മസാല ദോശയും ബട്ടർ നാനുമല്ല; ലോക്ക്ഡൗണിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡര്‍ ചെയ്ത ഭക്ഷണം ബിരിയാണി
- Published by:Asha Sulfiker
- news18-malayalam
Last Updated:
മധുര പലഹാരങ്ങളിൽ ഏറ്റവും കൂടുതൽ തവണ ആളുകൾ ഓർഡർ ചെയ്തത് ചോക്കോ ലാവ കേക്ക് ആണ്. 1,29,000ത്തിലധികം തവണയാണ് ഇത് ഓർഡർ ചെയ്യപ്പെട്ടത്.
advertisement
1/9

കോവിഡും അതിന്‍റെ പശ്ചാത്തലത്തിലുമുള്ള ലോക്ക് ഡൗണും നിയന്ത്രണങ്ങളുമെല്ലാം ആളുകളുടെ ജീവിത സാഹചര്യങ്ങൾ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്.
advertisement
2/9
വർക്ക് ഫ്രം ഹോം അടക്കമുള്ള സംവിധാനങ്ങൾ വന്നതിനാൽ കൂടുതൽ സമയം വീടുകളിൽ തന്നെയാണ് ആളുകൾ ചിലവഴിക്കുന്നതും.
advertisement
3/9
നിയന്ത്രണങ്ങളുടെ ഈ കാലത്ത് ഓൺലൈൻ ഫുഡ് ഡെലിവറിക്കും ആവശ്യക്കാരേറിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഇന്ത്യക്കാർ ഓൺലൈൻ വഴി ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ഏതെന്ന് അറിയണ്ടേ.. ?
advertisement
4/9
മസാല ദോശയോ ബട്ടർ നാനോ ഒക്കെയാകും എന്ന് കരുതിയെങ്കിൽ തെറ്റി. അത് സാക്ഷാൽ ബിരിയാണിയാണ്.
advertisement
5/9
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ "StatEATistics report: The Quarantine Edition"പ്രകാരം 5.5ലക്ഷം തവണയാണ് ആളുകൾ തങ്ങളുടെ പ്രിയപ്പെട്ട റെസ്റ്റോറന്‍റുകളിൽ നിന്നും ബിരിയാണി ഓർഡര്‍ ചെയ്തത്.
advertisement
6/9
തൊട്ടു പിന്നാലെയുള്ളത് 3,35,185 തവണ ഓർഡർ ചെയ്യപ്പെട്ട മസാല ദോശ, 3,31,423 ഓർഡർ ചെയ്യപ്പെട്ട ബട്ടർ നാൻ എന്നിവയാണ്.
advertisement
7/9
മധുര പലഹാരങ്ങളിൽ ഏറ്റവും കൂടുതൽ തവണ ആളുകൾ ഓർഡർ ചെയ്തത് ചോക്കോ ലാവ കേക്ക് ആണ്. 1,29,000ത്തിലധികം തവണയാണ് ഇത് ഓർഡർ ചെയ്യപ്പെട്ടത്. ഇത് കഴിഞ്ഞാൽ പിന്നെ ഗുലാബ് ജാമുൻ, ബട്ടർസ്കോച്ച് മൂസ് കേക്ക് എന്നിവയായിരുന്നു ഇന്ത്യക്കാരുടെ പ്രിയ മധുര താത്പ്പര്യങ്ങൾ.
advertisement
8/9
ഈ ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷണവും ഗ്രോസറിയുമൊക്കെയായി നാൽപ്പത് മില്യൺ ഓർഡറുകളാണ് രാജ്യത്ത് സ്വിഗ്ഗി വഴി ഡെലിവറി ചെയ്തതെന്നാണ് റിപ്പോർട്ട്.
advertisement
9/9
പുറമെ 73000 ബോട്ടിൽ സാനിറ്റൈസർ, 47000 ഫേസ് മാസ്ക് എന്നിവയും അത്യാവശ്യ വസ്തു വകകളുടെ കൂട്ടത്തിൽ ഡെലിവറി ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
മസാല ദോശയും ബട്ടർ നാനുമല്ല; ലോക്ക്ഡൗണിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡര്‍ ചെയ്ത ഭക്ഷണം ബിരിയാണി