TRENDING:

Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?

Last Updated:
വാർത്താ ഏജൻസിയായ IANS ആണ് ഇത്തരമൊരു വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. കാൺപൂരിലെ ബെക്കോംഗഞ്ച് പ്രദേശത്ത് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ആടിനെതിരെ പൊലീസ് അറസ്റ്റ് ചെയ്തെന്നായിരുന്നു വാർത്ത.
advertisement
1/5
Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിർബന്ധമാക്കിയിരുന്നു. ഇതു ലംഘിക്കുന്നവരിൽ നിന്നും പൊലീസ് പിഴ ഈടാക്കുകയോ മറ്റു നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യും. എന്നാൽ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ കാൺപൂരിൽ ഒരു ആടിനെ പൊലീസ് അറസ്റ്റ് ചെയ്തെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു.
advertisement
2/5
വാർത്താ ഏജൻസിയായ IANS ആണ് ഇത്തരമൊരു വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. കാൺപൂരിലെ ബെക്കോംഗഞ്ച് പ്രദേശത്ത് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ആടിനെ പൊലീസ് അറസ്റ്റ് ചെയ്തെന്നായിരുന്നു വാർത്ത. ആടിനെ സ്റ്റേഷനിലെത്തിച്ച പൊലീസുകാർ ഉടമയെ വിളിച്ചു വരുത്തി ഇനി ഇത്തരം നടപടി ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെ വിട്ടയച്ചെന്നും വാർത്തയിൽ പറഞ്ഞിരുന്നു.
advertisement
3/5
നിമിഷങ്ങൾക്കുള്ളിൽ ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായി. കേട്ടുകേൾവിയില്ലാത്ത സംഭവമായതിനാൽ പലരും വാർത്ത പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ വാർത്ത തെറ്റായിരുന്നെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
advertisement
4/5
ആടിനെ പൊലീസുകാർ കസ്റ്റഡിയിലെടുത്തെന്ന വാർത്ത സത്യമാണ്. എന്നാൽ വാർത്തിയിൽ പറയുന്നതു പോലെ മാസ്ക് ധരിക്കാത്തതിനല്ലെന്നു മാത്രം. കുറേക്കാലമായി ഒരു ആട് ജനവാസമേഖലയിൽ അലഞ്ഞു നടക്കുന്നത് സംബന്ധിച്ച് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു പൊലീസ് നടപടി.
advertisement
5/5
പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ആടിനെ പൊലീസുകാർ സ്റ്റേഷനിലെത്തിച്ചു. ഇതിനു പിന്നാലെ ഉടമയെ വിളിച്ചു വരുത്തി വിട്ടു നൽകുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Buzz/
Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories