TRENDING:

Dileep | ചിത്രയ്ക്ക് നല്ല പ്രതിഫലം കിട്ടേണ്ട കാര്യമാ; ദിലീപിന്റെ മകൾ മാമാട്ടി ഫ്രീയായിട്ട് നേടിയെടുത്തു

Last Updated:
പൊതുവേ നല്ല വൈബ് ഉള്ള കൂട്ടത്തിലാണ് നടൻ ദിലീപിന്റെയും കാവ്യാ മാധവന്റെയും കുഞ്ഞുമകൾ മഹാലക്ഷ്മി
advertisement
1/6
Dileep | ചിത്രയ്ക്ക് നല്ല പ്രതിഫലം കിട്ടേണ്ട കാര്യമാ; ദിലീപിന്റെ മകൾ മാമാട്ടി ഫ്രീയായിട്ട് നേടിയെടുത്തു
പൊതുവേ നല്ല വൈബ് ഉള്ള കൂട്ടത്തിലാണ് നടൻ ദിലീപിന്റെയും (Dileep) കാവ്യാ മാധവന്റെയും (Kavya Madhavan) കുഞ്ഞുമകൾ മഹാലക്ഷ്മി (Mahalakshmi Dileep). ചേച്ചിയുമായി തട്ടിച്ചു നോക്കിയാൽ, അത്രകണ്ട് ശാന്തശീലയായി ഇരിക്കാനൊന്നും മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മി ഗോപാലകൃഷ്ണന് സാധ്യമല്ല. ഈ മാമാട്ടി എന്ന പേര് പോലും, നീളമുള്ള തന്റെ പേരിനെ ചുരുക്കി സ്വയം വിളിച്ചത് വഴി മാമാട്ടി നേടിയെടുത്തതാണ്. ചെന്നൈ നഗരത്തിലെ സ്‌കൂളിൽ ഇപ്പോൾ മഹാലക്ഷ്മി ഒന്നാം ക്‌ളാസിൽ പഠിക്കുന്നു. ഈ വിഷുവിനു ദിലീപ് പങ്കെടുത്ത പരിപാടിയിൽ മഹാലക്ഷ്മിയുടെ രസകരമായ ഒരു വിശേഷം പങ്കിടുകയുണ്ടായി. ഗായിക കെ.എസ്. ചിത്രയും ഇവിടെ ഉണ്ടായിരുന്നു
advertisement
2/6
മീനാക്ഷി കുഞ്ഞുനാളിൽ പൊതുവേദിയിൽ വളരെ വിരളമായേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. എന്നാൽ, മഹാലക്ഷ്മിക്ക് അച്ഛനും അമ്മയും മോഡലിംഗ് അവസരം വരെ ഒരുക്കി നൽകി. അമ്മ കാവ്യാ മാധവന്റെ വസ്ത്രാബ്രാൻഡ് ആയ ലക്ഷ്യയിൽ മഹാലക്ഷ്മി ചേച്ചി മീനാക്ഷിയുടെ ഒപ്പം കുട്ടി മോഡലായി എത്തിയിരുന്നു. പട്ടുപാവാടയും ബ്ലൗസും ഇട്ടുവന്ന മഹാലക്ഷ്മിയും സാരി ചുറ്റിയ ചേച്ചി മീനാക്ഷിയും കൂടിയുള്ള ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായി മാറാൻ അധികം താമസമുണ്ടായില്ല (തുടർന്ന് വായിക്കുക)
advertisement
3/6
കെ.എസ്. ചിത്രയുടെ കൂടെ പങ്കെടുത്ത പരിപാടിയിൽ ദിലീപ് പങ്കിട്ടത് മഹാലക്ഷ്മിക്ക് ഒരു വയസ് പ്രായമുള്ളപ്പോൾ നടന്ന വളരെ രസകരമായ സംഭവമാണ്. ഫോൺ കയ്യിൽ കിട്ടിയാൽ, സ്വയംപ്രഖ്യാപിത വ്ലോഗർ ആവുന്ന മഹാലക്ഷ്മി, സംസാരിക്കാൻ ആരംഭിച്ച സമയം മുതലേ പാട്ടുപാടാനും തുടങ്ങിയിരുന്നു. കേൾക്കുന്ന പാട്ടുകളുടെ കൂട്ടത്തിൽ, ഒരു താരാട്ട് പാട്ട് മഹാലക്ഷ്മി പാടുമായിരുന്നു. ഒരുദിവസം രാത്രി മഹാലക്ഷ്മി പാടിയ ആ പാട്ട് ദിലീപ് ഫോണിൽ റെക്കോർഡ് ചെയ്തു. ചിത്രയ്ക്ക് അയച്ചു കൊടുത്തു
advertisement
4/6
ഒരു വയസു മാത്രം കഴിഞ്ഞ മഹാലക്ഷ്മി പാടി, ദിലീപ് റെക്കോർഡ് ചെയ്ത ആ ഗാനം ഇന്നും അദ്ദേഹത്തിന്റെ ഫോണിൽ കിടപ്പുണ്ട്. അതുപോലെ തന്നെ ചിത്ര നൽകിയ പ്രതികരണവും. 'പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂം പൈതലേ...' എന്ന പാട്ടായിരുന്നു ദിലീപിന്റെ മകൾ പാടിയത്. ആ സന്ദേശം കിട്ടിയതും, ചിത്രയുടെ പ്രതികരണമാണ് ദിലീപിനെയും കാവ്യാ മാധവനെയും അമ്പരപ്പിച്ചത്. ചിത്ര ആ ഗാനം മുഴുവനായി പാടി ദിലീപിന് അപ്പോൾ തന്നെ തിരികെ അയച്ചു കൊടുത്തു. ആ ഗാന സന്ദേശവും ദിലീപ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു
advertisement
5/6
മികച്ച പ്രതിഫലം പറ്റി ചിത്ര പാടാറുള്ള ഗാനമാണ് കുഞ്ഞ് മഹാലക്ഷ്മിക്ക് ഫ്രീയായി കിട്ടിയത് എന്ന് കൂടി ദിലീപ് ഒരു കമന്റ് പാസാക്കി. മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ ആലപിച്ച ചിത്രയുടെ ശബ്ദത്തിൽ പ്രശസ്തമായ ചില താരാട്ട് പാട്ടുകളുമുണ്ട്. ഉണ്ണീ വാവാവോ..., താമരക്കണ്ണൻ ഉറങ്ങേണം... തുടങ്ങിയ ഗാനങ്ങൾ ചിത്രയുടെ ശബ്ദത്തിൽ മലയാളി ശ്രോതാക്കൾ കേട്ട് കഴിഞ്ഞു. നിലവിൽ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ സ്ഥിരം ജഡ്ജ് ആണ് കെ.എസ്. ചിത്ര
advertisement
6/6
ദിലീപ് അടുത്തതായി രണ്ടു സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ്. പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രമാകും ആദ്യം റിലീസ് ചെയ്യുക. അതിനു ശേഷം ഭ.ഭ.ബ. എന്ന സിനിമ വരും. സ്ഥിരം ദിലീപ് ചേരുവകള്‍ ചേർന്ന ഒരു കുടുംബ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി എന്നാണ് സൂചന. ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിലാണ് നിർമാണം
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep | ചിത്രയ്ക്ക് നല്ല പ്രതിഫലം കിട്ടേണ്ട കാര്യമാ; ദിലീപിന്റെ മകൾ മാമാട്ടി ഫ്രീയായിട്ട് നേടിയെടുത്തു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories