TRENDING:

Dhyan Sreenivasan | അച്ഛൻ എന്തിന് അങ്ങനെ പറഞ്ഞു? എന്റെ ഒരു ദിവസമാണ് നാശമായത്: ധ്യാൻ ശ്രീനിവാസൻ

Last Updated:
ശ്രീനിവാസൻ മോഹൻലാലിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം
advertisement
1/6
Dhyan Sreenivasan | അച്ഛൻ എന്തിന് അങ്ങനെ പറഞ്ഞു? എന്റെ ഒരു ദിവസമാണ് നാശമായത്: ധ്യാൻ ശ്രീനിവാസൻ
മോഹൻലാലിനെക്കുറിച്ച് (Mohanlal) ശ്രീനിവാസൻ (Sreenivasan) നടത്തിയ പരാമർശങ്ങൾ ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. മഴവിൽ മനോരമയുടെ വേദിയിൽ വച്ച് മോഹൻലാൽ ശ്രീനിവാസനെ ചുംബിച്ചിരുന്നു. ഇത് ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ ശ്രീനിവാസൻ മോഹൻലാലിനെക്കുറിച്ച് ചില വിവാദ പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇതേക്കുറിച്ച് ശ്രീനിവാസന്റെ ഇളയമകൻ കൂടിയായ നടൻ ധ്യാൻ ശ്രീനിവാസൻ നടത്തിയ പ്രതികരണം ശ്രദ്ധനേടുകയാണ്
advertisement
2/6
ഹിപ്പോക്രറ്റ് എന്ന് മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞിരുന്നു. ചുംബിച്ച വിഷയത്തിൽ, എന്തുകൊണ്ടാണ് മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് എന്നുമായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. ഇതേക്കുറിച്ചാണ് ധ്യാൻ പ്രതികരിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/6
'ലാൽ സാറിനെപ്പറ്റി 'ഹിപ്പോക്രറ്റ്' എന്ന് കേൾക്കുന്ന എനിക്കാണ് വിഷമം. എന്റെ ഒരു ദിവസമാണ് നാശമായത്. എന്തിനിങ്ങനെ പറഞ്ഞു? ഇപ്പൊ അങ്ങനെ പറയേണ്ട കാര്യമെന്താണ്? ഞാൻ വളരെ ഇഷ്‌ടപ്പെടുന്ന ആൾക്കാരിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് പറഞ്ഞപ്പോൾ വിഷമമുണ്ടായി...
advertisement
4/6
മഴവിൽ മനോരമ വേദിയിലെ ഫോട്ടോ ഞാൻ എന്റെ ഫേസ്ബുക്ക് തുറന്ന് പോസ്റ്റ് ചെയ്തതാണ്. അന്നത് കണ്ടപ്പോൾ അത്രയ്ക്ക് സന്തോഷമായിരുന്നു. ഹിപ്പോക്രസി എന്നാൽ മലയാളത്തിൽ കാപട്യം. ഈ ലോകത്തിൽ എല്ലാർക്കും കാപട്യമില്ലേ?...
advertisement
5/6
വ്യക്തിപരമായി ലാൽ സാർ അച്ഛനോട് പറഞ്ഞ കാര്യം വർഷങ്ങൾക്കിപ്പുറം വന്ന് പറയുമ്പോൾ, ഇത് കേൾക്കുന്ന ലാൽ സാറിനെക്കാളും വിഷമം മലയാളികൾക്കാണ്. അത് പറയേണ്ട യാതൊരു ആവശ്യവുമില്ല എന്ന് എനിക്ക് കേട്ടപ്പോൾ തോന്നി...
advertisement
6/6
എന്റെ ദിവസം അച്ഛൻ കാരണമാണ് പോയത്. അവർ ഒരുമിച്ചൊരു സിനിമ ഇനിയും വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' ധ്യാൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Dhyan Sreenivasan | അച്ഛൻ എന്തിന് അങ്ങനെ പറഞ്ഞു? എന്റെ ഒരു ദിവസമാണ് നാശമായത്: ധ്യാൻ ശ്രീനിവാസൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories