TRENDING:

ഉദയ്നിധി സ്റ്റാലിന്‍ നടി നിവേദ പെതുരാജിന് ദുബായില്‍ 50 കോടി രൂപയുടെ ആഡംബര വീട് സമ്മാനിച്ചോ? പ്രതികരിച്ച് നടി

Last Updated:
തമിഴ്നാട് കായികവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെന്നൈയില്‍ നടക്കുന്ന ഫോർമുല 4 നൈറ്റ് സ്ട്രീറ്റ് റേസിന് പിന്നില്‍ സര്‍ട്ടിഫൈഡ് കാര്‍ റേസര്‍ കൂടിയായ നിവേദ ആണെന്ന് യൂട്യൂബര്‍ സാവുക് ശങ്കര്‍  ആരോപണവുമായെത്തിയിരുന്നു
advertisement
1/11
ഉദയ്നിധി സ്റ്റാലിന്‍ നടി നിവേദ പെതുരാജിന് ദുബായില്‍ 50 കോടി രൂപയുടെ ആഡംബര വീട് സമ്മാനിച്ചോ? പ്രതികരിച്ച് നടി
തമിഴ്‌നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനുമായ ഉദയനിധി സ്റ്റാലിൻ ദുബായില്‍ 50 കോടി മൂല്യമുള്ള ആഡംബര വസതി നടി നിവേദ പെതുരാജിന് സമ്മാനമായി നല്‍കി എന്ന ആരോപണം തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചയായിരുന്നു.
advertisement
2/11
തമിഴ്നാട് കായികവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെന്നൈയില്‍ നടക്കുന്ന ഫോർമുല 4 നൈറ്റ് സ്ട്രീറ്റ് റേസിന് പിന്നില്‍ സര്‍ട്ടിഫൈഡ് കാര്‍ റേസര്‍ കൂടിയായ നിവേദ ആണെന്ന് യൂട്യൂബര്‍ സാവുക് ശങ്കര്‍  ആരോപണവുമായെത്തിയിരുന്നു. റേസ് നടത്താന്‍  സഹായിച്ചതിന് പകരമായി നടിക്ക് ദുബായില്‍ 50 കോടിയുടെ ആഡംബര വസതി ഉദയ്നിധി സമ്മാനമായി നല്‍കിയെന്നും ഇയാള്‍ ആരോപിച്ചിരുന്നു. 
advertisement
3/11
നിവേദ പെതുരാജിനെ കൂടി ടാഗ് ചെയ്തുകൊണ്ട് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി നടി നിവേദ തന്നെ രംഗത്തുവന്നിരിക്കുകയാണ്.
advertisement
4/11
ഉദയനിധി വീട് സമ്മാനമായി നല്‍കിയെന്ന യൂട്യൂബറുടെ ആരോപണം താരം പൂര്‍ണമായും തള്ളി. ഒരു കുടുംബത്തിൻ്റെ പ്രശസ്തി നശിപ്പിക്കുന്നതിന് മുമ്പ് വിവരങ്ങൾ പരിശോധിക്കണമെന്നും അവർ എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. 
advertisement
5/11
ഈയിടെയായി എനിക്ക് വേണ്ടി വൻതോതിൽ പണം ചിലവഴിക്കുന്നുവെന്ന തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഒരു പെൺകുട്ടിയുടെ ജീവിതം  നശിപ്പിക്കുന്നതിന് മുമ്പ്, ഇതിനെക്കുറിച്ച് സംസാരിക്കുന്ന ആളുകൾക്ക് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാൻ കുറച്ച് മനുഷ്യത്വം കാട്ടുമെന്ന് കരുതി ഞാൻ മിണ്ടാതിരുന്നു.
advertisement
6/11
കുറച്ചു ദിവസങ്ങളായി ഞാനും കുടുംബവും കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ. ഞാൻ വളരെ മാന്യമായ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. 16 വയസ്സ് മുതൽ ഞാൻ സാമ്പത്തികമായി സ്വതന്ത്രയും സ്ഥിരതയുള്ള ആളുമാണ്. എൻ്റെ കുടുംബം ഇപ്പോഴും ദുബായിലാണ് താമസിക്കുന്നത്. ഞങ്ങൾ 20 വർഷത്തിലേറെയായി ദുബായിൽ ഉണ്ട്.
advertisement
7/11
സിനിമാ മേഖലയിൽ പോലും, ഞാൻ ഒരിക്കലും ഒരു നിർമ്മാതാവിനോടും സംവിധായകനോടും നായകനോടും എന്നെ കാസ്റ്റ് ചെയ്യാനോ സിനിമ അവസരങ്ങൾ തരാനോ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ 20 ലധികം സിനിമകൾ ചെയ്തിട്ടുണ്ട്, അതെല്ലാം എന്നെ തേടി വന്നതാണ്. ഒരിക്കലും ജോലിക്കും പണത്തിനും വേണ്ടി ഞാൻ അത്യാഗ്രഹിക്കില്ല. എന്നെക്കുറിച്ച് ഇതുവരെ പറഞ്ഞ ഒരു വിവരവും ശരിയല്ലെന്ന് എനിക്ക് ഉറപ്പിക്കാം.
advertisement
8/11
2002 മുതൽ ഞങ്ങൾ ദുബായിൽ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. കൂടാതെ, 2013 മുതൽ റേസിംഗ് എൻ്റെ അഭിനിവേശമാണ്. സത്യത്തിൽ എനിക്ക് ചെന്നൈയിൽ നടത്തുന്ന റേസുകളെ കുറിച്ച് അറിയില്ലായിരുന്നു. നിങ്ങൾ കാണുന്നതുപോലെ ഞാൻ  വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്.
advertisement
9/11
ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടതിന് ശേഷം ഞാൻ മാനസികമായും വൈകാരികമായും ഒരു നല്ല സ്ഥാനത്താണ് ഇപ്പോള്‍.  നിങ്ങളുടെ കുടുംബത്തിലെ മറ്റേതൊരു സ്ത്രീയും ആഗ്രഹിക്കുന്നതുപോലെ മാന്യവും സമാധാനപരവുമായ ജീവിതം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.
advertisement
10/11
ഞാൻ ഇത് നിയമപരമായി എടുക്കുന്നില്ല, കാരണം പത്രപ്രവർത്തനത്തിൽ കുറച്ച് മനുഷ്യത്വം അവശേഷിക്കുന്നുണ്ടെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, അവർ എന്നെ ഇങ്ങനെ അപകീർത്തിപ്പെടുത്തുന്നത് തുടരില്ല. ഒരു കുടുംബത്തിൻ്റെ പ്രശസ്തി നശിപ്പിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാനും ഞങ്ങളുടെ കുടുംബത്തെ കൂടുതൽ ആഘാതങ്ങളിൽ അകപ്പെടുത്താതിരിക്കാനും ഞാൻ പത്രപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. എനിക്ക് വേണ്ടി ശബ്ദമുയർത്തിയ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. സത്യം പുറത്ത് വരട്ടെ.
advertisement
11/11
തമിഴിലും തെലുങ്കിലും നിരവധി സിനിമകളില്‍ അഭിനയിച്ച താരം ടിക് ടിക് ടക്, സംഗതമിഴന്‍, ആലാ വൈകുണ്ഠപുരമുലു തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധേയായത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഉദയ്നിധി സ്റ്റാലിന്‍ നടി നിവേദ പെതുരാജിന് ദുബായില്‍ 50 കോടി രൂപയുടെ ആഡംബര വീട് സമ്മാനിച്ചോ? പ്രതികരിച്ച് നടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories