TRENDING:

ഇക്കാരണത്താൽ നാഗ ചൈതന്യയും ശോഭിതയും 2027ൽ വേർപിരിയും; പ്രവചിച്ച ജ്യോത്സ്യന് തെറിപ്പൂരം

Last Updated:
നാഗ ചൈതന്യയും ശോഭിതയും ഒരു പ്രത്യേക കാരണത്താൽ മൂന്നുവർഷത്തിൽ വിവാഹമോചിതരാകും എന്നാണ് പ്രവചനം
advertisement
1/7
ഇക്കാരണത്താൽ നാഗ ചൈതന്യയും ശോഭിതയും 2027ൽ വേർപിരിയും; പ്രവചിച്ച ജ്യോത്സ്യന് തെറിപ്പൂരം
നടി സമാന്ത റൂത്ത് പ്രഭുവുമായുള്ള (Samantha Ruth Prabhu) നടൻ നാഗ ചൈതന്യയുടെ (Naga Chaitanya) ആദ്യ വിവാഹം, തീർത്തും അശുഭകരമായ നിലയിൽ അവസാനിക്കുകയായിരുന്നു. വിവാഹമോചന ശേഷം നാഗ ചൈതന്യ ഒന്നര വർഷത്തിനുള്ളിൽ മറ്റൊരു വിവാഹത്തിന് തീരുമാനിക്കുകയും, നടി ശോഭിത ധുലിപാലയുമായി വിവാഹനിശ്ചയം കഴിക്കുകയും ചെയ്തു. നിശ്ചയ ചടങ്ങിന് ശേഷം ചൈതന്യയും ശോഭിതയും ട്രോൾ മഴയ്ക്ക് പാത്രമായിരുന്നു
advertisement
2/7
സമാന്തയോളം ശോഭിത വരില്ല എന്നും, നിലവാരം പോരാ എന്നുമൊക്കെയായിരുന്നു പലരുടെയും പ്രതികരണം. സൈബർ സ്‌പെയ്‌സിലെ ആക്രമണം അതിരൂക്ഷമാവുകയും ചെയ്തു. അതിനിടയിൽ നാഗ ചൈതന്യയും ശോഭിതയും വിവാഹമോചിതരാകും എന്നുള്ള പ്രവചനം കൂടുതൽ വാർത്താപ്രാധാന്യം നേടുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/7
ഓഗസ്റ്റ് മാസം എട്ടാം തിയതിയാണ് നാഗ ചൈതന്യയും ശോഭിതയും തമ്മിലെ വിവാഹനിശ്ചയം നടന്നത്. വളരെ വേണ്ടപ്പെട്ട ബന്ധുക്കൾ മാത്രമേ ആ ചടങ്ങിൽ പങ്കെടുത്തുള്ളൂ. ശേഷം മകന്റെ വിവാഹക്കാര്യം നടൻ നാഗാർജുന എക്സ് പോസ്റ്റിലൂടെ പുറത്തുവിട്ടു
advertisement
4/7
എന്നാൽ, 2027ൽ നാഗ ചൈതന്യയും ശോഭിതയും വേർപിരിയും എന്നാണ് ജ്യോൽസ്യൻ വേണു സ്വാമിയുടെ പ്രവചനം. അതിന്റെ കാരണം എന്നോണം ഇയാൾ പറയുന്ന മറ്റൊരു കാര്യമുണ്ട്
advertisement
5/7
ഈ ബന്ധത്തിലേക്ക് മൂന്നാമതൊരു സ്ത്രീ കടന്നുവരും എന്നാണ് വേണു സ്വാമിയുടെ വീക്ഷണം. വിവാഹേതര ബന്ധം കാരണം നാഗ ചൈതന്യ, ശോഭിത ധുലിപാല ബന്ധം അടുത്ത മൂന്നു വർഷത്തിനുള്ളിൽ അവസാനിക്കുമത്രേ. എന്നാൽ, ഈ പ്രവചനം, തെലുങ്ക് സിനിമാ ലോകത്തിന് അത്ര ദഹിച്ചിട്ടില്ല
advertisement
6/7
തെലുങ്ക് ഫിലിം ജേണലിസ്റ്റ് അസോസിയേഷനും (ടിഎഫ്‌ജെഎ) തെലുങ്ക് ഫിലിം ഡിജിറ്റൽ മീഡിയ അസോസിയേഷനും (ടിഎഫ്‌ഡിഎംഎ) തെലങ്കാനയിലെ വനിതാ കമ്മീഷനിൽ വേണു സ്വാമിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട് 
advertisement
7/7
വിവാദം പൊട്ടിപ്പുറപ്പെട്ടതും, വേണു സ്വാമിയുടെ വിശദീകരണം എത്തിച്ചേർന്നു. നാഗ ചൈതന്യയുടെയും മുൻഭാര്യ സമാന്തയുടെയും ജീവിതത്തിന്റെ തുടർച്ചയാണ് താൻ പറഞ്ഞതെന്നായി ഇദ്ദേഹം. ഇനി ഒരിക്കലും സിനിമാ താരങ്ങളുടെയോ, രാഷ്ട്രീയ പ്രവർത്തകരുടെയോ ഭാവി പ്രവചിക്കില്ല എന്ന് ഇയാൾ ആണയിടുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ഇക്കാരണത്താൽ നാഗ ചൈതന്യയും ശോഭിതയും 2027ൽ വേർപിരിയും; പ്രവചിച്ച ജ്യോത്സ്യന് തെറിപ്പൂരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories