മകൾക്ക് ടെലികോം കമ്പനിയുടെ പേരിട്ട് ദമ്പതികൾ; 18 വയസുവരെ ഇന്റർനെറ്റ് സൗജന്യമാക്കി കമ്പനി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
'ട്വിഫിയ' എന്ന പേരാണ് സ്വിസ് ദമ്പതികൾ തങ്ങളുടെ മകൾക്ക് നൽകിയിരിക്കുന്നത്.
advertisement
1/5

ടെലികോം കമ്പനിയുടെ പേര് മകൾക്കിട്ട ദമ്പതികൾ. കുട്ടിക്ക് 18 വയസ് പൂർത്തിയാകുന്നതു വരെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 'ട്വിഫിയ' എന്നായിരുന്നു സ്വിസ് ദമ്പതികൾ തങ്ങളുടെ മകൾക്ക് നൽകിയ പേര്.
advertisement
2/5
നവജാത ശിശുക്കൾക്ക് തങ്ങളുടെ കമ്പനിയുടെ പേര് ഇട്ടാൽ 18 വർഷത്തേക്ക് സൗജന്യമായി ഇന്ററ്‍നെറ്റ് സേവനം സമ്മാനമായി നൽകുമെന്ന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ 'ട്വിഫി' പരസ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ദമ്പതികൾ തങ്ങളുടെ കുഞ്ഞിന് ടെലികോം കമ്പനിയുടെ പേര് നൽകിയത്.
advertisement
3/5
നവജാതശിശു ആൺകുട്ടിയാണെങ്കിൽ ട്വിഫിയസ് എന്നും പെൺകുട്ടിയാണെങ്കിൽ ട്വിഫിയ എന്നും പേരിട്ടാൽ ആ കുടുംബത്തിന് സൗജന്യ സേവനംലഭ്യമാക്കുമെന്ന് സ്വിസ് ഇന്റർനെറ്റ് ദാതാക്കൾ വ്യക്തമാക്കിയിരുന്നു.
advertisement
4/5
കുട്ടിക്ക് 18 വയസാകുന്നതുവരെയാണ് സൗജന്യ സേവനം. ഈ ആനുകൂല്യം ലഭിക്കുന്നതിന് ജനന സർട്ടിഫിക്കറ്റിന്റെ പകർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ് ലോഡ് ചെയ്താൽ മതി.
advertisement
5/5
കുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ മാതാപിതാക്കൾ തയാറായിട്ടില്ലെന്ന് സ്വിസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ പേര് വിറ്റെന്ന ആരോപണം വല്ലാതെ വേദനിപ്പിച്ചെന്ന് പിതാവ് പറഞ്ഞതായി സ്വിസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇന്റർനെറ്റ് ബില്ലിലൂടെ ലാഭിക്കുന്ന പണം മകളുടെ പേരിൽ ബാങ്കിലിടുമെന്നും പിതാവ് വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
മകൾക്ക് ടെലികോം കമ്പനിയുടെ പേരിട്ട് ദമ്പതികൾ; 18 വയസുവരെ ഇന്റർനെറ്റ് സൗജന്യമാക്കി കമ്പനി