TRENDING:

Arya Parvathy | 23-ാം വയസ്സിലെ ചേച്ചി; ആര്യ പാർവതിയുടെ കുഞ്ഞനുജത്തിക്ക് പേരിടീലും കാതുകുത്തും

Last Updated:
അമ്മയുടെ 47-ാം വയസ്സിൽ തനിക്കു ലഭിച്ച കുഞ്ഞനുജത്തിയുടെ കാതുകുത്തൽ, പേരിടീൽ ചടങ്ങുകളുടെ വിശേഷവുമായി ആര്യ പാർവതി
advertisement
1/8
Arya Parvathy | 23-ാം വയസ്സിലെ ചേച്ചി; ആര്യ പാർവതിയുടെ കുഞ്ഞനുജത്തിക്ക് പേരിടീലും കാതുകുത്തും
വളരെ രസകരമായ ഒരു വിശേഷവുമായാണ് നടിയും നർത്തകിയുമായ ആര്യ പാർവതി (Arya Parvathy) അടുത്തിടെ വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞത്. 23-ാം വയസ്സിൽ പാർവതി ഒരു ചേച്ചിയമ്മയാവുന്നു. അമ്മയുടെ 47-ാം വയസ്സിൽ തനിക്കൊരു കുഞ്ഞനുജത്തിയോ അനുജനോ പിറക്കാൻ പോകുന്നു എന്ന സന്തോഷ വാർത്ത മറ്റാരും പറയാതെ ആര്യ തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ലോകത്തെ അറിയിച്ചു
advertisement
2/8
ആര്യയ്ക്ക് കിട്ടയതാകട്ടെ, തങ്കക്കുടം പോലൊരു കുഞ്ഞനുജത്തി. ഏറ്റവും പുതിയ വിശേഷം കുഞ്ഞുവാവയുടെ പേരിടീൽ ചടങ്ങും കാതുകുത്തലുമാണ്. സുന്ദരിയായി അണിഞ്ഞൊരുങ്ങി ആര്യയും കുഞ്ഞുവാവയ്ക്കൊപ്പം കൂടി (തുടർന്ന് വായിക്കുക)
advertisement
3/8
പാലു വാവ എന്നാണ് ആര്യ അനിയത്തിക്കുട്ടിയെ വിളിക്കുന്നത്. കുഞ്ഞുവാവയുടെ കാതുകുത്തലിന് ആര്യയാണ് അവളെ മടിയിലിരുത്തിയത്. അമ്മയ്‌ക്കെന്ന പോലെ വിഷമം തോന്നിയ നിമിഷം എന്നാണ് പാലുവിന്റെ കാതുകുത്തലിനെ ചേച്ചി വിശേഷിപ്പിച്ചത്
advertisement
4/8
പാലുവിന്റെ യഥാർത്ഥ പേര് ആദ്യ പാർവതി എന്നാണ്. വാവയെ പരിചയപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങളുമായി ആര്യ ഇൻസ്റ്റഗ്രാമിൽ എത്തിച്ചേർന്നു
advertisement
5/8
അമ്മ എട്ടുമാസം ഗർഭിണിയായിരുന്നപ്പോഴാണ് താൻ അക്കാര്യം മനസിലാക്കിയത് എന്ന് ആര്യ. ഗർഭിണിയെന്ന് അമ്മ അറിയുന്നത് തന്നെ ഏഴാം മാസത്തിലാണെന്ന് ആര്യ. മകൾ എങ്ങനെ പ്രതികരിക്കും എന്നറിയാതെ അച്ഛനും അമ്മയും ആദ്യം ആര്യയിൽ നിന്ന് ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നുവത്രെ
advertisement
6/8
ഫോണിലൂടെ അച്ഛൻ വിഷയം അവതരിപ്പിച്ചപ്പോൾ ആര്യ തുടക്കത്തിൽ ഞെട്ടി. എന്നാൽ നാണക്കേട് എന്ന് കരുതിയില്ല. താൻ വർഷങ്ങളായി ആഗ്രഹിച്ച കാര്യമാണ് അപ്പോൾ മുന്നിൽ വന്നതെന്നും ആര്യ
advertisement
7/8
വളരെ പതിയെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കാര്യം അവതരിപ്പിച്ചു. ചിലർ അവഹേളിക്കുന്ന കമന്റുകൾ പാസാക്കി എങ്കിലും അവരെ അവഗണിക്കാൻ പഠിച്ചു എന്ന് ആര്യ പറഞ്ഞിരുന്നു
advertisement
8/8
ആര്യ പാർവതി അനുജത്തി ആദ്യ പാർവതിക്കൊപ്പം
മലയാളം വാർത്തകൾ/Photogallery/Buzz/
Arya Parvathy | 23-ാം വയസ്സിലെ ചേച്ചി; ആര്യ പാർവതിയുടെ കുഞ്ഞനുജത്തിക്ക് പേരിടീലും കാതുകുത്തും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories