Bandra ദിലീപിനെക്കുറിച്ച് തമന്ന പറഞ്ഞത് കേട്ടോ?
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരു അഭിമുഖത്തിൽ ദിലീപിനെക്കുറിച്ച് തമന്ന പറഞ്ഞതാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്
advertisement
1/7

ബാന്ദ്ര എന്ന ചിത്രത്തിലൂടെ ദിലീപിന്‍റെ നായികയായി മലയാള സിനിമയിൽ എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർതാരം തമന്ന. അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര അടുത്ത ആഴ്ച തിയറ്ററുകളിലെത്തുകയാണ്. ഈ സന്ദർഭത്തിൽ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി തമന്ന നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
advertisement
2/7
'ഇതുപോലെ ഒരവസരം മലയാളത്തില്‍ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ ദിലീപിനൊപ്പം അഭിനയിക്കാൻ സാധിച്ചു. ഇതുപോലെയൊരു വേഷം തന്നതിന് സംവിധായകൻ അരുണ്‍ ഗോപിക്ക് നന്ദി പറയുന്നു. ബാന്ദ്ര എന്ന സിനിമയ്ക്ക് പിന്നിൽ മികച്ച ഒരു ടീമായിരുന്നു. ഈ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്, എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ബാന്ദ്ര'- തമന്ന പറഞ്ഞു.
advertisement
3/7
ദിലീപിനെക്കുറിച്ച് ചോദിച്ചപ്പോൾ നൂറു നാവായിരുന്നു തമന്നയ്ക്ക്. 'ദിലീപ് എന്ന നടൻ നല്‍കിയ പിന്തുണ ഒരിക്കലും മറക്കാൻ സാധിക്കില്ല. ഇതുപോലെ ഒരു താരത്തെ ഇതുവരെ കണ്ടിട്ടില്ല. എത്ര സിംപിളാണ്. ഒപ്പമുള്ളവർക്ക് മതിയായ പരിഗണന നൽകുന്നയാളാണ്. സെറ്റില്‍ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. വളരെ പോസിറ്റീവ് വൈബ്സ് ആയിരുന്നു. സിനിമയിൽ ഏറെ പരിചയസമ്പത്തുള്ള താരമാണ് ദിലീപ്'- തമന്ന പറഞ്ഞു.
advertisement
4/7
ദിലീപിനെക്കുറിച്ചുള്ള തമന്നയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. 'സെറ്റിലുള്ള എല്ലാവരെയും കംഫര്‍ട്ടാക്കാൻ അദ്ദഹം ശ്രദ്ധിക്കുന്നു. ആദ്യ മലയാള സിനിമ ആയതിനാല്‍ ഭാഷ ഒരു പ്രശ്നവും വെല്ലുവിളിയുമായിരുന്നു. എന്നാല്‍ ദിലീപും സഹതാരങ്ങളും നല്ലതുപോലെ പിന്തുണച്ചു. അതിന് ഉറപ്പായും ഫലം ലഭിച്ചിട്ടുണ്ട്'- തമന്ന പറഞ്ഞു.
advertisement
5/7
സിനിമയില്‍ സജീവമെങ്കിലും ഇപ്പോഴും ഒരു തുടക്കക്കാരിയായാണ് തന്നെക്കുറിച്ച് തോന്നിയിട്ടുള്ളതെന്ന് തമന്ന പറഞ്ഞു. ബാന്ദ്ര മലയാളത്തിലെ ആദ്യ ചിത്രമാണ്. അതിനാല്‍ വളരെ ആകാംക്ഷയും ഉത്കണ്ഠയുമുണ്ട്. തന്റെ പുതിയ തുടക്കമാണിത്. ബാന്ദ്ര തിയേറ്ററിലെത്താൻവേണ്ടി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
advertisement
6/7
മലയാള സിനിമയിലേക്ക് താൻ ഇനിയും വരുമെന്ന് തമന്ന പറഞ്ഞു. ഇന്ത്യൻ സിനിമയുടെ ഭാഗമാണ് മലയാള സിനിമകള്‍. ഇവിടെ നല്ല അഭിനേതാക്കളുണ്ട്. മലയാളത്തിലേക്ക് വരാൻ കഴിയുമെന്ന് ഒരിക്കലും കരുതിയില്ല. മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാവാറുണ്ട്. താൻ മലയാള സിനിമകളുടെ ആരാധികയാണെന്നും തമന്ന പറഞ്ഞു.
advertisement
7/7
മുംബൈയിൽ ജനിച്ചുവളർന്ന തമന്ന പതിനഞ്ചാം വയസില്‍ ചാന്ദ് സാ റോഷൻ ചെഹേരാ എന്ന ഹിന്ദി സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. എന്നാൽ തെന്നിന്ത്യൻ സിനിമകളിലാണ് തമന്ന തിളങ്ങിയത്. തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി തമന്ന മാറി. അടുത്തിടെ വെബ് സീരീസുകളിലും താരം സജീവമാണ്. രജനികാന്തിന്‍റെ ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കാവാല എന്ന ഐറ്റംസോങ്ങിലും തമന്ന തിളങ്ങിയിരുന്നു.