TRENDING:

രാഷ്ട്രീയമായി എതിർക്കുന്നവർ പോലും രഹസ്യമായി ഗോമൂത്രം കുടിക്കുന്നു: ബിജെപി എം.പി ദിലീപ് ഘോഷ്

Last Updated:
Covid 19 | ഇന്ത്യയിൽ ഗോമൂത്രം കുടിക്കുന്നത് ഒരു പുതിയ കാര്യമല്ല. ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നവർ പോലും രഹസ്യമായി ഗോമൂത്രം കുടിക്കാറുണ്ട്. രാജ്യത്ത് മിക്കവരും ഇങ്ങനെ ചെയ്യാറുണ്ടെന്നും ദിലീപ് ഘോഷ്
advertisement
1/7
രാഷ്ട്രീയമായി എതിർക്കുന്നവർ പോലും രഹസ്യമായി ഗോമൂത്രം കുടിക്കുന്നു: ബിജെപി എം.പി
കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിച്ചാൽ മതിയോ? കഴിഞ്ഞ ആഴ്ച ഗോമൂത്രം കുടിക്കുന്നതിനെ പ്രോൽസാഹിപ്പിച്ചുകൊണ്ട് ഹിന്ദുമഹാസഭ ഒരു പരിപാടി നടത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, ഒരാളെ ഗോമൂത്രം കുടിപ്പിക്കാൻ നിർബന്ധിച്ചുവെന്ന ആരോപണം നേരിടുന്ന ബിജെപി എം.പി ദിലീപ് ഘോഷ് തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തി.
advertisement
2/7
ഇന്ത്യയിൽ ഗോമൂത്രം കുടിക്കുന്നത് ഒരു പുതിയ കാര്യമല്ല. ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നവർ പോലും രഹസ്യമായി ഗോമൂത്രം കുടിക്കാറുണ്ട്. രാജ്യത്ത് മിക്കവരും ഇങ്ങനെ ചെയ്യാറുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു.
advertisement
3/7
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കൊൽക്കത്തയിലും ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചു. കൊൽക്കത്തയിലെ ജോരാസാങ്കോ മേഖലയിൽ കഴിഞ്ഞ ദിവസമാണ് പരിപാടി സംഘടിപ്പിച്ചത്. പാർട്ടിക്ക് എത്തിയവർ ഓരോ കപ്പ് ഗോമൂത്രം വീതം കുടിച്ചു.
advertisement
4/7
ഗോമൂത്രം കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വൈറസുകളെ നശിപ്പിക്കുകയും ചെയ്യുമെന്ന് സംഘാടകർ അവകാശപ്പെട്ടു.
advertisement
5/7
അതേസമയം കൊൽക്കത്ത ഹൂഗ്ലി അരാംബാഗ് പ്രദേശത്ത് കൊറോണയ്ക്ക് ചികിത്സയെന്ന പേരിൽ ഗോമൂത്രവും ചാണകപ്പൊടിയും വിൽപ്പന നടത്തി. ഈ സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
advertisement
6/7
കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കുന്ന പാർട്ടി ഹിന്ദുമഹാസഭ സംഘടിപ്പിച്ചത് വലിയ വാർത്തയായിരുന്നു.
advertisement
7/7
ന്യൂഡൽഹിയിലെ ഹിന്ദുമഹാസഭ ആസ്ഥാനത്ത് നടത്തിയ പാർട്ടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
രാഷ്ട്രീയമായി എതിർക്കുന്നവർ പോലും രഹസ്യമായി ഗോമൂത്രം കുടിക്കുന്നു: ബിജെപി എം.പി ദിലീപ് ഘോഷ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories