TRENDING:

വിവാഹം കഴിക്കാതെ ബന്ധം തുടരാം; മുൻ കാമുകന്റെ പ്രതികരണത്തിൽ എടുത്ത നിലപാടിനെ പറ്റി ആര്യ ബാബു

Last Updated:
മുൻകാമുകനിൽ നിന്നും നേരിട്ട പ്രതികരണത്തെപ്പറ്റി ആര്യ
advertisement
1/7
വിവാഹം കഴിക്കാതെ ബന്ധം തുടരാം; മുൻ കാമുകന്റെ പ്രതികരണത്തിൽ എടുത്ത നിലപാടിനെ പറ്റി ആര്യ ബാബു
ബിഗ് ബോസ് ഷോയിലൂടെയും, അതിനും മുൻപ് ബഡായ് ബംഗ്ലാവ് എന്ന ടി.വി. പരിപാടിയിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി ആര്യ ബാബു (Arya Babu). നായികയായും അല്ലാതെയും ആര്യ ഏതാനും സിനിമകളിലും മുഖം കാണിച്ചു കഴിഞ്ഞു. ഏക മകൾ റോയക്കൊപ്പമാണ് ആര്യ ബാബുവിന്റെ താമസം. തന്റെയും മകളുടെയും വിശേഷങ്ങളുമായി ആര്യ ബാബു ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ വരാറുണ്ട്
advertisement
2/7
താൻ വിവാഹമോചനം നേടിയ വിവരം ബിഗ് ബോസ് പരിപാടിയിൽ ആര്യ ബാബു മറയില്ലതെ തുറന്നു പറഞ്ഞിരുന്നു. മുൻ ഭർത്താവ് പിന്നീട് വേറെ വിവാഹം കഴിക്കുകയുണ്ടായി. ആര്യ വിവാഹം ചെയ്യുന്നില്ലേ എന്ന ചോദ്യത്തിന് പലവട്ടമായി താരം മറുപടി കൊടുത്തിരുന്നു. ഇപ്പോൾ മുൻകാമുകനിൽ നിന്നും നേരിട്ട പ്രതികരണത്തെപ്പറ്റി ആര്യ പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
ഒരിടവേളയ്ക്ക് ശേഷം ആരാധകരുമായി നടത്തിയ ഇൻസ്റ്റാഗ്രാം സംഭാഷണത്തിലാണ് ഇങ്ങനെയൊരു മറുപടി ആര്യയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ജീവിതത്തിൽ ഇതുവരെ പറഞ്ഞ ഏറ്റവും വലിയ 'നോ' എന്തെന്നതിനുള്ള മറുപടിയാണിത്
advertisement
4/7
മുൻ കാമുകന്മാരിൽ പേരുപറയാതെ ഒരാളെ പരാമർശിച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം. കമ്മിറ്റ് ചെയ്യുകയോ, വിവാഹം ചെയ്യുകയോ ഇല്ല. ഏതാണ്ട് ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റസ് മാതൃകയിൽ ബന്ധം തുടരാം എന്നായിരുന്നു അയാളുടെ വാദം
advertisement
5/7
അതുമായി പൊരുത്തപ്പെട്ടു പോകാൻ ആര്യ തയ്യാറല്ലായിരുന്നു. 'നോ' പറഞ്ഞ് സ്വന്തം ജീവിതവുമായി മുന്നോട്ടു പോയി. ആ 'നോ' ഒട്ടേറെ വേദനകളിലൂടെയും ചിന്തകളിലൂടെയും തന്നെ നയിച്ചുവെങ്കിലും, ഏറ്റവും വലുതും മികച്ചതുമായ ആ 'നോ'യിലൂടെ ഇപ്പോൾ കൂടുതൽ സമാധാനം അനുഭവിക്കുന്നു എന്ന് ആര്യ
advertisement
6/7
കൗമാരപ്രായത്തിലേക്ക് കടക്കുന്ന മകളുടെ അമ്മയെന്ന നിലയിൽ മകളുമായി തുറന്ന സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിലും മറ്റുമാണ് ആര്യയുടെ ശ്രദ്ധ. രണ്ടാം വിവാഹത്തെ പറ്റിയുള്ള കാഴ്ചപ്പാടിനെ കുറിച്ചും ആര്യ വാചാലയായി
advertisement
7/7
ജീവിതകാലം മുഴുവനും ഒപ്പം ചിലവഴിക്കാൻ പറ്റുന്ന ഒരാളിനെ കണ്ടാൽ ഉറപ്പായും ഉണ്ടാവും എന്നാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് ആര്യക്ക് പറയാനുള്ളത്
മലയാളം വാർത്തകൾ/Photogallery/Buzz/
വിവാഹം കഴിക്കാതെ ബന്ധം തുടരാം; മുൻ കാമുകന്റെ പ്രതികരണത്തിൽ എടുത്ത നിലപാടിനെ പറ്റി ആര്യ ബാബു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories