെ വേഷം. അർബാസ് അതിനു ചേരുന്ന ഷർട്ടും വെള്ള നിറമുള്ള ട്രൗസറും ധരിച്ചിരുന്നു. ഇരുവരും ഒരു പെർഫെക്റ്റ് കപിൾ വൈബ് നൽകുന്ന വിധമായിരുന്നു പരിപാടികളിൽ പങ്കെടുത്തത്. അർബാസിന്റെ ഭാര്യ ഗർഭിണിയെന്ന വാർത്ത വളരെ മുൻപേ പ്രചരിച്ചിരുന്നു. എന്നാലിത് സ്ഥിരീകരിക്കാൻ അർബാസോ ഷൂറയോ തയാറായതുമില്ല
advertisement
5/6
 ജൂൺ മാസത്തിൽ ഷൂറാ ഖാൻ ഗർഭിണിയെന്ന വാർത്ത അർബാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡൽഹി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അർബാസ് ഈ വാർത്ത ഉറപ്പിച്ചത്. "വാർത്ത വാസ്തവമാണ്. ഞാൻ ഇനി നിഷേധിക്കാൻ പോകുന്നില്ല. ഈ വിവരം ഇതിനോടകം എല്ലായിടത്തും വന്നുകഴിഞ്ഞു. അക്കാര്യം എന്റെ കുടുംബത്തിനറിയാം. പൊതുവിടങ്ങളിലും ചർച്ചയായിക്കഴിഞ്ഞു. ഞങ്ങൾ എല്ലാവരും ആകാംക്ഷയിലാണ്. ജീവിതത്തിലെ ഈ പുത്തൻ അധ്യായത്തിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ," എന്നായിരുന്നു അർബാസ് ഖാൻ നൽകിയ വിശദീകരണം
advertisement
6/6
ബോളിവുഡ് നടനെങ്കിലും, അർബാസ് ഖാൻ ഒരു മലയാള ചിത്രത്തിൽ വേഷമിട്ടിരുന്നു. 2020ൽ റിലീസ് ചെയ്ത 'ബിഗ് ബ്രദർ' എന്ന മോഹൻലാൽ സിനിമയിലാണ് അർബാസ് അഭിനയിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
Arbaaz Khan | ഭാര്യക്ക് 35 വയസ്, മൂത്ത മകന് 22, ഇളയമകൾക്ക് ദിവസങ്ങളുടെ പ്രായം; നടൻ അർബാസ് ഖാന്റെ കുടുംബം വളരുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories