TRENDING:

Diya Krishna | അശ്വിൻ ഗണേഷിന് ദിയയുടെ കുടുംബത്തിലും അംഗീകാരം; ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് രണ്ടുപേർ

Last Updated:
ദിയ കൃഷ്ണയുടെ കുടുംബത്തിൽ നിന്നും അശ്വിൻ ഗണേഷിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് രണ്ടുപേർ
advertisement
1/8
Diya Krishna | അശ്വിൻ ഗണേഷിന് ദിയയുടെ കുടുംബത്തിലും അംഗീകാരം; ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് രണ്ടുപേർ
ദിയ കൃഷ്ണയോട് (Diya Krishna) അശ്വിൻ ഗണേഷ് (Aswin Ganesh) പ്രണയം തുറന്നു പറഞ്ഞ നിമിഷം സോഷ്യൽ മീഡിയയിൽ ആഘോഷമായി മാറിയിരുന്നു. അന്നുതൊട്ടിന്നുവരെ അവർ ഒന്നിച്ചുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും മറ്റും ആരാധകർ ഏറ്റെടുക്കുന്ന കാഴ്ചയും കണ്ടുകഴിഞ്ഞു. അതേസമയം, തങ്ങളുടെ സ്വകാര്യജീവിതം എത്ര മനോഹരമാക്കാമോ, അത്രയും നിറച്ചാർത്തുകളോടെ കൊണ്ടാടുകയാണ് ദിയയും അശ്വിനും
advertisement
2/8
ഏറെക്കാലം അശ്വിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പ്രൈവറ്റ് ആയിരുന്നു. ചിത്രങ്ങളോ മറ്റുവിശേഷങ്ങളോ ആർക്കും കാണാൻ കഴിഞ്ഞിരുന്നില്ല. ഫോളോ ചെയ്യുന്നവരിൽ കൂടുതൽപേർക്കും അറിയാവുന്ന ആൾക്കാരിൽ ദിയ മാത്രം. അശ്വിനെ ദിയയുടെ കുടുംബം അംഗീകരിച്ചില്ലേ എന്ന ചോദ്യം കമന്റ് രൂപത്തിലും മറ്റും ഉയരാൻ ആരംഭിച്ചു (തുടർന്ന് വായിക്കുക)
advertisement
3/8
ഇത്രയും നാളിനിടെ ദിയയുടെ കുടുംബത്തിൽ അശ്വിനെ കണ്ടത് ഒരു തവണയാണ്. വീട്ടിൽ വന്ന അശ്വിനെ ദിയയുടെ അപ്പച്ചി ഭക്ഷണം വിളമ്പി സ്വീകരിച്ചിരുന്നു. എന്നാലിതിൽ അച്ഛനമ്മമാരോ സഹോദരിമാരോ ആരും വന്നതായി കണ്ടില്ല
advertisement
4/8
അശ്വിന്റെ വീട്ടിൽ ദിയയും അതിഥിയായി. മകന്റെ പ്രിയതമയെ അശ്വിന്റെ അമ്മ സ്നേഹത്തോടെ സോഡ കുടിക്കാൻ ക്ഷണിക്കുകയായിരുന്നു. വീട്ടിൽ സ്‌ക്വാഷും പലഹാരങ്ങളും നിർമിച്ചു നൽകുന്ന ജോലിയാണ് അശ്വിന്റെ അമ്മ മീനാക്ഷിക്ക്
advertisement
5/8
പ്രണയം ഉറപ്പിച്ചതോടെ അശ്വിൻ ഗണേഷ് ഇൻസ്റ്റഗ്രാം പ്രൊഫൈൽ തുറന്നു. പ്രൊഫൈൽ നോക്കിയാൽ കൂടുതലും കാണുക ദിയക്കൊപ്പമുള്ള ചിത്രങ്ങൾ. പ്രൊപ്പോസ് ചെയ്യുന്നതിനും വളരെ മുൻപേ ജീവിതയാത്രയിൽ ഒന്നിച്ചായിരുന്നു ഇവർ എന്ന് ആ ചിത്രങ്ങൾ വിളിച്ചുപറയും
advertisement
6/8
126K ഫോളോവേഴ്‌സുള്ള പ്രൊഫൈലാണ് അശ്വിൻ ഗണേഷ് എന്ന ടെക്കിയുടേത്. ദിയയുടെ അമ്മ സിന്ധു കൃഷ്ണയും ഏറ്റവും ഇളയ അനുജത്തി ഹൻസിക കൃഷ്ണയും അശ്വിൻ ഗണേഷിനെ ഫോളോ ചെയ്യാൻ ആരംഭിച്ചു. സിന്ധുവിനെ അശ്വിൻ ഫോളോ ചെയ്യുന്നതായും കാണാം
advertisement
7/8
ദിയയെയും സിന്ധുവിനെയും ഹൻസികയേയും കൂടാതെ ഒരു സെലിബ്രിറ്റി കൂടി അശ്വിൻ ഗണേഷിനെ ഫോളോ ചെയ്യുന്നുണ്ട്. നടിയും ബിഗ് ബോസ് താരവുമായ വീണ നായർ ആണത്. ദിയയുടെ സ്വന്തം ആഭരണ ഷോപ്പിംഗ് പേജ് ആയ ഒ ബൈ ഓസിയും ഫോളോ ചെയ്യുന്നതായി കാണാം
advertisement
8/8
അശ്വിൻ ഗണേഷിന്റെ വീട്ടിൽ ദിയ കൃഷ്ണ അതിഥിയായി എത്തിയപ്പോൾ. സ്‌പെഷൽ സുണ്ടൽ തയാറാക്കി നൽകിയാണ് മീനാക്ഷി എന്ന അമ്മ ദിയ കൃഷ്ണയെ സ്വീകരിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna | അശ്വിൻ ഗണേഷിന് ദിയയുടെ കുടുംബത്തിലും അംഗീകാരം; ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് രണ്ടുപേർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories