TRENDING:

Aswathy Sreekanth | മിഡിൽ ക്ലാസ് സ്ത്രീയ്ക്ക് എന്തിനിത്ര മേക്കപ്പ്? വിമർശനത്തിന് മറുപടി നൽകി അശ്വതി ശ്രീകാന്ത്

Last Updated:
ഒരു മിഡിൽ ക്ലാസ് കുടുംബാംഗം എങ്ങനെയാവണം എന്ന സമൂഹത്തിന്റെ പൊതുധാരണയാണ് കമന്റിൽ തെളിഞ്ഞത്. അശ്വതി മറുപടി കൊടുത്ത മറുപടി
advertisement
1/6
Aswathy Sreekanth | മിഡിൽ ക്ലാസ് സ്ത്രീയ്ക്ക് എന്തിനിത്ര മേക്കപ്പ്? വിമർശനത്തിന് മറുപടി നൽകി അശ്വതി ശ്രീകാന്ത്
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് (Aswathy Sreekanth) സോഷ്യൽ മീഡിയയിലെ സ്ഥിരസാന്നിധ്യമാണ്. തന്റെ വ്യക്തി ജീവിതത്തിന്റെയും ഔദ്യോഗിക ജീവിതത്തിന്റെയും കാഴ്ചകൾ അശ്വതി പങ്കിടാറുണ്ട്. മക്കളായ പത്മയും കമലയും ഭർത്താവ് ശ്രീകാന്തും അടങ്ങുന്ന കുടുമ്പം, സുഹൃത്തുക്കൾ, സീരിയൽ ആയ ചക്കപ്പഴത്തിലെ വിശേഷങ്ങളും ഒക്കെ ഇവിടെ കാണാം
advertisement
2/6
അശ്വതി ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്ത ചിത്രമാണ് മുകളിൽ കണ്ടത്. ഇത് ഒരു പരിപാടിക്കായുള്ള തയാറെടുപ്പിനു ശേഷമുള്ളതാണ്. ആർഭാടം കുറഞ്ഞ സാരിയും തോളത്തൊരു ബാഗും മിനിമൽ ആഭരണങ്ങളുമുള്ള ലുക്കിലാണ് അശ്വതി. പക്ഷെ വിമർശനമെത്താൻ വൈകിയില്ല. മിഡിൽ ക്ലാസ് സ്ത്രീയ്ക്ക് എന്തിനിത്ര മേക്കപ്പ് എന്ന നിലയിലായി ചോദ്യം (തുടർന്ന് വായിക്കുക)
advertisement
3/6
പോസ്റ്റിനു താഴെ വന്ന ഒരു കമന്റ് ആണ് വിഷയം. ഈ ചിത്രത്തിൽ കാണുന്നത് ഒരു മിഡിൽ ക്ലാസ് സ്ത്രീയല്ലേ? പക്ഷെ മേക്കപ്പ് കണ്ടാൽ ഒരു ഫുൾ ഗ്ലാമറസ് നൈറ്റ് പാർട്ടി കഴിഞ്ഞപോലുണ്ടല്ലോ. മിഡിൽ ക്ലാസ് സ്ത്രീയ്ക്ക് സമാന്തയുടേത് പോലുള്ള കൺപീലികൾ വേണോ?
advertisement
4/6
മുഖത്തെ പാടുകൾ മറച്ച് ന്യൂഡ് ലിപ്സ്റ്റിക്ക് കൂടി ഇടേണ്ടതല്ലേയുള്ളൂ. ഇത് തീർത്തും നാടകീയമായി തോന്നുന്നു എന്നായി ഒരാൾ. അശ്വതി ഇതിന് മറുപടിയും നൽകി
advertisement
5/6
ഒരു മിഡിൽ ക്ലാസ് കുടുംബാംഗം എങ്ങനെയാവണം എന്ന സമൂഹത്തിന്റെ പൊതുധാരണയാണ് ഈ കമന്റിൽ തെളിഞ്ഞത്. ഇതിനോട് അശ്വതിക്ക് പറയാനുള്ളതു കേൾക്കാം: 'ചിത്രത്തിൽ ഞാൻ ഒരു കഥാപാത്രത്തെയും പ്രതിനിധീകരിക്കുന്നില്ല. ലൈറ്റുകൾ സജ്ജമായ സ്റ്റേജിൽ റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ്. സന്ദർഭം ആവശ്യപ്പെട്ടതനുസരിച്ച് അൽപ്പം നാടകീയമാവുകയും ചെയ്തു'
advertisement
6/6
ഒട്ടേറെപ്പേർ ഈ ചിത്രത്തിൽ കമന്റ് ചെയ്തിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Aswathy Sreekanth | മിഡിൽ ക്ലാസ് സ്ത്രീയ്ക്ക് എന്തിനിത്ര മേക്കപ്പ്? വിമർശനത്തിന് മറുപടി നൽകി അശ്വതി ശ്രീകാന്ത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories