'ഭാഗ് കൊറോണ': പ്രധാനമന്ത്രിക്കൊപ്പം കൊറോണയെ കൊല്ലാം; ലോക്ക്ഡൗണ്‍ ആസ്വദിക്കാൻ വീഡിയോ ഗെയിം
- Published by:Gowthamy GG
- news18-malayalam
Last Updated:
ഗെയിമിലെ നായകൻ ഹാൻഡ് സാനിറ്റൈസറുമായി നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കൊറോണ വൈറസ് തന്നെയാണ് വില്ലൻ.
advertisement
1/7

'ഗോ കൊറോണ ഗോ, ഗോ കൊറോണ, കൊറോണ ഗോ' രാജ്യത്തുടനീളം ഇന്നു കേൾക്കുന്ന വാക്കുകളാണിത്. കളിയാക്കലിന്റെ രൂപത്തിലും ട്രോളിന്റെ രൂപത്തിലും ഈ വാക്കുകൾ കേള്‍ക്കാത്തവർ ഉണ്ടാകില്ല. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെയുടെ വാക്കുകളാണിത്. ഫെബ്രുവരി 20ന് നടന്ന ഒരു പ്രാർഥനാ ചടങ്ങിൽ അദ്ദേഹം ഈ വാക്കുകൾ ഉരുവിട്ടിരുന്നു. മാർച്ച് ആദ്യം മുതൽ ഈ വാക്കുകൾ ഇന്ത്യയിൽ വൈറലായി.
advertisement
2/7
ഇപ്പോഴിതാ ഈ വാക്കുകൾ ഒരു വീഡിയോ ഗെയിമിന്റെയും ഭാഗമായി. ഭാഗ് കൊറോണ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗെയിമിലാണ് ഇതുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കൊറോണ വൈറസിനെ കൊല്ലുന്നതാണ് ഗെയിം. സേവ്യർ സ്കൂൾ ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികളായ അക്രം താരിഖ് ഖാൻ, അനുശ്രീ വരദേ എന്നിവരാണ് ഈ ഗെയിമിന്റെ ഉപജ്ഞാതാക്കള്‍.
advertisement
3/7
പരിമിതമായ വിഷ്വലുകളുള്ള ഈ ഗെയിമിലെ നായകൻ ഹാൻഡ് സാനിറ്റൈസറുമായി നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കൊറോണ വൈറസ് തന്നെയാണ് വില്ലൻ. വൈറസിനു നേരെ സാനിറ്റൈസർ പ്രയോഗിച്ച് ഇതിനെ കൊല്ലുക തന്നെയാണ് ഗെയിം മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളി.
advertisement
4/7
ഗെയിം അടിസ്ഥാനപരമായി പോയിന്റ് ചെയ്യാതെ ക്ലിക്കുചെയ്യുന്ന ഒരു രീതിയാണ്. ലളിതമായ ഒരു ഒറ്റ-ടാപ്പ് ക്ലിക്കാണ് എല്ലാവരും ചെയ്യേണ്ടത്. ക്ലിക്കുചെയ്യുന്ന സമയവും ചലിക്കുന്ന കൊറോണ വൈറസ് കണികയില്‍ സാനിറ്റൈസർ പ്രയോഗിക്കുന്ന സമയവും ഒന്നിച്ചായിരിക്കണം.
advertisement
5/7
അത്തേവാലയുടെ ഗൊ കൊറോണ ഗോ എന്ന വാക്കുകളാണ് ഗെയിമിന്റെ തീം സോംഗ്. ചില അറിവുകൾ കൂടി ഗെയിം പങ്കുവയ്ക്കുന്നുണ്ട്. ഓരോ തവണ പരാജയപ്പെടുമ്പോഴും കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ എങ്ങനെ വിജയിക്കാമെന്ന അറിവാണ് ഇത് പങ്കുവയ്ക്കുന്നത്. വീട്ടിലിരിക്കുക, മാസ്ക് ധരിക്കുക, കൈകൾ കഴുകുക എന്ന അറിവാണ് ഇതിലൂടെ നൽകുന്നത്.
advertisement
6/7
ഫ്ലാപ്പി ബേർഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഗെയിമിന്‍റെ ഉപജ്ഞാതാക്കൾ റിപ്പബ്ലിക്കുനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നിലവിലെ അന്തിമ രൂപത്തിൽ എത്തുന്നതിനായി ഒരുപാട് ബുദ്ധമുട്ടുകൾ നേരിടേണ്ടി വന്നിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു.
advertisement
7/7
ഗെയിമിലെ ഏറ്റവും ഉയർന്ന സ്കോർ 14 പോയിന്റാണ്. കൊറോണ കൊല്ലുന്നത് എങ്ങനെയെന്ന് പഠിച്ചു കൊണ്ടു തന്നെ ലോക്ക് ഡൗൺ പീരീഡ് ആസ്വദിക്കാനുള്ള മികച്ച വഴിയാണ് ഈ ഗെയിം.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഭാഗ് കൊറോണ': പ്രധാനമന്ത്രിക്കൊപ്പം കൊറോണയെ കൊല്ലാം; ലോക്ക്ഡൗണ്‍ ആസ്വദിക്കാൻ വീഡിയോ ഗെയിം