Diya Krishna | തിരുവോണം ആഘോഷിക്കാൻ പറ്റാതെ ദിയ കൃഷ്ണ; ഓമി ബേബിയുടെ ആരോഗ്യത്തിൽ ആശങ്കയുമായി ഫാൻസ്
- Published by:meera_57
- news18-malayalam
Last Updated:
കുഞ്ഞുവാവയായ ഓമിയുടെ മുഖം കാണാൻ കാത്തിരുന്നവർക്ക് നിരാശ. മകന്റെ അപ്‌ഡേറ്റുമായി ദിയ കൃഷ്ണ
advertisement
1/6

തിരുവോണദിവസം ദിയ കൃഷ്ണയുടെയും (Diya Krishna) അശ്വിൻ ഗണേഷിന്റെയും ഓമനപുത്രൻ ഓമി എന്ന നീഓം അശ്വിൻ കൃഷ്ണയുടെ മുഖം കാണാൻ കഴിയും എന്ന കാത്തിരുന്നവർക്ക് മുന്നിൽ വന്ന വാർത്ത മറ്റൊന്നാണ്. ഓമിയുടെ വിശേഷങ്ങൾ എല്ലാം അമ്മ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നുവെങ്കിലും, മുഖം മാത്രം കാട്ടിയിരുന്നില്ല. എന്നാൽ, ഓമിയുടെ മുഖം എന്നല്ല, ഓണാഘോഷത്തിൽ പങ്കെടുക്കുന്ന ഒരു ചിത്രം പോലും ദിയ കൃഷ്ണയുടെ പേജിലൂടെ പുറത്തുവന്നില്ല. നേരത്തെകൂട്ടി നൽകിയ ഒരഭിമുഖത്തിൽ വീഡിയോ ലിങ്ക് മാത്രമാണ് ദിയ പോസ്റ്റ് ചെയ്തത്. ദിയക്കും അശ്വിനും ഒന്നാം വിവാഹവാർഷികം കൂടിയായിരുന്നു ഇത്
advertisement
2/6
ആ സുദിനം പോലും ദിയ ആഘോഷമാക്കിയില്ല. അമ്മയായാൽ, മക്കളുടെ കാര്യങ്ങൾക്ക് നൽകുന്ന പ്രാധാന്യം മാത്രമാണ് അമ്മയുടെ ചിന്ത എന്നിരിക്കെ, അത് തന്നെയാണ് ദിയ കൃഷ്ണയുടെ കാര്യത്തിലും സംഭവിച്ചത്. ഉത്രാട ദിവസം ഉച്ചയ്ക്ക് ദിയ തന്റെ രണ്ടുമാസം പ്രായമായ മകൻ ഓമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ കയ്യിൽ ഡ്രിപ്പ് നൽകിയ പ്ലാറ്റ്ഫോം ചേർത്ത് കെട്ടിയിരിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദിയ കൃഷ്ണ ഓണനാളിൽ അവരുടെ ഫോളോവേഴ്‌സിന് മുന്നിലെത്തിയത്. മറ്റു ഓണപ്പരിപാടികൾ ഒന്നും ദിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ ഇല്ല (തുടർന്ന് വായിക്കുക)
advertisement
3/6
കൃഷ്ണകുമാർ കുടുംബത്തിലാകെ ഓമിയുടെ ആരോഗ്യം ആശങ്കയായി മാറി എന്നുവേണം കരുതാൻ. പോയ വർഷത്തിലേതു പോലെ ഫോട്ടോഷൂട്ടുകളോ ഓണം കൊണ്ടാടിയതിന്റെ വിശേഷമോ ഇല്ല. സിന്ധുവും മക്കളും അവരുടെ പുതിയ സാരി ബ്രാൻഡിന്റെ പോസ്റ്റുകൾ മാത്രമാണ് ഷെയർ ചെയ്തത്. ദിയ കൃഷ്ണയുടെ പുതിയ അഭിമുഖ വീഡിയോയുടെ താഴെപ്പോലും പലരും ഓമിക്ക് എന്ത് പറ്റി, എന്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. കുടുംബത്തിനാകെ ഈ ഓണം കുഞ്ഞിന്റെ കാര്യത്തിന് നൽകിയ മുൻഗണനയിൽ നിറഞ്ഞു എന്നുവേണം കരുതാൻ
advertisement
4/6
നീണ്ട ഇരുപതു കൊല്ലത്തിനു ശേഷമാണ് കൃഷ്ണകുമാറിന്റെ 'സ്ത്രീ' വീട്ടിൽ ഒരു കുഞ്ഞ് പിറക്കുന്നത്. അഹാനയുടെയും ദിയയുടെയും ഇഷാനിയുടെയും അനുജത്തി ഹൻസികയാണ് ഓമിക്ക് മുൻപേ ഈ വീട്ടിൽ പിറന്ന കുഞ്ഞ്. അതിനു ശേഷം ഇത്രയും വർഷക്കാലം ഒരു കുഞ്ഞിന്റെ കൊഞ്ചലുകൾ ഇല്ലാതിരുന്ന വീട്ടിലേക്കാണ് ഓമിയുടെ പിറവി. അതും ഈ ആൺതരി എന്ന് പറയാൻ കൃഷ്ണകുമാർ അല്ലാതെ മറ്റാരും ഇല്ലാതിരുന്ന ഇടത്തേക്കാണ് ഓമിയുടെ ജനനം. കുഞ്ഞിന്റെ പിറവി മുതൽ നൂലുകെട്ടു വരെയുള്ള ചടങ്ങുകൾ കുടുംബം ആഘോഷിച്ചിരുന്നു
advertisement
5/6
ഓമി പിറന്നതും, ദിയ കൃഷ്ണ ആദ്യത്തെ ഒരു മാസം അവരുടെ 'സ്ത്രീ' വീട്ടിലാണ് കഴിഞ്ഞത്. വീട്ടിൽ ആകെ ഉത്സവ പ്രതീതി നൽകിയ കുഞ്ഞാണ് ഓമി. അതിനു മുൻപ് സിന്ധുവിന്റെ സഹോദരീപുത്രി തൻവിയുടെ മകനെയാണ് കുടുംബത്തിന് ലാളിക്കാൻ കിട്ടിയത്. ദിയയായിരുന്നു തൻവിയുടെ മകനുമായി ഏറെ അടുപ്പം പുലർത്തിയതും. അതിനാൽ, വിവാഹം കഴിഞ്ഞയുടൻ അമ്മയാവണം എന്ന ആഗ്രഹം തനിക്ക് ഉണ്ടായതിനു കാരണം തൻവിയുടെ മകനാണ് എന്ന് ദിയ കൃഷ്ണ പറഞ്ഞിരുന്നു. കാനഡയിൽ താമസമാക്കിയ തൻവി സുധീർ ഘോഷ് മകനെയും കൊണ്ട് ആദ്യമായി നാട്ടിലെത്തിയ നിമിഷങ്ങൾ കുടുംബം പോസ്റ്റ് ചെയ്തിരുന്നു
advertisement
6/6
'മകൻ ഓമിക്കായി പ്രാർത്ഥിക്കണം. കുഞ്ഞ് വളരെ വേഗം സുഖംപ്രാപിക്കട്ടെ' എന്ന് ആഗ്രഹിക്കുന്നതായി ദിയ കൃഷ്ണ. ഈ ചിത്രമാണ് ദിയ കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ഇട്ടത്
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna | തിരുവോണം ആഘോഷിക്കാൻ പറ്റാതെ ദിയ കൃഷ്ണ; ഓമി ബേബിയുടെ ആരോഗ്യത്തിൽ ആശങ്കയുമായി ഫാൻസ്