Kutty Akhil | വിഷുവിന് ബിഗ് ബോസ് താരം കുട്ടി അഖിലിന് പുതിയ സന്തോഷം; സുചിത്രയെ കണ്ട ആവേശത്തിൽ നാട്ടുകാരും ബന്ധുക്കളും
- Published by:user_57
- news18-malayalam
Last Updated:
പിറന്നാൾ ദിനം കൂടിയായ വിഷുവിന് മൂന്നാമതൊരു സന്തോഷം കൂടി ചേർത്ത് കുട്ടി അഖിൽ
advertisement
1/7

നടനും അവതാരകനും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ കുട്ടി അഖിൽ (Kutty Akhil) ഏവർക്കും പ്രിയങ്കരനാണ്. കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസണിലെ മത്സരാർത്ഥിയായിരുന്നു അഖിൽ. ഈ വിഷു ദിനത്തിൽ പുതിയ സന്തോഷത്തിലാണ് അഖിൽ. ഏറെ നാളത്തെ സ്വപ്ന സാഫല്യമാണ് അഖിലിന് ഈ വിഷുക്കാലം. വിഷു, പിറന്നാൾ എന്നതിൽക്കവിഞ്ഞ് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ദിവസത്തിന്
advertisement
2/7
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞത് കഴിഞ്ഞ ദിവസമാണ്. പുതിയ വീട്ടിൽ അതിഥികളായി കൂട്ടുകാരായ സുചിത്ര, റിയാസ്, സൂരജ് തേലക്കാട് എന്നിവരുമെത്തി. മിനി സ്ക്രീൻ താരമായ സുചിത്രയെ കണ്ട ആവേശത്തിലായി അഖിലിന്റെ നാട്ടുകാരും ബന്ധുക്കളും. പലരും പരിചയപ്പെടാൻ അടുത്തുകൂടി (ചിത്രം: ബ്ലാക്ക് പെപ്പർ മീഡിയ) -തുടർന്ന് വായിക്കുക-
advertisement
3/7
മുൻപ് താമസിച്ച വീടിന് കുറച്ചു കിലോമീറ്റററുകൾ മാറിയാണ് അഖിൽ പുതിയ വീട് സ്വന്തമാക്കിയത്. പണിപൂർത്തിയായി വരുന്ന വേളയിലാണ് അഖിൽ വീടിന്റെ ഉടമയായത്
advertisement
4/7
'അഖിലകം' എന്നാണ് വീടിന് നൽകിയ പേര്. വർഷങ്ങൾക്ക് മുൻപ് താനൊരു വീട് വേണമെന്ന് ആഗ്രഹിച്ച വേളയിൽ സുഹൃത്ത് ഒരു 3D പ്ലാനും പേരും ചേർത്തു നൽകിയിരുന്നു എന്ന് അഖിൽ. എന്നാൽ വീട് വന്നപ്പോൾ ഒരു ദുഃഖവും ആ വീട്ടുപേരിനു പിന്നിൽ ഒളിഞ്ഞു
advertisement
5/7
'അഖിലകം' നിർദ്ദേശിച്ച കൂട്ടുകാരൻ മരണമടഞ്ഞു. അപകട മരണമായിരുന്നു അത്. വീടിന്റെ പ്ലാൻ മാറിയെങ്കിലും, കൂട്ടുകാരന്റെ ഓർമയെ അഖിൽ പേരിനെ ഒപ്പം കൂട്ടി
advertisement
6/7
വീടായി, കാർ ആയി ഇനിയെന്ത് എന്ന ചോദ്യത്തിന്, നിങ്ങൾ പ്രതീക്ഷിക്കുന്ന കാര്യം ഉടനെയൊന്നുമുണ്ടാവില്ല എന്ന് അഖിൽ വ്യക്തമാക്കിക്കഴിഞ്ഞു. സോഷ്യൽ മീഡിയയുടെ ഗോസിപ് സ്‌പെയ്‌സുകളിൽ അഖിലിന്റെയും സുഹൃത്ത് സുചിത്രയുടെയും പേരുകൾ പലപ്പോഴും ചർച്ചചെയ്യപ്പെട്ടിരുന്നു
advertisement
7/7
കുട്ടി അഖിൽ, സുചിത്ര, സൂരജ് തേലക്കാട് എന്നിവർ ചേർന്നുള്ള വിഷു സ്‌പെഷൽ ഫോട്ടോഷൂട്ടിൽ നിന്നും
മലയാളം വാർത്തകൾ/Photogallery/Buzz/
Kutty Akhil | വിഷുവിന് ബിഗ് ബോസ് താരം കുട്ടി അഖിലിന് പുതിയ സന്തോഷം; സുചിത്രയെ കണ്ട ആവേശത്തിൽ നാട്ടുകാരും ബന്ധുക്കളും