Basheer Bashi | ബഷീർ ബഷിയുടെ 'എബ്രു' മഷൂറയേയും സുഹാനെയേയും എന്ത് വിളിക്കും? അക്കാര്യം ഇപ്പോഴേ തിട്ടപ്പെടുത്തി കുടുംബം
- Published by:user_57
- news18-malayalam
Last Updated:
രണ്ട് അമ്മമാരുടെ ഇടയിൽ വളരുന്ന എബ്രുവിന് മിണ്ടിത്തുടങ്ങുമ്പോൾ അവരെ വിളിക്കാൻ പേരും ആയിക്കഴിഞ്ഞു
advertisement
1/7

ഒരു പെറ്റമ്മയും, ഒരു പോറ്റമ്മയും, അച്ഛനും, ചേച്ചിയും ചേട്ടനും. കൊഞ്ചിച്ചു നിലത്തുവെക്കാൻ സമയമില്ലാത്ത കുടുംബത്തിലേക്കാണ് ബഷീർ ബഷിയുടെ (Basheer Bashi) ഏറ്റവും ഇളയമകൻ മുഹമ്മദ് എബ്രാൻ ബഷീർ എന്ന എബ്രു പിറന്നു വീണത്. ബഷീർ ബിഗ് ബോസിൽ വന്നത് മുതൽ രണ്ടു ഭാര്യമാരും മക്കളുമായി സ്നേഹത്തോടെ കഴിയുന്ന കുടുംബം എന്ന പേരിൽ ഇവർ ശ്രദ്ധനേടുകയാണ് ചെയ്തത്
advertisement
2/7
പിറന്നു വീണപ്പോൾ തന്നെ സ്വന്തമായി ഇൻസ്റ്റഗ്രാം, യൂട്യൂബ് പേജുകളും പതിനായിരക്കണക്കിന് ഫോളോവേഴ്‌സുമായി ഒരു കുട്ടി സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു എബ്രു. ഇക്കാര്യം പലയിടങ്ങളിലും ചർച്ചയാവുകയും ചെയ്‌തു. രണ്ട് അമ്മമാരുടെ ഇടയിൽ വളരുന്ന എബ്രുവിന് അവരെ വിളിക്കാൻ പേരും ആയിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/7
പെറ്റമ്മ മഷൂറ ആണെങ്കിലും, കുഞ്ഞിന്റെ അമ്മയുടെ സ്ഥാനം സോനു എന്ന സുഹാനയ്ക്കായിരിക്കും എന്ന് മഷു നേരത്തെ പറഞ്ഞുറപ്പിച്ചതാണ്. രണ്ട് മക്കളെ പോറ്റിവളർത്തിയ എക്സ്പീരിയൻസ് ചെറുതൊന്നുമല്ല സോനുവിനുള്ളത്
advertisement
4/7
എബ്രുവിനായി തുറന്ന ഇൻസ്റ്റഗ്രാം പേജിൽ അവന്റെ അച്ഛനെയും അമ്മമാരെയും വിളിക്കാനുള്ള പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിറന്നു വീണ ശേഷം എബ്രുവിനെ കയ്യിലെടുത്ത സോനുവിന് കണ്ണുനീർ തടയാൻ സാധിച്ചിരുന്നില്ല
advertisement
5/7
മിണ്ടിത്തുടങ്ങിയാൽ, ഡാഡ എന്നാണ് അവൻ അച്ഛനെ വിളിക്കുക. സോനുവിനെ ഉമ്മിച്ചി എന്നും
advertisement
6/7
പെറ്റമ്മയായ മഷൂറക്ക് 'മച്ചുമ്മി' എന്നാണ് വിളിപ്പേര്. വെറും എട്ടു പോസ്റ്റുകളും പിറന്നിട്ടു ദിവസങ്ങളും മാത്രമായ എബ്രുവിന് ഇൻസ്റ്റഗ്രാമിൽ മാത്രം അരലക്ഷത്തിലധികം ഫോളോവേഴ്സ് ഇപ്പോൾത്തന്നെയുണ്ട്
advertisement
7/7
'എബ്രു'വിന്റെ ഇൻസ്റ്റഗ്രാം പേജ് ഇതാണ്. കുഞ്ഞ് പിറന്ന ശേഷം ബഷീർ പോസ്റ്റ് ചെയ്യുന്ന കുടുംബവിശേഷം അടങ്ങിയ ഓരോ യൂട്യൂബ് വീഡിയോയ്ക്കും ലക്ഷക്കണക്കിനാണ് വ്യൂസ് ലഭിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Basheer Bashi | ബഷീർ ബഷിയുടെ 'എബ്രു' മഷൂറയേയും സുഹാനെയേയും എന്ത് വിളിക്കും? അക്കാര്യം ഇപ്പോഴേ തിട്ടപ്പെടുത്തി കുടുംബം