Diya Krishna | ലക്ഷ്യം ദിയ കൃഷ്ണ? അശ്വിൻ ഗണേഷിനോടും കുടുംബത്തോടുമുള്ള സമീപനത്തിൽ പ്രശ്നമെന്ന് പറഞ്ഞ് പോസ്റ്റുകളിൽ ആക്ഷേപം
- Published by:meera_57
- news18-malayalam
Last Updated:
ദിയയുടെ യൂട്യൂബ് വ്‌ളോഗുകളെ പോലും പലരും വെറുതെവിടാറില്ല. അതിൽ അശ്വിൻ കൂടിയുണ്ടെങ്കിൽ, അശ്വിന് വേണ്ടവിധം പരിഗണന നൽകുന്നില്ല എന്നാകും ആക്ഷേപം
advertisement
1/6

ദിയ കൃഷ്ണയും (Diya Krishna) കുടുംബവും സോഷ്യൽ മീഡിയയ്ക്ക് ചിരപരിചിതരായി മാറിക്കഴിഞ്ഞു. കുടുംബവും ബിസിനസും ചേർന്ന തിരക്കുകൾ ഉണ്ടായിട്ടും ദിയ സമൂഹ മാധ്യമങ്ങളിൽ തന്റെ ബ്രാൻഡിനെ സജീവമാക്കി നിർത്താൻ ശ്രദ്ധിക്കാറുണ്ട്. ദിയ നടത്തിവരുന്ന 'ഒ ബൈ ഓസി' എന്ന സ്ഥാപനം പ്രീമിയം ഫാൻസി ജൂവലറി ആഭരണങ്ങളുടെ വിൽപ്പനയിൽ ശ്രദ്ധിക്കുന്നു. ഇടയ്ക്കിടെ ഇവിടെ സാരികളുടെ ശേഖരവും ദിയ കൃഷ്ണ ഉൾപ്പെടുത്താറുണ്ട്. നല്ല രീതിയിൽ ബിസിനസ് നടത്തുന്ന സംരംഭകയാണ് ദിയ. സ്വന്തം നിലയിൽ പണം സമാഹരിച്ചു കൊണ്ടാണ് ദിയ ഇങ്ങനെയൊരു ബിസിനസ് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ആരംഭിച്ചത്. ഒപ്പം സഹായത്തിനായി ഭർത്താവ് അശ്വിൻ ഗണേഷും ഉണ്ടാവാറുണ്ട്
advertisement
2/6
ഐ.ടി. മേഖലയിൽ തൊഴിലെടുക്കുന്ന യുവാവായിരിക്കെയാണ് അശ്വിൻ ഗണേഷ് ദിയയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തീർത്തും ഇടത്തരക്കാരായ തമിഴ് പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമാണ് അശ്വിൻ ഗണേഷ്. അശ്വിന്റെ പിതാവ് ഗണേഷും അമ്മ മീനാക്ഷിയും സഹോദരനും സഹോദരഭാര്യയും അവരുടെ മകളും ചേരുന്നതാണ് അശ്വിൻ ഗണേഷിന്റെ കുടുംബം. ദിയയുടെ സെലിബ്രിറ്റി കുടുംബവുമായി താരതമ്യം ചെയ്യുമ്പോൾ, അവർ ക്യാമറയുടെ മുന്നിൽപ്പോലും വരാതെ മാറിനിൽക്കുന്ന സ്വഭാവക്കാരാണ്. ദിയയെ ഇരുകയ്യും നീട്ടി സ്വീകരിച്ച കുടുംബമാണ് ഇവരുടേത് (തുടർന്ന് വായിക്കുക)
advertisement
3/6
അശ്വിൻ ഗണേഷിന്റെ മാതാപിതാക്കളിൽ അമ്മ മീനാക്ഷി വീട്ടിൽ തന്നെ പലഹാരങ്ങൾ നിർമിച്ചു നൽകുന്ന ചെറുകിട കച്ചവടം നടത്തിപ്പോരുന്നു. അശ്വിൻ, ദിയ കൃഷ്ണ പ്രണയം കൊടുമ്പിരികൊണ്ട നാളുകളിൽ, അമ്മയെ പരിചയപ്പെടുത്താൻ അശ്വിൻ ഭാവിവധുവിനെയും കൊണ്ട് പോവുകയും, ദിയയുടെ മാർക്കറ്റിംഗ് ബുദ്ധിയിൽ മീനാക്ഷി അമ്മയുടെ ഉൽപ്പന്നങ്ങൾ 'മീനമ്മാസ് കിച്ചൻ' എന്ന ബ്രാൻഡ് ആയി മാറി, ഓൺലൈനിലൂടെ നിരവധി കസ്റ്റമർമാരെ ആകർഷിക്കുകയും ചെയ്തിരുന്നു. ഇന്ന് മീനാക്ഷിയുടെ ബ്രാൻഡ് ഓൺലൈൻ വിപണിയിൽ ലഭ്യമാണ്
advertisement
4/6
ഇക്കഴിഞ്ഞ വർഷം ദിയ കൃഷ്ണ ഒരു മകന് ജന്മം നൽകി. പ്രധാനമന്ത്രി മോദിയുടെ കൈകളാൽ പോലും താലോലിക്കപ്പെട്ട ഓമി എന്ന നീയോം അശ്വിൻ കൃഷ്ണയും സോഷ്യൽ മീഡിയയിൽ ആരാധകരുള്ള കുഞ്ഞാണ്. മകന്റെയും കുടുംബത്തിന്റെയും കാര്യങ്ങളിൽ സദാസമയവും ചേർന്ന് നിൽക്കുന്ന പ്രകൃതക്കാരിയാണ് ദിയ കൃഷ്ണ. ഇടയ്ക്ക് തന്റെ കച്ചവട സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ദിയ കൃഷ്ണ വാർത്തകളിൽ ഇടം നേടി. അന്ന് നിയമപോരാട്ടം നടത്തിയാണ് പൂർണ ഗർഭിണിയായ ദിയയും കുടുംബവും ഇതിൽ നിന്നും പുറത്തുകടന്നത്
advertisement
5/6
ഇടയ്ക്കിടെ ദിയ കൃഷ്ണ കുടുംബ ബന്ധങ്ങളെ സൂചിപ്പിക്കുന്ന ചില ഇൻസ്റ്റഗ്രാം സ്റ്റോറികൾ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇതിൽ ചിലതാവട്ടെ, ഭാര്യയ്ക്ക് ഭർത്താവ് നൽകേണ്ട സ്ഥാനത്തെക്കുറിച്ചും മറ്റുമാണ് പരാമർശം. ഇതിനെ ഭർത്താവ് അശ്വിൻ ദിയയ്ക്ക് നൽകുന്നതിനേക്കാൾ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകുന്നു എന്നും, അതിലെ അസ്വസ്ഥതയാണ് ദിയ കൃഷ്ണയുടെ പോസ്റ്റിൽ എന്നുമെല്ലാം വ്യാഖ്യാനം ഉണ്ടാവുന്നു
advertisement
6/6
ദിയയുടെ യൂട്യൂബ് വ്‌ളോഗുകളെ പോലും പലരും വെറുതെവിടാറില്ല. അതിൽ അശ്വിൻ കൂടിയുണ്ടെങ്കിൽ, അശ്വിന് വേണ്ടവിധം പരിഗണന നൽകുന്നില്ല, കൂടുതൽ ചേർത്തുനിർത്തേണ്ടിണ്ടിയിരിക്കുന്നു എന്ന നിലയിൽ ദിയയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്കും പോലും കമന്റിൽ വിമർശനമുണ്ട്. ക്യാമറയ്ക്ക് മുന്നിലുള്ള ജീവിതമല്ല അശ്വിന്റെയും അവരുടെ കുടുംബത്തിന്റെയും. അതിനാൽ തന്നെ അവർ സ്ക്രീനിലെ ലൈഫിന് വലിയ പ്രാധാന്യം നൽകുന്നുമില്ല. അത്ര പ്രസക്തമല്ലാത്ത ഫേസ്ബുക്ക് ഫോറങ്ങളിലും ദിയ വിമർശനം നേരിടുന്നു. ഇത് ദിയ കൃഷ്ണയെ ലക്ഷ്യമിട്ടുകൊണ്ടുള്ള വ്യക്തിഹത്യയാണോ എന്ന് അറിയേണ്ടിയിരിക്കുന്നു. മറ്റൊരാളുടെ കുടുംബകാര്യത്തിൽ തലയിടുന്നനത് എന്തിനെന്നു ചോദിക്കുന്നവരും ഇവിടെയുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna | ലക്ഷ്യം ദിയ കൃഷ്ണ? അശ്വിൻ ഗണേഷിനോടും കുടുംബത്തോടുമുള്ള സമീപനത്തിൽ പ്രശ്നമെന്ന് പറഞ്ഞ് പോസ്റ്റുകളിൽ ആക്ഷേപം